scorecardresearch

Kerala Lok Sabha election 2024 Live Updates: വിധിയെഴുതി കേരളം; പോളിങ് 70 ശതമാനം കടന്നു

Kerala Lok Sabha election 2024 Live Updates: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കേരളത്തിൽ മികച്ച പോളിങ്. 11 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ സംസ്ഥാനത്തെ പോളിങ് ശതമാനം 70.22% കടന്നു.

Kerala Lok Sabha election 2024 Live Updates: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കേരളത്തിൽ മികച്ച പോളിങ്. 11 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ സംസ്ഥാനത്തെ പോളിങ് ശതമാനം 70.22% കടന്നു.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kerala Lok Sabha election 2024 | Live Updates

മാവേലിക്കരയിലെ പോളിങ് ബൂത്തിൽ നിന്നുള്ള തിരക്കിന്റെ ദൃശ്യം (ഫോട്ടോ കടപ്പാട്: പിആർഡി കേരള) - Kerala Lok Sabha Election Phase 2 voting Live Updates

Kerala phase 2 Voting Live: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കേരളത്തിൽ മികച്ച പോളിങ്. 11 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ സംസ്ഥാനത്തെ പോളിങ് ശതമാനം 70.22% ശതമാനം കടന്നു. സംസ്ഥാനത്ത് മിക്ക ബൂത്തുകളിലും ഇപ്പോഴും വലിയ ക്യൂവാണ് പോളിങ് ബൂത്തുകൾക്ക് പുറത്തുള്ളത്. ആറ് മണിവരെ ബൂത്തിലെത്തിയവർക്ക് ടോക്കൺ നൽകിയിട്ടുണ്ട്. ഇവർക്ക് ക്യൂ അനുസരിച്ച് വോട്ട് ചെയ്യാനാകും.

Advertisment

കനത്ത പോരാട്ടം നടക്കുന്ന കണ്ണൂർ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. വൈകിട്ട് ആറു മണി വരെ 75.57% പോളിങ് രേഖപ്പെടുത്തിയ കണ്ണൂരാണ് മുന്നിൽ. 74.25% പോളിങ്ങുമായി ആലപ്പുഴയാണ് രണ്ടാം സ്ഥാനത്ത്. കാസർഗോഡ് മണ്ഡലത്തിൽ 74.16% വോട്ട് രേഖപ്പെടുത്തി. 63.34% പോളിങ്ങുമായി പത്തനംതിട്ടയാണ് ഏറ്റവും പിറകിലുള്ളത്.

മണ്ഡലങ്ങളിലെ ആറ് മണി വരെയുള്ള പോളിങ്

തിരുവനന്തപുരം-66.41%
ആറ്റിങ്ങൽ-69.39%
കൊല്ലം-67.82%
പത്തനംതിട്ട-63.34%
മാവേലിക്കര-65.86%
ആലപ്പുഴ-74.25%
കോട്ടയം-65.59%
ഇടുക്കി-66.37%
എറണാകുളം-67.97%
ചാലക്കുടി-71.59%
തൃശൂർ-71.91%
പാലക്കാട്-72.45%
ആലത്തൂർ-72.42%
പൊന്നാനി-67.69%
മലപ്പുറം-71.49%
കോഴിക്കോട്-73.09%
വയനാട്-72.71%
വടകര-73.09%
കണ്ണൂർ-75.57%
കാസർഗോഡ്-74.16%

Advertisment

ഇന്ന് രാവിലെ 5.30നാണ് ബൂത്തുകളിൽ മോക്ക് പോളിങ് ആരംഭിച്ചത്. സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ത്ഥികളാണ് ഇക്കുറി മത്സര രംഗത്തുള്ളത്. 25,231 ബൂത്തുകളിലായാണ് 2.77 കോടി വോട്ടർമാർ വോട്ട് രേഖപ്പെടുത്തും.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 77.67 ആയിരുന്നു സംസ്ഥാനത്ത് പോളിങ് രേഖപ്പെടുത്തിയത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 74.06 ശതമാനവും. ഇത്തവണ 80 ശതമാനത്തിൽ എത്തിക്കുമെന്നാണ് ഇലക്ഷൻ കമ്മീഷൻ അവകാശപ്പെട്ടത്.

ആകെ 2,77,49,159 വോട്ടർമാരാണ് ഇത്തവണയുള്ളത്. അതിൽ 6,49,833 പേർ കന്നി വോട്ടർമാരാണ്. 1,43,33,499 സ്ത്രീ വോട്ടർമാരും, 1,34,15293 പുരുഷ വോട്ടർമാരും 367 ഭിന്നലിംഗ വോട്ടർമാരുമാണ് ഇത്തവണത്തെ വോട്ടർ പട്ടികയിലുള്ളത്. 

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ രാജ്യത്ത് 88 മണ്ഡലങ്ങളിലാണ് ഇന്നു വോട്ടെടുപ്പ് നടക്കുന്നത്. കേരളത്തിനുപുറമേ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്.

  • Apr 26, 2024 20:03 IST

    കള്ളനാണയങ്ങളെ ദൈവത്തിനറിയാമെന്ന് കെ.മുരളീധരൻ 

    തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കില്ലെന്ന പത്മജ വേണുഗോപാലിന്റെ പ്രസ്താവനയിൽ പ്രതികരണവുമായി തൃശ്ശൂരിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ...മുരളീധരന്‍. പത്മജയുടെ പ്രാര്‍ഥന തനിക്ക് ആവശ്യമില്ലെന്നും കള്ളനാണയങ്ങളെ ദൈവത്തിന് തിരിച്ചറിയാം എന്നുമായിരുന്നു മുരളീധരന്റെ പ്രതികരണം. 



  • Apr 26, 2024 19:15 IST

    വ്യാപക കള്ളവോട്ടെന്ന് പരാതി 

    സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ തിരഞ്ഞെടുപ്പിൽ വ്യാപകമായി കള്ളവോട്ട് നടന്നെന്ന് പരാതി. 16 കള്ളവോട്ട് പരാതികളാണ് വിവിധ ജില്ലകളില്‍ നിന്നായി ഉയർന്നിരിക്കുന്നത്. പത്തനംതിട്ടയിലാണ് ഏറ്റവുമധികം പരാതി ലഭിച്ചിരിക്കുന്നത്. മണ്ഡലത്തിൽ മാത്രം ഏഴ് കള്ളവോട്ട് പരാതികളാണ് ഉണ്ടായത്. ഇടുക്കിയിൽ ഇരട്ടവോട്ട് ചെയ്യാൻ ശ്രമിച്ചത് രണ്ട് പേരെ പോളിംഗ് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. 



  • Apr 26, 2024 18:49 IST

    കൊല്ലത്ത് എൽഡിഎഫ്-യുഡിഎഫ് സംഘർഷം 

    തിരഞ്ഞെടുപ്പിനിടെ പത്തനാപുരത്ത് എല്‍ഡിഎഫ് - യുഡിഎഫ് പ്രവര്‍ത്തകർ തമ്മില്‍ സംഘർഷം. ഗവണ്‍മെന്റ് എല്‍ പി സ്കൂളിലെ 48, 49 ബൂത്തുകളിലാണ് ഇരുവിഭാഗങ്ങൾ തമ്മിലുള്ള തർക്കം കയ്യാങ്കളിയിലേക്കെത്തിയത്. വോട്ടർമാരെ വാഹനങ്ങളിൽ എത്തിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കളാശിച്ചത്. 



  • Apr 26, 2024 18:37 IST

    വോട്ട് ചെയ്യാൻ കാത്തിരിക്കുന്നവർക്ക് ടോക്കൺ വിതരണം ചെയ്യുന്നു

    തിരുവനന്തപുരം ബാലരാമപുരത്ത് ഇപ്പോഴും വോട്ട് ചെയ്യാൻ കാത്തിരിക്കുന്നവർക്ക് ടോക്കൺ വിതരണം ചെയ്യുന്നു. സംസ്ഥാനത്ത് മിക്ക ബൂത്തുകളിലും ഇപ്പോഴും വലിയ ക്യൂവാണ് പോളിങ് ബൂത്തുകൾക്ക് പുറത്തുള്ളത്. ആറ് മണിവരെ ബൂത്തിൽ എത്തിയവർക്ക് ടോക്കൺ നൽകിയിട്ടുണ്ട്. ഇവർക്ക് ക്യൂ അനുസരിച്ച് വോട്ട് ചെയ്യാനാകും.

    Token distribution | Lok Sabha Election



  • Apr 26, 2024 18:04 IST

    ഔദ്യോഗിക സമയം അവസാനിച്ചു; ബൂത്തുകളിൽ നീണ്ട ക്യൂ തുടരുന്നു

    ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഔദ്യോഗിക സമയം 6 മണിയോടെ അവസാനിച്ചു. അതേസമയം, ബൂത്തുകളിൽ നീണ്ട ക്യൂ തുടരുകയാണ്. 



  • Apr 26, 2024 17:43 IST

    ഇടുക്കിയിൽ വീണ്ടും ഇരട്ട വോട്ട് പിടിച്ച് ഉദ്യോഗസ്ഥർ 

    ഇടുക്കിയിൽ വീണ്ടും ഇരട്ട വോട്ട് പിടിച്ച് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍. കുമ്പപ്പാറയിലാണ് ഇരട്ടവോട്ട് പിടികൂടിയത്. പതിനാറാം ബൂത്തിൽ വോട്ട് ചെയ്യാൻ എത്തിയ ആളുടെ കൈവിരലിലെ മഷി ശ്രദ്ധയിൽ പെട്ടതോടെയാണ്  ഉദ്യോഗസ്ഥർ ഇയാളെ തടഞ്ഞത്. തമിഴ്നാട്ടിൽ നടന്ന തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ഇയാൾ ഇടുക്കിയിലും വോട്ട് രേഖപ്പെടുത്താനെത്തുകയായിരുന്നു. എന്നാല്‍ വിരലിലെ മഷി പൂര്‍ണമായി മാഞ്ഞുപോയിരുന്നില്ലാത്തതിനാല്‍ ഉദ്യോഗസ്ഥര്‍ കയ്യോടെ പൊക്കുകയും നടപടി ഒന്നും സ്വീകരിക്കാതെ പറഞ്ഞയക്കുകയും ചെയ്തു. 



  • Apr 26, 2024 17:29 IST

    പോളിങ് ബൂത്തിൽ അണലി; പേടിച്ചോടി ഉദ്യോഗസ്ഥരും വോട്ടർമാരും

    തൃശ്ശൂർ തുമ്പൂര്‍മുഴി കാറ്റില്‍ ബ്രീഡിങ് ഫാമിന്റെ ഫുഡ് ആന്റ് ടെക്‌നോളജി കോളേജ് ഹാളില്‍ ഒരുക്കിയിരുന്ന 79-ാമത് ബൂത്തിലാണ് ആറടിയോളം നീളമുള്ള അണലി പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ടതോടെ വോട്ട് ചെയ്യാനെത്തിയവരും ഉദ്യോഗസ്ഥരും ഭയന്നോടി. ഉടന്‍ വനം വകുപ്പില്‍ വിവരമറിയിക്കുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടി കൊണ്ടുപോയതോടെയാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്.



  • Apr 26, 2024 16:13 IST

    പോളിങിനിടെ പ്രിസൈഡിങ് ഓഫിസർക്ക് ദേഹാസ്വാസ്ഥ്യം

    മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ ചെങ്ങന്നൂരിൽ പോളിങിനിടെ പ്രിസൈഡിങ് ഓഫിസർക്ക് ദേഹാസ്വാസ്ഥ്യം. ചെങ്ങന്നൂർ  മുളക്കുഴ ഹയർസെക്കൻഡറി സ്കൂളിലെ  ബൂത്തിലെ പ്രിസൈഡിങ് ഓഫീസറായ സജീവനാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. തിരുവൻവണ്ടൂർ കൃഷി ഓഫീസറായ സജീവിനെ ആശുപത്രിയിലേക്ക് മാറ്റുകയും പകരം ചുമതല മറ്റൊരു ഉദ്യോഗസ്ഥന് നൽകുകയും ചെയ്തു.  



  • Apr 26, 2024 15:10 IST

    വോട്ട് ചെയ്തുമടങ്ങി മമ്മൂട്ടിയും ഭാര്യ സുൽഫത്തും

    പൊന്നുരുന്നിയിലെ പോളിങ് ബൂത്തിൽ വോട്ട് ചെയ്തുമടങ്ങി മമ്മൂട്ടിയും ഭാര്യ സുൽഫത്തും. നേരത്തെ നിശ്ചയിച്ച പ്രകാരം കൃത്യം 3 മണിക്ക് തന്നെ ബൂത്തിലെത്തിയാണ് ഇരുവരും വോട്ട് ചെയ്തുമടങ്ങിയത്. വലിയ മാധ്യമപ്പട തന്നെ മമ്മൂട്ടി വോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ പകർത്താൻ തിരക്ക് കൂട്ടുന്നുണ്ടായിരുന്നു. തിരക്ക് കാരണം മാധ്യമങ്ങളോട് സംസാരിക്കാൻ നിൽക്കാതെയാണ് മമ്മൂട്ടി മടങ്ങിയത്.

    വിശദമായി വായിക്കാം



  • Apr 26, 2024 14:30 IST

    രാഹുൽ അമേഠിയിലും പ്രിയങ്ക റായ്ബറേലിയിലും തന്നെ മത്സരിച്ചേക്കും

    കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും അമേഠി റായ്ബറേലി മണ്ഡലങ്ങളിൽ നിന്ന് തന്നെ മത്സരിച്ചേക്കുമെന്ന് സൂചന. വയനാട് മണ്ഡലത്തിലെ പോളിംഗിന് പിന്നാലെ അമേഠി റായ്ബറേലി സീറ്റുകളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലേക്ക് കോണ്‍ഗ്രസ് നീങ്ങുമെന്നാണ് റിപ്പോർട്ടുകൾ. മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇരു മണ്ഡലങ്ങളിലെയും നേതാക്കളുടെയും, ഭാരവാഹികളുടെയും യോഗം പ്രിയങ്ക ഗാന്ധി വിളിച്ചു ചേർത്തു.  പ്രിയങ്ക മത്സരിച്ചാല്‍ റായ്ബറേലിയില്‍ വരുണ്‍ ഗാന്ധിയെ ബിജെപി പരീക്ഷിച്ചേക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. 



  • Apr 26, 2024 14:30 IST

    രാഹുൽ അമേഠിയിലും പ്രിയങ്ക റായ്ബറേലിയിലും തന്നെ മത്സരിച്ചേക്കും

    കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും അമേഠി റായ്ബറേലി മണ്ഡലങ്ങളിൽ നിന്ന് തന്നെ മത്സരിച്ചേക്കുമെന്ന് സൂചന. വയനാട് മണ്ഡലത്തിലെ പോളിംഗിന് പിന്നാലെ അമേഠി റായ്ബറേലി സീറ്റുകളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലേക്ക് കോണ്‍ഗ്രസ് നീങ്ങുമെന്നാണ് റിപ്പോർട്ടുകൾ. മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇരു മണ്ഡലങ്ങളിലെയും നേതാക്കളുടെയും, ഭാരവാഹികളുടെയും യോഗം പ്രിയങ്ക ഗാന്ധി വിളിച്ചു ചേർത്തു.  പ്രിയങ്ക മത്സരിച്ചാല്‍ റായ്ബറേലിയില്‍ വരുണ്‍ ഗാന്ധിയെ ബിജെപി പരീക്ഷിച്ചേക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. 



  • Apr 26, 2024 14:08 IST

    എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല: രഞ്ജി പണിക്കർ

    തനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ടെന്നും അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ലെന്നും നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍. വോട്ട് ചെയ്ത ശേഷമാണ് രഞ്ജി പണിക്കര്‍ മാധ്യമങ്ങളോട് സംസാരിച്ചത്. തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ വിജയം ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു രഞ്ജി പണിക്കര്‍.



  • Apr 26, 2024 13:52 IST

    ജനാധിപത്യത്തിൻ്റെ ഉത്സവം ജനം ആഘോഷമാക്കുന്നു: പ്രധാനമന്ത്രി മോദി

    രണ്ടാം ഘട്ട വോട്ടെടുപ്പിലും ജനാധിപത്യത്തിൻ്റെ ഉത്സവം ജനം ആഘോഷമാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എല്ലാ പൗരന്മാരും രാജ്യത്തിന് വേണ്ടി വോട്ടു ചെയ്യണമെന്നും, വോട്ട് ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇടത് പാർട്ടികളും തൃണമൂലും ബംഗാളിനെ ഭരിച്ച് തകർത്തുവെന്നും, ബംഗാളിൻ്റെ വികസനത്തിനായി കേന്ദ്ര സർക്കാർ എല്ലാകാര്യങ്ങളും ചെയ്തെന്നും പ്രധാനമന്ത്രി മോദി കൂട്ടിച്ചേർത്തു.



  • Apr 26, 2024 13:45 IST

    ആറു മണിക്കൂര്‍ പിന്നിടുമ്പോള്‍ കേരളത്തിൽ 40.23 ശതമാനം പോളിങ്

    സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പില്‍ മികച്ച പോളിങ്. പോളിങ് സമയം ആറു മണിക്കൂര്‍ പിന്നിടുമ്പോള്‍ 40.23 ശതമാനം പോളിങ്ങാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കുന്ന കണക്ക്. 42.25% പിന്നിട്ട ആലപ്പുഴ മണ്ഡലത്തിലാണ് കൂടുതല്‍ പോളിങ്. 35.90 % പോളിങ്ങുമായി പൊന്നാനി മണ്ഡലമാണ് പിന്നില്‍.



  • Apr 26, 2024 13:35 IST

    മമ്മൂട്ടി പൊന്നുരുന്നി സ്കൂളിൽ വോട്ട് രേഖപെടുത്തും

    മൂന്ന് മണിയ്ക്ക് മമ്മൂട്ടി പൊന്നുരുന്നി ക്രൈസ്റ്റ് കിങ് കോൺവെൻറ് സ്കൂളിൽ വോട്ട് രേഖപെടുത്തും



  • Apr 26, 2024 13:30 IST

    കെജിഎഫ് ഹീറോ യഷ് വോട്ട് ചെയ്തത് ഹൊസ്കെരെഹള്ളിയിൽ, വീഡിയോ

    കന്നട നടനും കെജിഎഫ് എന്ന ചിത്രത്തിലൂടെ പ്രശസ്തനുമായ യാഷ് ബെംഗളൂരുവിലെ ഹൊസ്കെരെഹള്ളിയിലെ പോളിംഗ് ബൂത്തിൽ വോട്ട് ചെയ്തു. 



  • Apr 26, 2024 13:02 IST

    ത്രിപുരയിലും ഛത്തീസ്ഗഢിലും പോളിങ് 35% കടന്നു

    ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാവിലെ 11 വരെ ത്രിപുരയിൽ 36.42 ശതമാനം പോളിങ് രേഖപ്പെടുത്തി. രാവിലെ 11 വരെ  ഛത്തീസ്ഗഢിൽ 35.47 ശതമാനം പോളിങ് റിപ്പോർട്ട് ചെയ്തു.



  • Apr 26, 2024 12:59 IST

    ലോക്സഭാ തിരഞ്ഞെടുപ്പ്: ഏറ്റവും കൂടുതൽ പോളിങ് ത്രിപുരയിൽ, കുറവ് മഹാരാഷ്ട്രയിൽ

    ലോക്സഭാ തിരഞ്ഞെടുപ്പ് 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പുരോഗമിക്കുകയാണ്. 11 മണിവരെയുള്ള കണക്ക് നോക്കുമ്പോൾ ത്രിപുരയിലാണ് ഏറ്റവും കൂടുതൽ പോളിങ്, 36.42%. ഏറ്റവും കുറവ് മഹാരാഷ്ട്രയിലാണ്, 18.83%.



  • Apr 26, 2024 12:55 IST

    കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ വോട്ട് രേഖപ്പെടുത്തി

    കോഴിക്കോട് പാർലമെന്റ് മണ്ഡലത്തിലെ 168-ാം ബൂത്തായ കാന്തപുരം ജി എം എൽ പി സ്കൂളിൽ എത്തി ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ട് രേഖപ്പെടുത്തി.

    കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ

     



  • Apr 26, 2024 12:54 IST

    വിവിപാറ്റ് ഒത്തുനോക്കൽ: സുപ്രീം കോടതി മുന്നോട്ടുവച്ചത് രണ്ട് നിര്‍ദേശങ്ങള്‍

    ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ പൂര്‍ണമായും വിവി പാറ്റ് സ്ലിപ്പുകളുമായി ഒത്തു നോക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ തള്ളിയ സുപ്രീം കോടതി മുന്നോട്ടു വച്ചത് രണ്ടു നിര്‍ദേശങ്ങള്‍. മേയ് ഒന്നിനു ശേഷം ചിഹ്നം ലോഡ് ചെയ്യുന്ന വോട്ടിങ് മെഷിനുകളിലെ സിംബല്‍ ലോഡ് യൂണിറ്റ് സീല്‍ ചെയ്യണം.

    സീലില്‍ സ്ഥാനാര്‍ഥകളോ അവരുടെ പ്രതിനിധികളോ ഒപ്പുവച്ചിരിക്കണം. മറ്റൊന്ന് പരാജയപ്പെട്ട സ്ഥാനാര്‍ഥികള്‍ക്ക് ഫലത്തില്‍ സംശയമുണ്ടെങ്കില്‍ ഇവിഎം പരിശോധനയ്ക്ക് അഭ്യര്‍ഥിക്കാം എന്നുള്ളതാണ്. ഏഴു ദിവസത്തിനകം പരിശോധനയ്ക്ക് അപേക്ഷ നല്‍കണം. ഇതിനുള്ള ചെലവ് സ്ഥാനാര്‍ഥികള്‍ വഹിക്കണമെങ്കിലും ക്രമക്കേട് കണ്ടെത്തിയാല്‍ തുക തിരിച്ചുനല്‍കും. തിരഞ്ഞെടുപ്പ് കമ്മിഷനിലെ ഇവിഎമ്മുമായി ബന്ധപ്പെട്ട എഞ്ചീനയര്‍മാരാകും പരിശോധന നടത്തുക.



  • Apr 26, 2024 12:07 IST

    പാലക്കാട് രണ്ട് മണ്ഡലങ്ങളിൽ ഉച്ചയ്ക്ക് 12 വരെ 27.45 ശതമാനം പോളിങ്

    ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് രണ്ട് മണ്ഡലങ്ങളിൽ ഉച്ചയ്ക്ക് 12 വരെ 27.45 ശതമാനം പോളിങ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി ജില്ലയിൽ രാവിലെ ഏഴിന് ആരംഭിച്ച പോളിങിൽ രണ്ട് മണ്ഡലങ്ങളിൽ ഉച്ചയ്ക്ക് 12 വരെ 27.45 ശതമാനം പോളിങ് രേഖപ്പെടുത്തിയെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസ് അറിയിച്ചു.

    ലോക്‌സഭാ മണ്ഡലം തിരിച്ച പോളിങ് ശതമാനം ഇപ്രകാരം

    പാലക്കാട്  ലോക്സഭാ മണ്ഡലം - 28.25

    പട്ടാമ്പി - 24.09
    ഷൊര്‍ണൂര്‍ - 31.77
    ഒറ്റപ്പാലം - 29.82
    കോങ്ങാട് - 27.62
    മണ്ണാര്‍ക്കാട് - 26.31
    മലമ്പുഴ - 30.03
    പാലക്കാട് - 27.98

    ആലത്തൂർ ലോക്സഭാ മണ്ഡലം - 26.65

    തരൂര്‍ - 27.61
    ചിറ്റൂര്‍ - 25.01
    നെന്മാറ - 25.95
    ആലത്തൂര്‍ - 26.61
    ചേലക്കര - 27.43
    കുന്നംകുളം - 27.17
    വടക്കാഞ്ചേരി - 26.76



  • Apr 26, 2024 11:50 IST

    പത്തനംതിട്ടയിൽ കള്ളവോട്ട് ആരോപണം

    പത്തനംതിട്ട ഓമല്ലൂരിൽ 205-ാം നമ്പർ ബൂത്തിലാണ് ഒരു സ്ത്രീയുടെ വോട്ട് മറ്റൊരാൾ ചെയ്തതായി കണ്ടെത്തിയത്. ഉച്ചയോടെ സ്ത്രീ ബൂത്തിലെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്.



  • Apr 26, 2024 11:35 IST

    മന്ത്രി ആർ ബിന്ദു കേരളവർമ്മയിൽ വോട്ട് രേഖപ്പെടുത്തി

    ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. ആർ ബിന്ദു കേരളവർമ്മ കോളേജിൽ വോട്ട് രേഖപ്പെടുത്തി മടങ്ങി

    മന്ത്രി ആർ ബിന്ദു



  • Apr 26, 2024 11:33 IST

    സി രവീന്ദ്രനാഥ് തൃശ്ശൂർ കേരളവർമ്മ കോളേജിൽ വോട്ട് രേഖപ്പെടുത്തുന്നു

    ചാലക്കുടിയിലെ ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി പ്രൊഫ. സി രവീന്ദ്രനാഥ് തൃശ്ശൂർ കേരളവർമ്മ കോളേജിൽ വോട്ട് രേഖപ്പെടുത്തി. 

    Prof. C Raveendranath



  • Apr 26, 2024 11:19 IST

    ആരോഗ്യ പ്രശ്നങ്ങൾ വകവയ്ക്കാതെ വോട്ട് ചെയ്ത് ശ്രീനിവാസൻ

    നടൻ സുരേഷ് ഗോപിയെ ഇഷ്ടമാണെങ്കിലും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയോട് താല്‍പര്യമില്ലെന്ന് നടൻ ശ്രീനിവാസൻ. തൃപ്പൂണിത്തുറയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്തൊന്നും ഇന്ത്യ കരകയറാനുള്ള ലക്ഷണം കാണുന്നില്ലെന്നും ജനാധിപത്യത്തില്‍ താല്‍പര്യമില്ലെന്നും എല്ലാ കള്ളന്‍മാര്‍ക്കും രക്ഷപ്പെടാന്‍ വകുപ്പുണ്ടെന്നും അദ്ദേഹം വിമർശിച്ചു.



  • Apr 26, 2024 11:03 IST

    ആവേശത്തോടെ വോട്ട് ചെയ്യാനെത്തി നടൻ ഫഹദ് ഫാസിൽ

    ആവേശത്തോടെ വോട്ട് ചെയ്യാനെത്തി നടൻ ഫഹദ് ഫാസിൽ. പിതാവ് ഫാസിലിന്റെ കൈ പിടിച്ചാണ് ഫഹദ് എത്തിയത്. 



  • Apr 26, 2024 11:01 IST

    കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോടുള്ള പ്രതിഷേധം പ്രതിഫലിക്കും: വി.ഡി. സതീശന്‍

    കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോടുള്ള പ്രതിഷേധം ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നേരത്തെ എല്‍.ഡി.എഫ്, യു.ഡി.എഫിനെതിരെ പ്രയോഗിച്ച ആയുധം അവര്‍ക്ക് തന്നെ വിനയായിരിക്കുകയാണ്‌. യു.ഡി.എഫിലെ രണ്ട് നേതാക്കള്‍ ബിജെപിയിൽ എത്തിയപ്പോള്‍ വിമര്‍ശിച്ച എല്‍.ഡി.എഫിന് അതേ നാണയത്തിൽ തിരിച്ചടി കിട്ടിയെന്നും വോട്ടു രേഖപ്പെടുത്തിയതിന് പിന്നാലെ അദ്ദേഹം പറഞ്ഞു.



  • Apr 26, 2024 10:58 IST

    നടൻ കൃഷ്ണചന്ദ്രൻ ജഗതിയിൽ വോട്ട് ചെയ്യുന്നു

    ഗായകനും നടനുമായ കൃഷ്ണചന്ദ്രൻ തിരുവനന്തപുരം ജഗതിയിലെ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി.

    Actor Krishnachandran



  • Apr 26, 2024 10:45 IST

    ഇരിങ്ങാലക്കുടയിൽ വോട്ടു രേഖപ്പെടുത്തി നടൻ ടോവിനോ തോമസ്

    ചലച്ചിത്ര താരം ടോവിനോ തോമസ്  ഇരിങ്ങാലക്കുട ഗേൾസ് സ്കൂളിൽ എത്തി വോട്ടു രേഖപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറാണ് ടോവിനോ.

    Tovino Thomas



  • Apr 26, 2024 10:37 IST

    മന്ത്രി കെ. കൃഷ്ണൻകുട്ടി വണ്ടിത്താവളത്ത് വോട്ട് രേഖപ്പെടുത്തി

    വണ്ടിത്താവളം കെ.കെ.എം.എച്ച്.എസ് എൽ.പി സ്കൂളിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി  വോട്ട് ചെയ്തു.

    K Krishnan Kutty | LDF



  • Apr 26, 2024 10:33 IST

    സംസ്ഥാനത്ത് പോളിങ് 20 ശതമാനത്തിലേക്ക്

    സംസ്ഥാനത്ത് പോളിങ് 20 ശതമാനത്തിലേക്ക് അടുക്കുന്നു. ഔദ്യോഗിക വിവരമനുസരിച്ച് രാവിലെ 10:20 വരെ 19.06% പോളിങ് റിപ്പോർട്ട് ചെയ്തു. 

    മണ്ഡലങ്ങൾ

    തിരുവനന്തപുരം-18.68%
    ആറ്റിങ്ങൽ-20.55%
    കൊല്ലം-18.80%
    പത്തനംതിട്ട-19.42%
    മാവേലിക്കര-19.63%
    ആലപ്പുഴ-20.07%
    കോട്ടയം-19.17%
    ഇടുക്കി-18.72%
    എറണാകുളം-18.93%
    ചാലക്കുടി-19.79%
    തൃശൂർ-19.31%
    പാലക്കാട്-20.05%
    ആലത്തൂർ-18.96%
    പൊന്നാനി-16.68%
    മലപ്പുറം-17.90%
    കോഴിക്കോട്-18.55%
    വയനാട്-19.71%
    വടകര-18.00%
    കണ്ണൂർ-19.71%
    കാസർഗോഡ്-18.79%



  • Apr 26, 2024 10:30 IST

    എകെ ആന്റണിയും എംഎം ഹസ്സനും ജഗതിയിൽ വോട്ട് ചെയ്തു

    മുതിർന്ന കോൺഗ്രസ് നേതാക്കളായ എകെ ആന്റണിയും എംഎം ഹസ്സനും ജഗതിയിൽ വോട്ട് ചെയ്തു. രാജ്യത്തിന് നിർണായകമായ ദിനമാണിതെന്നും ഇടതുപക്ഷത്തിനെതിരായ ശക്തമായ ജനവികാരം തിരഞ്ഞെടുപ്പിൽ പ്രകടമാകുമെന്നും എ.കെ. ആന്റണി പറഞ്ഞു.

    AK Antony | MM Hassan | Congress



  • Apr 26, 2024 10:10 IST

    സംസ്ഥാനത്ത് 10 മണി വരെ 16 ശതമാനം പോളിങ്

    ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 10 മണി വരെ 16 ശതമാനം പോളിങ് രേഖപ്പെടുത്തി.



  • Apr 26, 2024 09:55 IST

    അടൂരിൽ കള്ളവോട്ട് നടന്നെന്ന് ആരോപിച്ച് സ്ഥാനാർത്ഥി

    അടൂർ തെങ്ങുവം തോട്ടുവ സ്കൂളിൽ കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയെന്ന് ആരോപിച്ച് സ്ഥാനാർത്ഥിയായ ആന്റോ ആന്റണി. ബിന്ദു എസ് സ്ത്രീയുടെ പേരിലുള്ള വോട്ടാണ് മറ്റൊരാൾ ചെയ്തതായി കണ്ടെത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇടുക്കിയിലും കള്ളവോട്ട്  നടന്നതായി ആരോപണമുണ്ട്.



  • Apr 26, 2024 09:39 IST

    വെറുപ്പിനെതിരെയും മാറ്റത്തിനായും വോട്ട് രേഖപ്പെടുത്തിയെന്ന് നടൻ പ്രകാശ് രാജ്

    വെറുപ്പിനെതിരെയും മാറ്റത്തിനായും വോട്ട് രേഖപ്പെടുത്തിയെന്ന് നടൻ പ്രകാശ് രാജ്. എന്റെ വിശ്വാസങ്ങളും ശബ്ദവും പാർലമെന്റിൽ രേഖപ്പെടുത്തുന്നതിനാണ് വോട്ട് ചെയ്തത്. എല്ലാവരും വോട്ട് ചെയ്യണമെന്നും മാറ്റത്തിനായി ശ്രമിക്കണമെന്നും അദ്ദേഹം അഭ്യർത്തിച്ചു.



