scorecardresearch

നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ ഹർജിയുടെ സാധുത പരിശോധിക്കും

അതിജീവിതക്കാണ് റിപ്പോര്‍ട്ട് നല്‍കിയതെന്നും മാധ്യമങ്ങളില്‍ വിവരം വന്നെന്നും കോടതിയെ താറടിച്ചു കാണിക്കാനാണ് ശ്രമമെന്നും ദിലീപ് ആരോപിച്ചു

അതിജീവിതക്കാണ് റിപ്പോര്‍ട്ട് നല്‍കിയതെന്നും മാധ്യമങ്ങളില്‍ വിവരം വന്നെന്നും കോടതിയെ താറടിച്ചു കാണിക്കാനാണ് ശ്രമമെന്നും ദിലീപ് ആരോപിച്ചു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Actress assault case| dileep| Kerala High Court

ഫയൽ ഫൊട്ടോ

കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ മെമ്മറി കാർഡ്‌ പരിശോധനാ റിപ്പോർട്ട് റദ്ദാക്കണമെന്ന അതിജീവിതയുടെ ഹർജിയിൽ,
സാധുത ഹൈക്കോടതി പരിശോധിക്കും. ഐ.ജി റാങ്കിലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നതടക്കമുള്ള ആവശ്യം നിലനില്‍ക്കുമോ എന്ന സംശയം കോടതി വാദത്തിനിടെ പങ്കുവച്ചു. വിചാരണക്കോടതിയുടെ അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് അതിജീവിത ആവശ്യപ്പെട്ടു.

Advertisment

ഹൈക്കോടതി നിര്‍ദേശിച്ചപ്രകാരമല്ല അന്വേഷിച്ചതെങ്കിൽ റിപ്പോര്‍ട്ട് റദ്ദാക്കാമെന്നും അതിജീവിത ഉന്നയിച്ചു. അതിജീവിതയുടെ ഹർജിയെ ദിലീപ് എതിർത്തു. അതിജീവിതക്കാണ് റിപ്പോര്‍ട്ട് നല്‍കിയതെന്നും മാധ്യമങ്ങളില്‍ വിവരം വന്നെന്നും, ഇതു കോടതിയെ താറടിച്ചു കാണിക്കാനുള്ള ശ്രമമാണെന്നും ദിലീപ് ആരോപിച്ചു. കേസ് വേനല്‍ അവധി കഴിഞ്ഞ് കോടതി പരിഗണിക്കും.

മെമ്മറി കാർഡ് പരിശോധനയിൽ വസ്തുതാന്വേഷണ റിപ്പോർട്ടിലെ സാക്ഷിമൊഴി പകർപ്പുകൾ അതിജീവിതക്ക് നൽകാൻ കോടതി ഉത്തരവിട്ടു. വിചാരണക്കോടതി ജഡ്ജി സര്‍ട്ടിഫൈഡ് കോപ്പികള്‍  കൈമാറണം. വസ്തുതാന്വേഷണത്തില്‍ വിസ്തരിച്ച ജുഡീഷ്യൽ ഉദ്യോഗസ്ഥർ അടക്കമുള്ളവരുടെ മൊഴിപ്പകർപ്പാണ് നൽകേണ്ടത്.

പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയുടെ അന്വേഷണ റിപ്പോർട്ട് സഹപ്രവർത്തകരായ ജുഡിഷ്യൽ ഓഫീസർമാരെയും കോടതി ജീവനക്കാരെയും സംരക്ഷിക്കുന്നതാണെന്നാണ് അതിജീവിതയുടെ ഹർജിയിലെ ആരോപണം. 

Advertisment

'തന്നെ വിസ്തരിക്കാതെയും അന്വേഷണ ഏജൻസികളുടെ സഹായം തേടാതെയുമാണ് റിപ്പോർട്ട്. മെമ്മറി കാർഡ് പരിശോധിച്ച ഫോൺ നഷ്ടപ്പെട്ടെന്നും കളഞ്ഞു പോയെന്നുമാണ് വിശദീകരണം. ഇത് വിശ്വസനീയമല്ല. മെമ്മറി കാർഡ് മൂന്നു കോടതികളുടെ കസ്റ്റഡിയിലിരിക്കെ അനധികൃതമായി പരിശോധിച്ചെന്നും അങ്കമാലി മജിസ്ടേറ്റുൾപ്പെടെയുള്ളവർ അസമയങ്ങളിൽ കണ്ടെന്നുമാണ്,' അതിജീവിതയുടെ പരാതി. 

Read More:

kerala highcourt

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: