scorecardresearch

കേജ്രിവാളിനെ അപായപ്പെടുത്തുമോ എന്ന് ഭയമുണ്ട്; ആരോപണവുമായി ആം ആദ്മി

കെജ്‌രിവാളിനെ ദ്രോഹിക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്ന സംശയം ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഭരദ്വാജ് ആവർത്തിച്ചു

കെജ്‌രിവാളിനെ ദ്രോഹിക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്ന സംശയം ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഭരദ്വാജ് ആവർത്തിച്ചു

author-image
WebDesk
New Update
Delhi Chief Minister Arvind Kejriwal | CM Arvind Kejriwal

ഫയൽ ചിത്രം

ഡൽഹി: മദ്യനയ കേസിൽ തിഹാർ ജയിലിൽ തടവിലുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ അപായപ്പെടുത്താൻ ശ്രമം നടക്കുന്നതായി സംശയിക്കുന്നുവെന്ന് എഎപി മന്ത്രി സൗരഭ് ഭരദ്വാജ് . ജയിലിൽ പ്രമേഹരോഗികളെ ചികിത്സിക്കാൻ വിദഗ്ധൻ ഉണ്ടായിരുന്നില്ലെന്നും കേജ്രിവാളിനെ അറസ്റ്റ് ചെയ്ത് 20 ദിവസത്തിന് ശേഷം ഇന്നലെ എയിംസിൽ നിന്ന് ഒരു ഡോക്ടറോട് സേവനം ആവശ്യപ്പെട്ടിരുന്നു എന്നുമാണ് ഭരദ്വാജിന്റെ ആരോപണം. തന്നെ ഒരു പ്രമേഹ വിദഗ്ധന്റെ അടുത്ത് കൊണ്ടുപോയി ഇൻസുലിൻ തരൂ എന്നാണ് അരവിന്ദ് കെജ്രിവാൾ ഇത്രയും ദിവസമായി പറയുന്നത്. ജയിലിൽ സ്പെഷ്യലിസ്റ്റുകൾ ഉണ്ടെന്നാണ് ഇതുവരെ കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ പറഞ്ഞിരുന്നത് അപ്പോൾ പുറത്ത് നിന്നുള്ള സ്പെഷ്യലിസ്റ്റുകളുടെ ആവശ്യം എന്താണെന്നും ഭരദ്വാജ് തന്റെ എക്സ് പോസ്റ്റിലൂടെ ചോദിച്ചു. 

Advertisment

“ജയിലിൽ പ്രമേഹരോഗ വിദഗ്ധൻ ഉണ്ടായിരുന്നില്ല. 20 ദിവസത്തിന് ശേഷം ഇന്നലെ എയിംസിൽ നിന്ന് ഒരു ഡോക്ടറോട് ആവശ്യപ്പെട്ടിരുന്നു. എന്നെ ഒരു പ്രമേഹ വിദഗ്ധൻ്റെ അടുത്ത് കൊണ്ടുപോയി ഇൻസുലിൻ തരൂ എന്നാണ് അരവിന്ദ് കെജ്രിവാൾ ഇത്രയും ദിവസമായി പറയുന്നത്. ജയിലിൽ സ്‌പെഷ്യലിസ്റ്റുകൾ ഉണ്ടെന്നാണ് ഇതുവരെ കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ പറയുന്നത്. പുറത്ത് നിന്നുള്ള സ്പെഷ്യലിസ്റ്റുകളുടെ ആവശ്യം എന്താണ്? എക്‌സിലെ ഒരു പോസ്റ്റിൽ ഡൽഹി മന്ത്രി പറഞ്ഞു,

അതേ സമയം ശനിയാഴ്ച എയിംസിലെ മുതിർന്ന വിദഗ്ധർ വീഡിയോ കോൺഫറൻസിലൂടെ കെജ്‌രിവാളുമായി കൂടിയാലോചന നടത്തിയെന്ന് ഭരദ്വാജിന്റെ ആരോപണത്തോട് തിഹാർ ഭരണകൂടം പ്രതികരിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുമ്പോൾ കെജ്‌രിവാളിനെ ദ്രോഹിക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്ന സംശയം ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഭരദ്വാജ് ആവർത്തിച്ചു.

“40 മിനിറ്റ് വിശദമായ കൂടിയാലോചനയ്ക്ക് ശേഷം, ഗുരുതരമായ ആശങ്കയൊന്നുമില്ലെന്ന് കെജ്‌രിവാളിന് ഉറപ്പുനൽകി, നിർദ്ദേശിച്ച മരുന്നുകൾ തുടരാൻ ഉപദേശിച്ചു, അത് പതിവായി വിലയിരുത്തുകയും അവലോകനം ചെയ്യുകയും ചെയ്യും,” ജയിൽ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. അതേ സമയം ഇൻസുലിൻ പ്രശ്നം കെജ്‌രിവാൾ ഉന്നയിക്കുകയോ ഡോക്ടർമാർ നിർദ്ദേശിക്കുകയോ ചെയ്തിട്ടില്ലെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

Advertisment

തിഹാർ ജയിൽ ഭരണകൂടം വെള്ളിയാഴ്ച ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വികെ സക്‌സേനയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ട് പ്രകാരം, ഏപ്രിൽ 10, ഏപ്രിൽ 15 തീയതികളിൽ മുഖ്യമന്ത്രിയുടെ ആരോഗ്യനില മെഡിസിൻ സ്പെഷ്യലിസ്റ്റ് അവലോകനം ചെയ്തിട്ടുണ്ട്. സ്പെഷ്യലിസ്റ്റ് ഓറൽ ഡയബറ്റിക് മരുന്നുകൾ കേജ്രിവാളിന് നിർദ്ദേശിച്ചു. ചികിത്സയ്ക്കിടെ കെജ്‌രിവാളിന് ഇൻസുലിൻ നിഷേധിച്ചിട്ടില്ലെന്നും അവകാശവാദം തെറ്റാണെന്നും വ്യക്തമാക്കുന്നതാണ് റിപ്പോർട്ട് .

Read More

Arvind Kejriwal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: