/indian-express-malayalam/media/media_files/vke7SyvX64a8b1DsDX40.jpg)
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎമ്മിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. ബാങ്കിൽ കണ്ടെത്തിയ സിപിഎമ്മിന്റെ 5 രഹസ്യ അക്കൗണ്ട് വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. ധനമന്ത്രാലയത്തിനും ആർബിഐക്കും ഇ.ഡി ഈ വിവരങ്ങൾ കൈമാറിയിട്ടുണ്ട്. സഹകരണ ബാക്ക് നിയമങ്ങൾ ലംഘിച്ചാണ് അക്കൗണ്ടുകൾ തുടങ്ങിയതെന്നാണ് ഇ.ഡി ആരോപണം.
ഈ അക്കൗണ്ടുകളിൽ ഭൂമി ഇടപാടുകളിലെ തുക നിക്ഷേപിക്കുകയും, ബെനാമി വായ്പകൾക്കുള്ള പണം വിതരണം നടത്തുകയും ചെയ്തെന്നും; ഈ 5 പാർട്ടി അക്കൗണ്ടുകൾ തുറന്നത്, പാർട്ടി ഓഫിസിനായുള്ള ഭൂമി വാങ്ങുന്നതിനും പാർട്ടി ഫണ്ടുകളും ലെവി തുകകളും ശേഖരിക്കാനാണെന്നും ഇ.ഡി റിപ്പോർട്ടിലുണ്ട്.
കരുവന്നൂരിനു പുറമേ, കേരളത്തിലെ നിരവധി സഹകരണ ബാങ്കുകളിലും ഇതേരീതിയിൽ അഴിമതി നടന്നിട്ടുണ്ടെന്നാണ് ഇ.ഡി ആരോപണം. കേസിൽ ഏകദേശം 87 കോടി രൂപയുടെ സ്വത്ത് വകകൾ കണ്ടുകെട്ടിയെന്നും 4 പേർ അറസ്റ്റിലായെന്നും ഇ.ഡി വ്യക്തമാക്കി. ഇ.ഡി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ആദായനികുതി വകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
17 ഏരിയ കമ്മിറ്റികളുടെ പേരിൽ തൃശൂർ ജില്ലയിലെ വിവിധ ബാങ്കുകളിലായി സിപിഎമ്മിന് 25 ബാക്ക് അക്കൗണ്ടുകളുണ്ടെന്നും ഇ.ഡി ആരോപിക്കുന്നു. കൂടാതെ ഈ വിവരങ്ങൾ സിപിഎം ഓഡിറ്റ് സേറ്റേറ്റ്മെന്റിൽ വെളിപ്പെടുത്തിയിട്ടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് മുൻപാകെ ഇ.ഡി വ്യക്തമാക്കി.
സിപിഎം കേന്ദ്ര കമ്മിറ്റിയുടെയും സംസ്ഥാന കമ്മിറ്റിയുടെയും കണക്കുകള്‍ മാത്രമാണ്, പാര്‍ട്ടി 2023 മാര്‍ച്ചില്‍ സമര്‍പ്പിച്ച ഓഡിറ്റ് ചെയ്ത ബാലന്‍സ് ഷീറ്റില്‍ ഉള്ളത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പുറപ്പെടുവിച്ച മാര്‍ഗരേഖ പ്രകാരവും ജനപ്രാതിനിധ്യ നിയമത്തില്‍ ചട്ടങ്ങള്‍ പ്രകാരവും പാര്‍ട്ടിയുടെ എല്ലാ അക്കൗണ്ടുകളും, അതിലെ കണക്കുകളും വെളിപ്പെടുത്തേണ്ടതാണ്.
Read More:
- കടലാക്രമണ സാധ്യത; തീരപ്രദേശത്ത് ഇന്നും ജാഗ്രതാ നിര്‍ദേശം
- 'മുഖ്യമന്ത്രി ചതിച്ചു, ക്ലിഫ് ഹൗസിന് മുന്നിൽ സമരമിരിക്കും'; സർക്കാരിനെതിരെ സിദ്ധാർത്ഥന്റെ അച്ഛൻ
- 'സർക്കാർ മാറുമ്പോൾ മറുപടി നൽകും'; ബിജെപിക്കെതിരെ രാഹുൽ ഗാന്ധി
- കേജ്രിവാളിന് പിന്തുണ അറിയിക്കാൻ വാട്സ്ആപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ആം ആദ്മി പാർട്ടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us