scorecardresearch

കനയ്യയെ ഡൽഹിയിലേക്ക് ഇറക്കി കോൺഗ്രസ്; 15-ാം സ്ഥാനാർത്ഥി പട്ടിക പുറത്ത്

നോർത്ത് ഈസ്റ്റ് ഡൽഹിയിലെ സിറ്റിംഗ് എംപി മനോജ് തിവാരിക്കെതിരെയാണ് നാഷണൽ സ്റ്റുഡൻസ് യൂണിയൻ ഓഫ് ഇന്ത്യ (എൻഎസ്യുഐ) ചുമതലയുള്ള കോൺഗ്രസ് നേതാവ് കനയ്യ കുമാറിനെ കോൺഗ്രസ് രംഗത്തിറക്കുന്നത്.

നോർത്ത് ഈസ്റ്റ് ഡൽഹിയിലെ സിറ്റിംഗ് എംപി മനോജ് തിവാരിക്കെതിരെയാണ് നാഷണൽ സ്റ്റുഡൻസ് യൂണിയൻ ഓഫ് ഇന്ത്യ (എൻഎസ്യുഐ) ചുമതലയുള്ള കോൺഗ്രസ് നേതാവ് കനയ്യ കുമാറിനെ കോൺഗ്രസ് രംഗത്തിറക്കുന്നത്.

author-image
WebDesk
New Update
കനയ്യ കുമാർ കോൺഗ്രസിലേക്ക്?; രാഹുൽ ഗാന്ധിയെ കണ്ടു, ജിഗ്നേഷ് മേവാനിയും എത്തുമെന്ന് സൂചന

കനയ്യ കുമാർ നോർത്ത് ഈസ്റ്റ് ഡൽഹിയിൽ നിന്നും മത്സരിക്കുന്നു എന്നതാണ് കോൺഗ്രസിന്റെ 15-ാം പട്ടികയിലെ പ്രത്യേകത

ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള 10 സ്ഥാനാർത്ഥികളുടെ 15-ാം പട്ടിക പുറത്തിറക്കി കോൺഗ്രസ്. ഡൽഹി, പഞ്ചാബ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബിഹാറിൽ നിന്നുള്ള കോൺഗ്രസ് നേതാവും മുൻ ജെഎൻയു അധ്യക്ഷനുമായ കനയ്യ കുമാർ നോർത്ത് ഈസ്റ്റ് ഡൽഹിയിൽ നിന്നും മത്സരിക്കുന്നു എന്നതാണ് കോൺഗ്രസിന്റെ 15-ാം പട്ടികയിലെ പ്രത്യേകത. 

Advertisment

നോർത്ത് ഈസ്റ്റ് ഡൽഹിയിലെ സിറ്റിംഗ് എംപി മനോജ് തിവാരിക്കെതിരെയാണ് നാഷണൽ സ്റ്റുഡൻസ് യൂണിയൻ ഓഫ് ഇന്ത്യ (എൻഎസ്യുഐ) ചുമതലയുള്ള കോൺഗ്രസ് നേതാവ് കനയ്യ കുമാറിനെ കോൺഗ്രസ് രംഗത്തിറക്കുന്നത്. കൂടാതെ, മുൻ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയാണ് ഈ ഘട്ടത്തിലെ സ്ഥാനാർത്ഥികളിലെ മറ്റൊരു പ്രബല മുഖം. ജലന്ധർ ലോക്‌സഭാ മണ്ഡലത്തിൽ നിന്നുമാണ് ചന്നിയെ കോൺഗ്രസ് മത്സരിപ്പിക്കുന്നത്. 

സിപിഐ വിട്ട് കോൺഗ്രസിലേക്കെത്തിയ മുൻ ജെഎൻയു തീപ്പൊരി നേതാവാണ് കനയ്യ കുമാർ. കഴിഞ്ഞ തവണ ബിഹാറിലെ ബഗുസരായിയിൽ നിന്നും കനയ്യ സിപിഐ സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. പിന്നീട് സിപിഐ വിട്ട കനയ്യ കോൺഗ്രസിനൊപ്പം ചേരുകയായിരുന്നു. എന്നാൽ ഇത്തവണ ബിഹാറിലെ മഹാസഖ്യത്തിന്‍റെ ഭാഗമായ സി പി ഐ ബഗുസരായി ചോദിച്ചുവാങ്ങിയതോടെ കനയ്യയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുന്നതിനിടെയാണ് കനയ്യയെ രാജ്യ തലസ്ഥാനത്തെ സുപ്രധാന സീറ്റിലേക്ക് നിയോഗിച്ചുകൊണ്ടുള്ള കോൺഗ്രസിന്റെ നീക്കം.  


Congress Kanhaiya Kumar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: