scorecardresearch

25,000 രൂപയിൽ നിന്ന് 95 ലക്ഷം രൂപയായി: ലോക്‌സഭാ സ്ഥാനാർത്ഥികൾക്ക് 'ഔദ്യോഗികമായി' ചെലവഴിക്കാൻ കഴിയുന്ന തുക എത്ര?

പാർട്ടികൾക്ക് പണം എത്ര ചെലവഴിക്കാം എന്നതിന് പരിധിയില്ല, എന്നാൽ, സ്ഥാനാർത്ഥികൾക്ക് ലോക്സഭാ മണ്ഡലങ്ങളിൽ 95 ലക്ഷം രൂപയും നിയമസഭാ സീറ്റുകളിൽ 40 ലക്ഷം രൂപയും മാത്രമാണ് ചെലവഴിക്കാനാവുക

പാർട്ടികൾക്ക് പണം എത്ര ചെലവഴിക്കാം എന്നതിന് പരിധിയില്ല, എന്നാൽ, സ്ഥാനാർത്ഥികൾക്ക് ലോക്സഭാ മണ്ഡലങ്ങളിൽ 95 ലക്ഷം രൂപയും നിയമസഭാ സീറ്റുകളിൽ 40 ലക്ഷം രൂപയും മാത്രമാണ് ചെലവഴിക്കാനാവുക

author-image
WebDesk
New Update
loksabha

എക്സ്‌പ്രസ് ഫൊട്ടോ: നിർമ്മൽ ഹരീന്ദ്രൻ

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കവേ, സ്വന്തം നിരീക്ഷകരിലൂടെയും സംസ്ഥാന-കേന്ദ്ര എൻഫോഴ്സ്മെൻ്റ് ഏജൻസികളിലൂടെയും തിരഞ്ഞെടുപ്പ് പാർട്ടികളുടെയും സ്ഥാനാർത്ഥികളുടെയും അടക്കം തിരഞ്ഞെടുപ്പ് ചെലുകൾ നിരീക്ഷിക്കുന്നതാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവാദിത്തങ്ങളിൽ ഒന്ന്. പാർട്ടികൾക്ക് പണം എത്ര ചെലവഴിക്കാം എന്നതിന് പരിധിയില്ല, എന്നാൽ, സ്ഥാനാർത്ഥികൾക്ക് ലോക്സഭാ മണ്ഡലങ്ങളിൽ 95 ലക്ഷം രൂപയും നിയമസഭാ സീറ്റുകളിൽ 40 ലക്ഷം രൂപയും മാത്രമാണ് ചെലവഴിക്കാനാവുക. ചില ചെറിയ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ലോക്സഭാ മണ്ഡലങ്ങളിൽ 75 ലക്ഷം രൂപയും നിയമസഭാ സീറ്റുകളിൽ 28 ലക്ഷം രൂപയുമാണ് ചെലവഴിക്കാൻ കഴിയുക. 

Advertisment

2019 ൽ ലോക്‌സഭാ സ്ഥാനാർത്ഥികൾക്ക് 70 ലക്ഷം രൂപയും നിയമസഭാ മത്സരാർത്ഥികൾക്ക് 28 ലക്ഷം രൂപയും ആയിരുന്നു ചെലവഴിക്കുന്നതിനുള്ള പരിധി. പിന്നീടുള്ള വർഷങ്ങളിൽ ചെലവ് പരിധി വർധിപ്പിച്ചു. പൊതുയോഗങ്ങൾ, റാലികൾ, പരസ്യങ്ങൾ, പോസ്റ്ററുകൾ, ബാനറുകൾ, വാഹനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒരു സ്ഥാനാർത്ഥിക്ക് നിയമപരമായി ചെലവഴിക്കാൻ അനുവദിച്ചിരിക്കുന്ന തുകയെയാണ് ചെലവ് പരിധി കൊണ്ട് സൂചിപ്പിക്കുന്നത്. എല്ലാ സ്ഥാനാർത്ഥികളും തിരഞ്ഞെടുപ്പ് പൂർത്തിയായി 30 ദിവസത്തിനകം തങ്ങളുടെ ചെലവ് കണക്ക് തിരഞ്ഞെടുപ്പിനു മുന്നിൽ സമർപ്പിക്കേണ്ടതുണ്ട്.

വർധിച്ചുവരുന്ന വോട്ടർമാരുടെ എണ്ണവും ചെലവ് ഘടകങ്ങളും അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഇടയ്ക്കിടെ ചെലവ് പരിധി പരിഷ്കരിക്കുന്നത്. 2022-ലാണ് അവസാനമായി തിരഞ്ഞെടുപ്പ് കമ്മിഷൻ പരിധി പരിഷ്കരിച്ചത്. അന്ന് കമ്മിഷൻ ഒരു കമ്മിറ്റി രൂപീകരിക്കുകയും രാഷ്ട്രീയ പാർട്ടികൾ, ചീഫ് ഇലക്ടറൽ ഓഫീസർമാർ, തിരഞ്ഞെടുപ്പ് നിരീക്ഷകർ എന്നിവരിൽ നിന്ന് നിർദേശങ്ങൾ ക്ഷണിക്കുകയും ചെയ്തു. 2014 മുതൽ ഇലക്‌ടർമാരുടെ എണ്ണത്തിലും വിലക്കയറ്റ സൂചികയിലും ഗണ്യമായ വർധനവുണ്ടായതായി കണ്ടെത്തി. ചരക്കുകളുടെയും ആസ്തികളുടെയും വിലയിൽ വർഷം തോറും ഉണ്ടാകുന്ന വർധന കണക്കാക്കാൻ ഉപയോഗിക്കുന്ന കോസ്റ്റ് ഇൻഫ്ലേഷൻ ഇൻഡക്സ് (CFI) - 2014-15 ലെ '240' ൽ നിന്ന് 2021-22 ൽ '317' ആയി ഉയർന്നു.

1951-52 ലെ ആദ്യ പൊതുതിരഞ്ഞെടുപ്പിൽ, ലോക്‌സഭാ സ്ഥാനാർത്ഥികൾക്ക് പരമാവധി 25,000 രൂപയും ചില വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ 10,000 രൂപയും ചെലവഴിക്കാൻ അനുവാദമുണ്ടായിരുന്നു. 1971-ൽ മിക്ക സംസ്ഥാനങ്ങൾക്കും ചെലവ് പരിധി 35,000 രൂപയായി ഉയർത്തുന്നതുവരെ ഈ പരിധിയിൽ മാറ്റം വരുത്തിയിരുന്നില്ല. 1980-ൽ, പരിധി വീണ്ടും ഉയർത്തുകയും ഒരു സ്ഥാനാർത്ഥിക്ക് ഒരു ലക്ഷം രൂപയാക്കുകയും ചെയ്തു. 1984ൽ ചില സംസ്ഥാനങ്ങളിൽ 1.5 ലക്ഷം രൂപയായും ചില ചെറിയ സംസ്ഥാനങ്ങളിൽ 1.3 ലക്ഷം രൂപയായും ഉയർത്തി. ഒന്നു മുതൽ രണ്ടു വരെ ലോക്‌സഭാ സീറ്റുകളുള്ള സംസ്ഥാനങ്ങളിൽ, പരിധി ഒരു ലക്ഷം രൂപ വരെ ഉയർന്നു. ഛണ്ഡീഗഡ് പോലുള്ള ചില കേന്ദ്രഭരണ പ്രദേശങ്ങളിൽ ചെലവ് വെറും 50,000 രൂപയായി പരിമിതപ്പെടുത്തി.

Advertisment

loksabha

1996-ൽ ഭൂരിഭാഗം സംസ്ഥാനങ്ങളുടെയും പരിധി 4.5 ലക്ഷം രൂപയായി ഉയർത്തി. അടുത്ത തിരഞ്ഞെടുപ്പിൽ, 1998-ൽ ചെലവ് പരിധി 15 ലക്ഷം രൂപയായി ഉയർത്തി. 2004ൽ വീണ്ടും 25 ലക്ഷമായി ഉയർത്തി. 2014 വരെ പരിധിയിൽ മാറ്റമുണ്ടായില്ല. പിന്നീട് ഇരട്ടിയിലധികം വർധിച്ച് 70 ലക്ഷം രൂപയായി. 2022ൽ, ചെലവ് പരിധി നിലവിലെ കണക്കുകളിലേക്ക് ഉയർത്തി.

ജില്ലാ തലത്തിൽ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനുകളാണ് സ്ഥാനാർത്ഥികൾക്കുള്ള താമസം, ഗതാഗതം, ഫ്ലക്സ് ബോർഡുകൾ, മാലകൾ, പതാകകൾ, റാലികൾക്കുള്ള ഭക്ഷണം അടക്കം തിരഞ്ഞെടുപ്പ് ചെലവുകൾക്കുള്ള ഇനങ്ങളുടെ നിരക്ക് പട്ടിക പ്രസിദ്ധീകരിക്കുന്നത്. ഭൂരിഭാഗം ജില്ലകളും അവരുടെ വെബ്‌സൈറ്റുകളിൽ നിരക്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല, ഉദാഹരണത്തിന്, മധ്യപ്രദേശിലെ ജബൽപൂരിൽ, പേന, കത്രിക തുടങ്ങിയ അടിസ്ഥാന സ്റ്റേഷനറി ഇനങ്ങൾക്ക് പോലും പരിധിയുണ്ട്. ഭക്ഷണ ഇനങ്ങളുടെ നിരക്ക് അടങ്ങിയ ലിസ്റ്റ് പോലും ഉദ്യോഗസ്ഥർ തയ്യാറാക്കിയിട്ടുണ്ട്. ജബൽപൂർ ജില്ലയിൽ ചായ, കാപ്പി, ബിസ്‌കറ്റ് എന്നിവയ്ക്ക് ഒരു സെർവിങ്ങിന് 7 രൂപയിൽ കൂടുതൽ വിലയില്ല, താലി ഭക്ഷണത്തിന് 97 രൂപ വരെ മാത്രമേ ലഭിക്കൂ.  

പാർട്ടികളും തങ്ങളുടെ സ്ഥാനാർത്ഥികൾക്കായി വലിയ തുകകൾ ചെലവഴിക്കുന്നുണ്ട്. 2019ലെ തിരഞ്ഞെടുപ്പിൽ 32 ദേശീയ-സംസ്ഥാന പാർട്ടികൾ ഔദ്യോഗികമായി ചെലവഴിച്ച 2,994 കോടി രൂപയിൽ 529 കോടിയും സ്ഥാനാർത്ഥികൾക്ക് ഒറ്റത്തവണയായി ലഭിച്ചു. 2014ൽ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് നടത്തിയ ഒരു വിശകലനത്തിൽ അഞ്ച് ദേശീയ പാർട്ടികളിൽ നിന്ന് വിജയിച്ച 342 സ്ഥാനാർത്ഥികൾക്ക് 75.6 കോടി രൂപ ലഭിച്ചതായി കണ്ടെത്തി. 2009ൽ ആറ് ദേശീയ പാർട്ടികളിൽ നിന്നുള്ള 388 എംപിമാർ ആകെ 14.2 കോടി രൂപ കൈപ്പറ്റിയതായി റിപ്പോർട്ട് ചെയ്തു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പൂർത്തിയായി 90 ദിവസത്തിനകം രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച വിശദമായ റിപ്പോർട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിക്കേണ്ടതുണ്ട്.

Read More

Election Commision Of India Loksabha Election

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: