/indian-express-malayalam/media/media_files/yqwSq9bzH44Svk1raqOa.jpg)
ചിത്രം: എക്സ്
മാലദ്വീപില്‍ നടന്ന നിർണായക പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ 60-ലധികം സീറ്റുകൾ നേടി മാലദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസുവിൻ്റെ പീപിള്‍സ് നാഷണല്‍ കോണ്‍ഗ്രസ് പാർട്ടി (പി.എന്‍.സി). ചൈനീസ് അനുകൂല നിലപാടുകൾ വക്തമാക്കിയിട്ടുള്ള നേതാവാണ് മുഹമ്മദ് മുയിസു. പ്രാഥമിക ഫലങ്ങൾ അനുസരിച്ച്, 93 അംഗ സഭയിലേക്കുള്ള 67 സീറ്റുകളിലും പിഎൻസി വിജയിച്ചെന്നാണ് വിവരം.
മൂന്നിൽ രണ്ട് ഭാഗം സീറ്റുകളിലും പിഎൻസി വിജയിച്ചപ്പോൾ, ഇന്ത്യൻ അനുകൂല നിലപാട് എടുത്ത മുഖ്യപ്രതിപക്ഷ പാർട്ടി മാലദ്വീപ് ഡെമോക്രാറ്റിക് (എംഡിപി) 12 സീറ്റുകളിലേക്ക് ഒതുങ്ങി. 10 സീറ്റുകളിൽ സ്വതന്ത്ര സ്ഥാനാർത്ഥികളും വിജയം നേടി എന്നാണ് റിപ്പോർട്ട്. 86 സീറ്റിലേക്കുള്ള ആദ്യഘട്ട ഫലമാണ് തിരഞ്ഞെടുപ്പു കമ്മിഷന്‍ പുറത്തിറക്കിയത്.
മുയിസു അധികാരത്തിൽ വന്നതിന് പിന്നാലെയാണ് കാലങ്ങളായി ഇന്ത്യക്കനുകൂലമായിരുന്ന മാലദ്വീപിന്റെ വിദേശനയങ്ങളിൽ വിള്ളൽ വീണത്. ഇതോടെ രാജ്യത്തെ മൂന്ന് വ്യോമയാന പ്ലാറ്റ്‌ഫോമുകൾ കൈകാര്യം ചെയ്യുന്ന ഭൂരിഭാഗം സൈനികരെയും പിൻവലിക്കാൻ ഇന്ത്യ നിർബന്ധിതരായി. ജനുവരിയിൽ മുയിസു ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിംഗ് ഉൾപ്പെടെയുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചൈനയും മാലദ്വീപും പ്രതിരോധ സഹകരണ കരാറിലും മറ്റ് അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലും ഒപ്പുവക്കുകയും ചെയ്തു.
ചൈനീസ് അനുകൂല നിലപാടുകൾ വ്യക്തമാക്കിയ മുയിസുവിനെ സംബന്ധിച്ചിടത്തോളം തിരഞ്ഞെടുപ്പ് നിർണായകമാണ്. തിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, 2018 മുതൽ അദ്ദേഹം നടത്തിയ അഴിമതികളുടെ റിപ്പോർട്ട് ചോർന്നതിനെത്തുടർന്ന് പ്രതിപക്ഷ പാർട്ടികൾ അന്വേഷണവും ഇംപീച്ച്‌മെൻ്റും ആവശ്യപ്പെട്ടിരുന്നു. കൂതാടെ മന്ത്രിസഭയിലേക്കുള്ള മൂന്ന് നോമിനികളെ തടയുകയും ചെയ്തിരുന്നു.
Read More
- ബലാത്സംഗത്തിനിരയായ പതിനാലുകാരിക്ക് ഗർഭം അലസിപ്പിക്കാൻ സുപ്രീം കോടതി അനുമതി
- കോൺഗ്രസ് അധികാരത്തിലെത്തിയാൽ സമ്പത്ത് നുഴഞ്ഞു കയറ്റക്കാർക്കും കൂടുതൽ കുട്ടികളെ പ്രസവിക്കുന്നവർക്കും നൽകും; മുസ്ലിം വിരുദ്ധ പരാമർശവുമായി പ്രധാനമന്ത്രി
- കേജ്രിവാളിനെ അപായപ്പെടുത്തുമോ എന്ന് ഭയമുണ്ട്; ആരോപണവുമായി ആം ആദ്മി
- ബിഹാറിലെ എൻഡിഎയുടെ ഏക മുസ്ലിം എംപി ആർജെഡിയിൽ ചേർന്നു
- ഭാവിയിലേക്കുള്ള പുതിയ യാത്രയുടെ തുടക്കമാണ് തിരഞ്ഞെടുപ്പെന്ന് നരേന്ദ്ര മോദി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us