/indian-express-malayalam/media/media_files/ycX0O4VyqsMMBpKrTEe3.jpg)
Railway Budget 2024
Railway Budget 2024: ഡൽഹി: കേന്ദ്ര ബജറ്റിൽ റെയിൽവേ മേഖലയിൽ 40,000 സാധാരണ ട്രെയിൻ ബോഗികൾ വന്ദേ ഭാരത് നിലവാരത്തിലാക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. റെയിൽവേയ്ക്കായി, മൂന്ന് പ്രധാന സാമ്പത്തിക റെയിൽവേ ഇടനാഴി പദ്ധതികള്‍ നടപ്പിലാക്കും - 1) ഊർജം, ധാതു, സിമന്റ് ഇടനാഴികൾ, 2) തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന ഇടനാഴികൾ, 3) ഉയർന്ന ഗതാഗത സാന്ദ്രതയുള്ള ഇടനാഴികൾ.
റെയിൽവേ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്ന പ്രത്യേക പദ്ധതി ആവിഷ്കരിക്കുമെന്നും നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു. വൻ നഗരങ്ങളിൽ മെട്രോ വികസനം തുടരുമെന്നും മന്ത്രി ഇടക്കാല ബജറ്റിൽ പ്രഖ്യാപിച്ചു അറിയിച്ചു.
കൂടുതൽ വിമാനത്താവളങ്ങൾ യാഥാർത്ഥ്യമാക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു. വ്യോമയാന മേഖലയിൽ, വിമാനത്താവളങ്ങളുടെ എണ്ണം 149 ആയി ഉയർന്നതോടെ ഇരട്ടിയായി. ഇന്ന് 517 പുതിയ റൂട്ടുകളില്‍ 1.3 കോടി യാത്രക്കാരുണ്ട്. ഇന്ത്യൻ വിമാനക്കമ്പനികൾ 1000-ലധികം പുതിയ വിമാനങ്ങൾക്കായി ഓർഡറുകൾ നൽകിയിട്ടുണ്ട്.
രാജ്യത്തെ വിമാനത്താവള വികസനം തുടരുമെന്നും വ്യോമഗതാഗത മേഖല വിപുലീകരിക്കുമെന്നും ധനമന്ത്രി അറിയിച്ചു. ഇ-വാഹനരംഗ മേഖല വിപുലമാക്കുമെന്നും മന്ത്രി അറിയിച്ചു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us