scorecardresearch

40 ലോക്‌സഭാ സീറ്റുകൾ പോലും ലഭിക്കില്ല; കോൺഗ്രസിനെ കടന്നാക്രമിച്ച് മമത

തൃണമൂൽ കോൺഗ്രസിനെ ഇന്ത്യൻ സഖ്യത്തിന്റെ ഭാഗമായാണ് കോൺഗ്രസ് കാണുന്നതെന്നും സീറ്റുകൾക്കായുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും രാഹുൽ ആവർത്തിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് മമതയുടെ കടന്നാക്രമണം

തൃണമൂൽ കോൺഗ്രസിനെ ഇന്ത്യൻ സഖ്യത്തിന്റെ ഭാഗമായാണ് കോൺഗ്രസ് കാണുന്നതെന്നും സീറ്റുകൾക്കായുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും രാഹുൽ ആവർത്തിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് മമതയുടെ കടന്നാക്രമണം

author-image
WebDesk
New Update
ത്രിപുര: വഴിമാറ്റവും  വസ്തുതകളും

ഫയൽ ചിത്രം

ഭാരത് ജോഡോ ന്യായ് യാത്രയുമായി പശ്ചിമ ബംഗാളിൽ രാഹുൽ ഗാന്ധി പര്യടനം തുടരുമ്പോൾ കോൺഗ്രസിനെ കടന്നാക്രമിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 40 സീറ്റുകൾ പോലും നേടുമോ എന്ന് തനിക്ക് ഉറപ്പില്ലെന്ന് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ പറഞ്ഞു. ബംഗാളിലെ മുസ്ലീങ്ങൾക്കിടയിൽ "സുർസൂരി (ഒരു ഇളക്കിവിടൽ)" നൽകാൻ മാത്രമാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും ഇത് ഒരു "ഫോട്ടോ ഷൂട്ട്" കലാ പരിപാടി മാത്രമാണെന്നും രാഹുലിന്റെ യാത്രയെ ലക്ഷ്യമാക്കി മമത വിമർശിച്ചു. ധൈര്യമുണ്ടെങ്കിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് കോൺഗ്രസ് പോകണമെന്നും അവർ തുറന്നടിച്ചു. 

Advertisment

തൃണമൂൽ കോൺഗ്രസിനെ ഇന്ത്യൻ സഖ്യത്തിന്റെ ഭാഗമായാണ് കോൺഗ്രസ് കാണുന്നതെന്നും സീറ്റുകൾക്കായുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും രാഹുൽ ആവർത്തിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് മമതയുടെ കടന്നാക്രമണം എന്നത് ശ്രദ്ധേയമാണ്. ബംഗാളിലെ ഫണ്ട് നഷ്‌ടപ്പെടുത്തുന്ന കേന്ദ്ര സർക്കാരിനെതിരെ കൊൽക്കത്തയിൽ 48 മണിക്കൂർ കുത്തിയിരിപ്പ് സമരത്തിൽ സംസാരിക്കവെയാണ് മമത കോൺഗ്രസിനെതിരെ ആഞ്ഞടിച്ചത്. 

“ഞാൻ കോൺഗ്രസിനോട് 300 സീറ്റുകളിൽ മത്സരിക്കാൻ ആവശ്യപ്പെട്ടു (ബാക്കി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യയുടെ പങ്കാളികൾക്ക് വിട്ടുകൊടുക്കുക) , പക്ഷേ അവർ കേട്ടില്ല. ഇപ്പോഴിതാ മുസ്ലീം വോട്ടർമാർക്കിടയിൽ കോളിളക്കം സൃഷ്‌ടിക്കാനാണ് ഇവർ ബംഗാളിൽ എത്തിയിരിക്കുന്നത്. ഹിന്ദു വോട്ടർമാർക്കിടയിൽ വികാരം ഇളക്കിവിടാനാണ് ബിജെപി ശ്രമിക്കുന്നത്. ഈ സാഹചര്യത്തിൽ നമ്മളെപ്പോലുള്ള മതേതര പാർട്ടികൾ എന്ത് ചെയ്യും? ഇപ്പോഴത്തെ നിലയിൽ 300-ൽ മത്സരിച്ചാൽ അവർ (കോൺഗ്രസ്) 40 സീറ്റുകൾ പോലും നേടുമോ എന്ന് എനിക്കറിയില്ല. മമത പറഞ്ഞു. 

ബംഗാളിൽ തങ്ങൾ കോൺഗ്രസിന് രണ്ട് സീറ്റുകൾ വാഗ്ദാനം ചെയ്തു (ഇപ്പോൾ ഉള്ളത് പോലെ തന്നെ), "അവരെ വിജയിപ്പിക്കാൻ സഹായിക്കുമായിരുന്നു" എന്നും ടിഎംസി മേധാവി കൂട്ടിച്ചേർത്തു. “എന്നാൽ അവർ കൂടുതൽ ആഗ്രഹിച്ചു. ഞാൻ പറഞ്ഞു, ശരി, 42-ലും മത്സരിക്കൂ എന്നാണ്. അതിനുശേഷം അവരുമായി ഒരു സംഭാഷണവും ഉണ്ടായിട്ടില്ല. മമത വ്യക്തമാക്കി. 

Advertisment

“അവർ ബംഗാളിൽ ഒരു പ്രോഗ്രാം ചെയ്യാനാണ് വന്നത്, പക്ഷേ ഒരു ഇന്ത്യൻ മുന്നണി അംഗം എന്ന നിലയിൽ എന്നെ അറിയിച്ചില്ല. ഭരണപരമായ സ്രോതസ്സുകളിലൂടെയാണ് ഞാൻ അറിഞ്ഞത്, ”റാലി കടന്നുപോകാൻ അനുവദിക്കണമെന്ന് അഭ്യർത്ഥിക്കാൻ കോൺഗ്രസ് സമീപിച്ച വ്യക്തി ടിഎംസിയുടെ രാജ്യസഭാ എംപി ഡെറക് ഒ ബ്രയാൻ ആണെന്ന് അവർ പറഞ്ഞു. “പിന്നെ എന്തിനാണിവർ  ബംഗാളിലേക്ക് വന്നത്? ധൈര്യമുണ്ടെങ്കിൽ ഉത്തർപ്രദേശിൽ പോകൂ, ബനാറസിലേക്കോ രാജസ്ഥാനിലേക്കോ മധ്യപ്രദേശിലേക്കോ പോകൂ, അവിടെ ബിജെപിയെ പരാജയപ്പെടുത്തൂ" മമത പറഞ്ഞു. 

ഒരിക്കലും ചായക്കടയിൽ ഇരിക്കുകയോ കുട്ടികളുമായി കളിക്കുകയോ ചെയ്യാത്തവരാണ് ഫോട്ടോ ഷൂട്ട് നടത്തുന്നതെന്ന് രാഹുലിന്റെ യാത്രയെ പേരെടുത്ത് പറയാതെ മമത പരിഹസിച്ചു. 

മമതയോ കോൺഗ്രസോ ഇന്ത്യാ സഖ്യത്തെ തകർത്തിട്ടില്ലെന്നും സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഉടൻ തന്നെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നും രാഹുൽ ഗാന്ധി വ്യാഴാഴ്ച്ച മുർഷിതാബാദിൽ പറഞ്ഞിരുന്നു. നേരത്തെ, ജനുവരി 24 ന്, രാഹുൽ യാത്ര ബംഗാളിലേക്ക് കടക്കുന്നതിന് രണ്ട് ദിവസം മുമ്പ്, ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ഒറ്റയ്ക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും തെരഞ്ഞെടുപ്പിന് ശേഷം സഖ്യത്തിന് ആഹ്വാനം ചെയ്യുമെന്നും പ്രഖ്യാപിച്ച് മമത കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കിയിരുന്നു.

Read More

Rahul Gandhi Mamata Banerjee

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: