scorecardresearch

'കൈയ്യടിക്കാനും പാത്രം കൊട്ടാനുമൊക്കെ പറയും' ; ഇനി മോദി കരയുമെന്നും രാഹുൽ ഗാന്ധി

കഴിഞ്ഞ 10 വർഷത്തിനിടെ പ്രധാനമന്ത്രി മോദി പാവപ്പെട്ടവരുടെ പണം കൊള്ളയടിച്ചെന്നും രാഹുൽ ആരോപിച്ചു

കഴിഞ്ഞ 10 വർഷത്തിനിടെ പ്രധാനമന്ത്രി മോദി പാവപ്പെട്ടവരുടെ പണം കൊള്ളയടിച്ചെന്നും രാഹുൽ ആരോപിച്ചു

author-image
WebDesk
New Update
election

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ സാധ്യതകളെക്കുറിച്ച് നരേന്ദ്രമോദി പരിഭ്രാന്തനാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു

വിജയപുര: കർണാടകയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്ത് ലോക്സഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ നരേന്ദ്ര മോദി പരിഭ്രാന്തിയിയിലാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കുറച്ച് ദിവസം കൂടി കഴിഞ്ഞാൽ മോദി തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ കരയാൻ സാധ്യതയുണ്ടെന്നും രാഹുല്‍ പരിഹസിച്ചു. പാകിസ്ഥാനെക്കുറിച്ചും ചൈനയെക്കുറിച്ചുമുള്ള രാജ്യത്തെ ബാധിക്കുന്ന വിഷയങ്ങളിൽ മൊബൈലിന്റെ വെട്ടം തെളിക്കാനും, കൈ കൊട്ടാനും, പാത്രം കൊട്ടാനുമൊക്കെയാവും മോദി പറയുകയെന്നും പട്ടിണി, തൊഴിലില്ലായ്മ, വിലക്കയറ്റം, സംവരണം എന്നീ വിഷയങ്ങളിൽ മോദിക്ക് മറുപടിയില്ലെന്നും രാഹുൽ വിമർശിച്ചു. 

Advertisment

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ സാധ്യതകളെക്കുറിച്ച് നരേന്ദ്രമോദി പരിഭ്രാന്തനാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ബിജെപി സർക്കാർ ഏതാനും പേരെ കോടീശ്വരന്മാരാക്കിയപ്പോൾ കോൺഗ്രസ് കോടിക്കണക്കിന് സാധാരണക്കാരെ ലക്ഷപതികളാക്കാനാണ് ശ്രമിക്കുന്നത്. “നിങ്ങൾ മോദിയുടെ പ്രസംഗം കേൾക്കൂ. അദ്ദേഹം പരിഭ്രാന്തനാണ്. കുറച്ച് ദിവസങ്ങൾക്കുള്ളിൽ, അദ്ദേഹം പൊട്ടിക്കരയും, ”രാഹുൽ പറഞ്ഞു. പ്രധാനമന്ത്രി യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നുവെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

ദാരിദ്ര്യം, പണപ്പെരുപ്പം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിൽ മോദി മൗനം പാലിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. “അദ്ദേഹം ചൈനയെയും പാകിസ്ഥാനെയും കുറിച്ച് സംസാരിക്കും, കൈയടിക്കാനോ മൊബൈൽ ലൈറ്റുകൾ ഓണാക്കാനോ നിങ്ങളോട് ആവശ്യപ്പെടും. സാധാരണക്കാരനെ ബാധിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ കോൺഗ്രസിന് മാത്രമേ കഴിയൂവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

കഴിഞ്ഞ 10 വർഷമായി പ്രധാനമന്ത്രി മോദി പാവപ്പെട്ടവരുടെ പണം കൊള്ളയടിച്ചെന്ന് മുൻ കോൺഗ്രസ് അധ്യക്ഷൻ ആരോപിച്ചു. രാജ്യത്തെ ഇരുപത്തിരണ്ട് ആളുകൾക്ക് 70 കോടി ആളുകൾക്ക് തുല്യമായ സമ്പത്തുണ്ട്. ഒരു ശതമാനം ആളുകൾ രാജ്യത്തിന്റെ സമ്പത്തിന്റെ 40 ശതമാനവും നിയന്ത്രിക്കുന്നു. കോടീശ്വരന്മാർക്ക് മോദി നൽകിയ പണം ഞങ്ങൾ പാവപ്പെട്ടവർക്ക് നൽകും,” രാഹുൽ പറഞ്ഞു. 

Advertisment

ഇന്ത്യൻ ഭരണഘടനയെയും ജനാധിപത്യത്തെയും ഇല്ലാതാക്കാൻ ഒരു പാർട്ടിയും അതിന്റെ നേതാവും ശ്രമിക്കുകയാണെന്നും മോദിയെയും ബിജെപിയെയും പരാമർശിച്ച് രാഹുൽ ഗാന്ധി ആരോപിച്ചു. തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഭരണഘടന മാറ്റുമെന്ന് ബിജെപി എംപിമാർ പറയുന്നു. മറുവശത്ത്, ഭരണഘടനയും സാമൂഹ്യപരിഷ്കർത്താവായ ബസവണ്ണയുടെ ആദർശങ്ങളും സംരക്ഷിക്കാൻ കോൺഗ്രസ് പാർട്ടിയും ഇന്ത്യാ മുന്നണിയും ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദശകത്തിൽ രാജ്യത്തെ 20-25 പേരെ കോടീശ്വരന്മാരാക്കാൻ മോദി സഹായിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, പ്രതിരോധ പദ്ധതികൾ, സോളാർ പദ്ധതികൾ തുടങ്ങിയവ ഗൗതം അദാനിയെപ്പോലുള്ളവർക്ക് കൈമാറിയെന്നും രാഹുൽ ആരോപിച്ചു. ന്യായ് പദ്ധതികൾ നടപ്പിലാക്കുന്നതിലൂടെ കോടിക്കണക്കിന് ആളുകളെ ലക്ഷപതികളാക്കാൻ നമ്മുടെ സർക്കാർ മുന്നോട്ട് പോകുകയാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.

Read More

Narendra Modi Rahul Gandhi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: