/indian-express-malayalam/media/media_files/LGgXPRaVV4MGVOYyjJxb.jpg)
തിരഞ്ഞെടുപ്പെന്നാൽ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്സവമാണെന്നും പ്രധാനമന്ത്രി പറഞ്ഞു
ഡൽഹി: ഈ ലോക്സഭാ തിരഞ്ഞെടുപ്പോടെ രാജ്യം ഭാവിയിലേക്കുള്ള പുതിയ യാത്രയ്ക്ക് തുടക്കം കുറിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുപ്പെന്നാൽ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്സവമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്കുള്ള പരിഹാരമായി ഇന്ത്യ ഇപ്പോൾ ആത്മവിശ്വാസത്തോടെ സത്യത്തിന്റേയും അഹിംസയുടെയും മന്ത്രങ്ങൾ ആഗോളതലത്തിൽ ഉയർത്തിക്കാട്ടുകയാണെന്നും മഹാവീർ നിർവാൻ മഹോത്സവത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
മുൻ യുപിഎ ഭരണകാലത്തെ തുടർന്ന് രാജ്യം നിരാശയിൽ മുങ്ങിയ സമയത്താണ്,2014 ൽ ബിജെപി അധികാരത്തിലെത്തുന്നത്. തുടർന്ന് തന്റെ സർക്കാർ പൈതൃകവും ഭൗതിക വികസനവും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഊന്നൽ നൽകിയത്. യോഗയും ആയുർവേദവും പോലുള്ള ഇന്ത്യൻ പൈതൃകത്തെ എൻഡിഎ സർക്കാർ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്.
ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ശക്തിയും വിദേശനയവുമാണ് സമാധാനത്തിലേക്കുള്ള വഴി ഇന്ത്യയിലൂടെ ലോകം പ്രതീക്ഷിക്കുന്നതിന്റെ കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്. ഇക്കാര്യത്തിൽ രാജ്യത്തിന്റെ സാംസ്കാരിക പ്രതിച്ഛായയും വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു. ആഗോള സംഘട്ടനങ്ങളുടെ കാലത്ത്, ആത്മീയ ജൈന ഗുരുക്കൾ അടക്കമുള്ളവരുടെ സന്ദേശങ്ങൾ കൂടുതൽ പ്രസക്തമാണെന്ന് മോദി പറഞ്ഞു.
തിരഞ്ഞെടുപ്പിൽ എല്ലാവരും രാവിലെ തന്നെ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിജെപിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ താമര പുണ്യ പരിപാടികളിൽ പലപ്പോഴും ഉപയോഗിക്കുന്ന പുഷ്പമാണെന്നും താമരയുമായി സന്യാസിമാർക്ക് ബന്ധമുണ്ടെന്നും പറഞ്ഞുകൊണ്ട് അദ്ദേഹം ബിജെപിയുടെ തിരഞ്ഞെടുപ്പ് ചിഹ്നത്തെ ഓർമ്മിപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി വർഷം "സുവർണ്ണ ശതാബ്ദി" ആക്കുന്നതിനായി രാജ്യം പ്രവർത്തിക്കുകയാണെന്നും മോദി പറഞ്ഞു.
'അമൃത് കാൽ' എന്ന ആശയം കേവലം ഒരു ദൃഢനിശ്ചയമല്ല, മറിച്ച് ഇന്ത്യയുടെ ആത്മീയ പ്രചോദനമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ എന്നാൽ ഏറ്റവും പഴയ നാഗരികത മാത്രമല്ല, മനുഷ്യരാശിക്ക് സുരക്ഷിതമായ അഭയകേന്ദ്രം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. "ഭഗവാൻ മഹാവീറിന്റെ സമാധാനത്തിന്റെയും അനുകമ്പയുടെയും സാഹോദര്യത്തിന്റേറെയും സന്ദേശം എല്ലാവർക്കും വലിയ പ്രചോദനമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us