scorecardresearch

പ്രധാനമന്ത്രിയുടേത് വിദ്വേഷ പ്രസംഗം, കോൺഗ്രസിന്റെ പ്രകടനപത്രിക എല്ലാവർക്കും നീതി ഉറപ്പാക്കുന്നത്: മല്ലികാർജുൻ ഖാർഗെ

മോദിയുടേത് വിദ്വേഷ പ്രസംഗമാണ്. ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ്. സംഘത്തിന്റെ മൂല്യങ്ങളിൽ നിന്ന് പഠിച്ചതാണ് ഇന്ന് പ്രധാനമന്ത്രി ചെയ്തതെന്ന് ഖാർഗെ സമൂഹമാധ്യമമായ എക്സിൽ കുറിച്ചു

മോദിയുടേത് വിദ്വേഷ പ്രസംഗമാണ്. ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ്. സംഘത്തിന്റെ മൂല്യങ്ങളിൽ നിന്ന് പഠിച്ചതാണ് ഇന്ന് പ്രധാനമന്ത്രി ചെയ്തതെന്ന് ഖാർഗെ സമൂഹമാധ്യമമായ എക്സിൽ കുറിച്ചു

author-image
Manoj C G
അപ്‌ഡേറ്റ് ചെയ്‌തു
New Update
election

മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി: കോൺഗ്രസിന്റെ പ്രകടനപത്രികയെ വിമർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് മല്ലികാർജുൻ ഖാർഗെ. ഇന്ത്യയുടെ ചരിത്രത്തിൽ ഒരു പ്രധാനമന്ത്രിയും മോദിയോളം ഇത്രയും തരംതാണിട്ടില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു. ഏപ്രിൽ 19 ന് നടന്ന ആദ്യഘട്ട തിരഞ്ഞെടുപ്പിൽ ഇന്ത്യാ സംഘം വിജയിക്കുമെന്ന് മോദിയുടെ പ്രസംഗം കാണിച്ചുതരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Advertisment

കോൺഗ്രസ് അധികാരത്തിലെത്തിയാൽ അവർ ജനങ്ങളുടെ സ്വർണവും വെള്ളിയും കണക്കെടുപ്പു നടത്തി കൂടുതൽ മക്കളുള്ള നുഴഞ്ഞുകയറ്റക്കാർക്ക് വീതിച്ചുനൽകുമെന്നായിരുന്നു രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.

മോദിയുടേത് വിദ്വേഷ പ്രസംഗമാണ്. ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ്. സംഘത്തിന്റെ മൂല്യങ്ങളിൽ നിന്ന് പഠിച്ചതാണ് ഇന്ന് പ്രധാനമന്ത്രി ചെയ്തതെന്ന് ഖാർഗെ സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. അധികാരം നേടാനായി നുണകൾ പറയുന്നതും എതിരാളികൾക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കാൻ അടിസ്ഥാനരഹിതമായ പരാമർശങ്ങൾ നടത്തുന്നതും സംഘത്തിന്റെയും ബിജെപിയുടെയും പ്രത്യേകതയാണ്. രാജ്യത്തെ 140 കോടി ജനങ്ങൾ ഈ നുണപ്രചരണത്തിൽ വീഴില്ല. ഞങ്ങളുടെ പ്രകടനപത്രിക എല്ലാ ഇന്ത്യക്കാർക്കും വേണ്ടിയുള്ളതാണ്. എല്ലാവർക്കും തുല്യതയെയും നീതിയെയും കുറിച്ച് സംസാരിക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Advertisment

ആദ്യഘട്ട തിരഞ്ഞെടുപ്പിൽ നിരാശ നേരിട്ട നരേന്ദ്ര മോദിയുടെ നുണകളുടെ നിലവാരം വളരെയധികം തരംതാണുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. പേടി കാരണം മറ്റു പ്രശ്നങ്ങളിൽനിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കുകയാണ്. കോൺഗ്രസിന്റെ പ്രകടന പത്രികയ്ക്ക് പിന്തുണ ലഭിച്ചുകൊണ്ട് ട്രെൻഡുകൾ വന്നു തുടങ്ങിയിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു. രാജ്യത്തെ ജനങ്ങൾക്ക് തെറ്റുപറ്റില്ലെന്നും തൊഴിൽ, ഭാവി തുടങ്ങിയ വിഷയങ്ങൾ മുൻനിർത്തി അവർ വോട്ട് ചെയ്യുമെന്നും രാഹുൽ പറഞ്ഞു.

Read More

Lok Sabha Election 2024 Mallikarjun Kharge

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: