/indian-express-malayalam/media/media_files/ORYhHkbJeTRDDNbWt9oD.jpg)
സുനിത കേജ്‌രിവാൾ
Kerala News Highlights: ന്യൂഡൽഹി: അരവിന്ദ് കേജ്‌രിവാളിന് പിന്തുണ അറിയിക്കാൻ വാട്സ്ആപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ആം ആദ്മി പാർട്ടി. 'കേജ്‌രിവാളിന് ആശീർവാദം' എന്ന പേരിലാണ് പ്രചാരണം. വാട്സ്ആപ്പ് നമ്പരിലൂടെ ലഭിക്കുന്ന സന്ദേശങ്ങൾ കേജ്‌രിവാളിനെ കാണിക്കുമെന്ന് ഭാര്യ സുനിത കേജ്‌രിവാൾ അറിയിച്ചു. ജീവിതത്തിലുടനീളം അഴിമതിക്കെതിരെ പോരാടിയാണ് വ്യക്തിയാണ് കേജ്‌രിവാൾ. അദ്ദേഹത്തിനൊപ്പം 30 കൊല്ലമായി ജീവിക്കുന്നു. എപ്പോഴും അഴിമതിക്കെതിരെയാണ് അദ്ദേഹം നിലപാട് എടുത്തിട്ടുള്ളതെന്ന് സുനിത കേജ്‌രിവാൾ ചൂണ്ടിക്കാട്ടി.
അതിനിടെ, മദ്യനയ അഴിമതി കേസിൽ ചോദ്യം ചെയ്യൽ തുടർന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസിൽ ഡൽഹി മുഖ്യമന്ത്രിയും എഎപി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനറെ കസ്റ്റഡി കാലാവധി ഏപ്രിൽ 1 വരെ നീട്ടിയിരുന്നു. ​ഇതിനു പിന്നാലെ ഇ.ഡി കെജ്‌രിവാളിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. മറ്റു പ്രതികളോടൊപ്പം ഇരുത്തി കെജ്‌രിവാളിനെ ചോദ്യം ചെയ്യാനാണ് ഇഡിയുടെ അടുത്ത നീക്കം.
ആം ആദ്മി പാര്‍ട്ടി ഗോവ അധ്യക്ഷന്‍ അമിത് പലേക്കര്‍ ഉൾപ്പെടെ 2 പേരെ ഇ.ഡി ഇന്നലെ ചോദ്യം ചെയ്തിരുന്നു. അമിത് പലേക്കര്‍, ദീപക് സിംഘ്‌ല, പഞ്ചാബ് എക്‌സൈസ് കമ്മീഷണര്‍ വരുണ്‍ രൂജം എന്നിവരെ കേന്ദ്രീകരിച്ചു കൂടിയാണ് അന്വേഷണം പുരോഗമിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ പാർട്ടി ചെലവുകളും വിശദാംശങ്ങളും ഇഡി ചോദ്യം ചെയ്തു.
- Mar 29, 2024 20:34 IST
പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ്
ബംഗളൂരുവിലെ രാമേശ്വരം കഫേ സ്ഫോടനക്കേസിൽ ഒളിവിൽ പോയ രണ്ട് പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി എൻഐഎ .ഗൂഢാലോചന നടത്തിയവരിൽ ഉൾപ്പെട്ട അബ്ദുൾ മതീഹ് അഹമ്മദ് താഹ, കഫെയിൽ ബോംബ് സ്ഥാപിച്ച മുസ്സവിർ ഹുസൈൻ ഷാസിബ് എന്നിവർക്കായാണ് ലുക്ക് ഔട്ട് നോട്ടീസിറക്കിയത്. പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം വീതം പാരിതോഷികവും എൻഐഎ പ്രഖ്യാപിച്ചിട്ടുണ്ട്.
- Mar 29, 2024 19:35 IST
ആടുജീവിതം വ്യാജ പതിപ്പിനെതിരെ പരാതി
ആടുജീവിതം സിനിമയുടെ വ്യാജ പതിപ്പ് പ്രചരിക്കുന്നതിനെതിരെ പരാതിയുമായി സംവിധായകൻ ബ്ലെസി. തീയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ചിത്രത്തിന്റെ വ്യാജ പതിപ്പിനെതിരെ എറണാകുളം സൈബർ സെല്ലിലാണ് ബ്ലെസി പരാതി ഫയൽ ചെയ്തിരിക്കുന്നത്.
- Mar 29, 2024 18:48 IST
സ്മൃതികുടീരങ്ങളിലെ അതിക്രമത്തിൽ ഒരാൾ കസ്റ്റഡിയിൽ
കണ്ണൂർ പയ്യാമ്പലത്തെ സിപിഎം നേതാക്കളുടെ സ്മൃതി കൂടീരങ്ങൾ വൃകൃതമാക്കിയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. ബീച്ചിൽ കുപ്പികൾ പെറുക്കുന്ന കണ്ണൂർ സ്വദേശിയേയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.
- Mar 29, 2024 16:49 IST
ഹാഷിം ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ് ഹക്കിം
മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് അടൂർ പട്ടാഴിമുക്കിലെ അപകടത്തിൽ മരിച്ച ഹാഷിമിന്റെ അച്ഛൻ ഹക്കിം. ഇന്നലെ വൈകിട്ട് ഒരു ഫോൺ വന്ന ശേഷമാണ് യാത്രപറഞ്ഞ് ഇറങ്ങിയത്. ഉടൻ മടങ്ങിവരാമെന്നും പറഞ്ഞാണ് പോയത്. അനുജയേ തങ്ങൾക്ക് അറിയില്ലെന്നും പരിചയമില്ലെന്നും ഹക്കിം മാധ്യമങ്ങളോട് പറഞ്ഞു.
- Mar 29, 2024 16:12 IST
മോദി സര്‍ക്കാരിന്‍റെ ഭരണത്തില്‍ ക്രൈസ്തവര്‍ ആക്രമിക്കപ്പെട്ടിട്ടില്ല: വി.മുരളീധരൻ
മോദി സര്‍ക്കാരിന്‍റെ ഭരണത്തില്‍ ക്രൈസ്തവര്‍ ആക്രമിക്കപ്പെട്ടിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ക്രൈസ്തവസഭകള്‍ക്ക് കേന്ദ്രത്തോട് അതൃപ്തിയുള്ളതായി കരുതുന്നില്ല. മണിപ്പുരിലേത് വംശീയ പ്രശ്നമാണെന്നും ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തലെ ബിജെപി സ്ഥാനാർത്ഥി കൂടിയായ മുരളീധരൻ പറഞ്ഞു.
- Mar 29, 2024 15:10 IST
ഇടുക്കി സ്പ്രിങ്‍വാലിയിൽ കാട്ടുപോത്ത് ആക്രമണത്തിൽ ഒരാൾക്ക് പരുക്ക്
ഇടുക്കി സ്പ്രിംങ് വാലിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരുക്കേറ്റു. മുല്ലമല സ്വദേശി എം ആർ രാജീവിനാണ് (46) പരുക്കേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
- Mar 29, 2024 14:32 IST
ബിഹാറില്‍ ആര്‍.ജെ.ഡി. 26 സീറ്റുകളില്‍ മത്സരിക്കും
ബിഹാറില്‍ മഹാസഖ്യത്തിന്റെ ലോക്‌സഭാ സീറ്റ് വിഭജനം പൂര്‍ത്തിയായി. ആര്‍.ജെ.ഡി. 26 സീറ്റുകളിലും കോണ്‍ഗ്രസ് ഒന്‍പത് സീറ്റുകളിലും സി.പി.ഐ. എം.എല്‍. ലിബറേഷൻ (മാലെ) മൂന്ന് സീറ്റുകളിലും മത്സരിക്കും.
- Mar 29, 2024 13:59 IST
9 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്,
തിരുവനന്തപുരം: ഒൻപത് ജില്ലകളിൽ ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്. കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പ്.
- Mar 29, 2024 13:44 IST
പട്ടാഴിമുക്ക് അപകടത്തിൽ നിർണായക വിവരവുമായി ദൃക്‌സാക്ഷി
അടൂര്‍ പട്ടാഴിമുക്കില്‍ രണ്ടുപേരുടെ മരണത്തിനിടയാക്കിയ അപകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അപകടത്തിന് മുൻപ് കാർ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് ഗ്രാമപഞ്ചായത്ത് അംഗമായ ശങ്കര്‍ പറഞ്ഞു. ആലയിൽപ്പടിയിൽ നില്‍ക്കുമ്പോള്‍ കാർ കടന്നു പോകുന്നത് കണ്ടിരുന്നു. ഓട്ടത്തിനിടയിൽ സ്ത്രീ ഇരുന്ന ഭാഗത്തെ ഡോർ മൂന്ന് തവണ തുറന്നു. കാലുകള്‍ ഡോറിന് പുറത്തേക്ക് ഇട്ട നിലയില്‍ കണ്ടിരുന്നുവെന്നും അകത്ത് മൽപ്പിടുത്തം നടന്നതായി സംശയിക്കുന്നുവെന്നും ശങ്കര്‍ പറഞ്ഞു.
- Mar 29, 2024 12:37 IST
സിദ്ധാര്‍ത്ഥന്‍റെ മാതാപിതാക്കളെ കണ്ട് വൈസ് ചാന്‍സിലര്‍
പൂക്കോട് വെറ്ററിനറി സര്‍വകലാശാലയുടെ പുതിയ വൈസ് ചാന്‍സിലറായി ചുമതലയേറ്റ ഡോ. കെഎസ് അനില്‍ സിദ്ധാര്‍ത്ഥന്‍റെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടു. സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ തനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്ന് അദ്ദേഹം മാതാപിതാക്കളോട് പറഞ്ഞു.
- Mar 29, 2024 12:11 IST
കേജ്‌രിവാളിന്‍റെ ഫോണിലെ നിര്‍ണായക വിവരങ്ങള്‍ ഇ.ഡി ബിജെപിക്ക് ചോര്‍ത്തിക്കൊടുക്കുന്നുവെന്ന് എഎപി
കേജ്‌രിവാളിന്‍റെ ഫോണില്‍ നിന്ന് നിർണായക വിവരങ്ങള്‍ ഇ.ഡി ബിജെപിക്ക് ചോര്‍ത്തിനല്‍കുന്നുവെന്ന് ആം ആദ്മി പാർട്ടി. ആം ആദ്മി പാര്‍ട്ടിയും ഇന്ത്യ മുന്നണിയും തമ്മിലുള്ള ചര്‍ച്ചകളുടെ വിശദാംശങ്ങളും വിവരങ്ങളും ആ ഫോണിലുണ്ട്, ഇതാണ് ഇ.ഡി ബിജെപിക്ക് ചോര്‍ത്തിക്കൊടുക്കുന്നതെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും മന്ത്രിയുമായ അതിഷി മര്‍ലേന ആരോപിച്ചു.
- Mar 29, 2024 11:34 IST
1700 കോടി അടയ്ക്കണം; കോണ്‍ഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്
1700 കോടിരൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. തിരഞ്ഞെടുപ്പ് കാലത്തെ ഈ നടപടി പാര്‍ട്ടിയെ പാപ്പരാക്കാനുള്ള മോദിയുടെ ഗൂഢപദ്ധതിയുടെ ഭാഗമാണിതെന്ന് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാൽ ആരോപിച്ചു. 2014 മുതൽ 17 വരെയുള്ള കാലത്ത് 520 കോടി നികുതി അടയ്ക്കണമെന്ന് നേരത്തെ കോണ്‍ഗ്രസിന് ആദായ നികുതി വകുപ്പ് നോട്ടീസ് നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് പുതിയ നോട്ടീസ് നൽകിയത്.
- Mar 29, 2024 11:04 IST
സ്വർണവില അര ലക്ഷം കടന്നു, പവന് 50,400 രൂപ
ചരിത്രത്തിലാദ്യമായി സ്വർണവില അരലക്ഷം കടന്നു. ഒരു പവന് 50,400 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 6,300 രൂപയാണ് വില. ഗ്രാമിന് 130 രൂപയും പവന് 1040 രൂപയുമാണ് ഇന്നു കൂടിയത്. രാജ്യാന്തര വിപണിയിലെ വിലക്കയറ്റമാണ് രാജ്യത്തെ സ്വർണവിലയും ഉയരാൻ ഇടയാക്കിയത്.
- Mar 29, 2024 10:49 IST
നടി ജ്യോതിർമയിയുടെ അമ്മ പി.സി.സരസ്വതി അന്തരിച്ചു
കൊച്ചി: നടി ജ്യോതിർമയിയുടെ അമ്മ പി.സി.സരസ്വതി (75) അന്തരിച്ചു. അസുഖബാധിതയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഏറെ നാൾ ചികിത്സയിലായിരുന്നു. Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us