  • Apr 26, 2024 09:34 IST

    പത്തനംതിട്ടയിൽ വലിയ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് ആന്റോ ആന്റണി

    ആന്റോ ആന്റണി സംസാരിക്കുന്നത് പരാജിതന്റെ ഭാഷയിലെന്ന് അനില്‍ ആന്റണി. പത്തനംതിട്ടയിൽ വലിയ ഭൂരിപക്ഷത്തിന് വിജയിക്കും. നാലര ലക്ഷം വരെ വോട്ട് എൻഡിഎയ്ക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.



  • Apr 26, 2024 09:34 IST

    പത്തനംതിട്ടയിൽ വലിയ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് ആന്റോ ആന്റണി

    ആന്റോ ആന്റണി സംസാരിക്കുന്നത് പരാജിതന്റെ ഭാഷയിലെന്ന് അനില്‍ ആന്റണി. പത്തനംതിട്ടയിൽ വലിയ ഭൂരിപക്ഷത്തിന് വിജയിക്കും. നാലര ലക്ഷം വരെ വോട്ട് എൻഡിഎയ്ക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.



  • Apr 26, 2024 09:32 IST

    മന്ത്രി എം.ബി രാജേഷ് വോട്ട് രേഖപ്പെടുത്തി

    മന്ത്രി എം.ബി രാജേഷ് ഷൊർണൂർ കയിലിയാട് കെ വി യു പി സ്കൂളിലെ 131-  നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.

    Minister MB Rajesh | Shornur



  • Apr 26, 2024 09:28 IST

    സംസ്ഥാനത്ത് 9 മണി വരെ 12.26% പോളിങ്

    9:20 AM - കേരളം - 12.26%

    മണ്ഡലങ്ങൾ

    തിരുവനന്തപുരം-12.04%
    ആറ്റിങ്ങൽ-13.29%
    കൊല്ലം-12.20%
    പത്തനംതിട്ട-12.75%
    മാവേലിക്കര-12.76%
    ആലപ്പുഴ-13.15%
    കോട്ടയം-12.52%
    ഇടുക്കി-12.02%
    എറണാകുളം-12.30%
    ചാലക്കുടി-12.78%
    തൃശൂർ-12.39%
    പാലക്കാട്-12.77%
    ആലത്തൂർ-12.13%
    പൊന്നാനി-10.65%
    മലപ്പുറം-11.40%
    കോഴിക്കോട്-11.71%
    വയനാട്-12.77%
    വടകര-11.34%
    കണ്ണൂർ-12.62%
    കാസർഗോഡ്-11.88%



  • Apr 26, 2024 09:01 IST

    സംസ്ഥാനത്ത് യുഡിഎഫ് തരംഗമെന്ന് കെ.സി.വേണുഗോപാൽ

    സംസ്ഥാനത്ത് യുഡിഎഫ് തരംഗമെന്ന് കെ.സി.വേണുഗോപാൽ. രാജ്യത്ത് ഇന്ത്യ മുന്നണി അധികാരത്തിലെത്തും. അതിലൊരാളായി ആലപ്പുഴയിൽ നിന്നും തന്നെ ജനങ്ങൾ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.



  • Apr 26, 2024 08:59 IST

    കേരളത്തിൽ എൽഡിഎഫ് ചരിത്ര വിജയം നേടുമെന്ന് പിണറായി വിജയൻ

    കേരളത്തിൽ എൽഡിഎഫ് ചരിത്ര വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപി ഒരിടത്തും രണ്ടാം സ്ഥാനത്ത് പോലും എത്തില്ലെന്നും അദ്ദേഹം പറഞ്ഞു.



  • Apr 26, 2024 08:44 IST

    സജി ചെറിയാൻ വോട്ട് ചെയ്ത് മടങ്ങുന്നു

    election



  • Apr 26, 2024 08:42 IST

    മണ്ഡലം തിരിച്ചുള്ള പോളിങ് ശതമാനം

    തിരുവനന്തപുരം-5.59%
    ആറ്റിങ്ങൽ -6.24%
    കൊല്ലം -5.59%
    പത്തനംതിട്ട-5.98%
    മാവേലിക്കര -5.92%
    ആലപ്പുഴ -5.96%
    കോട്ടയം -6.01%
    ഇടുക്കി -5.75%
    എറണാകുളം-5.71%
    ചാലക്കുടി -5.97%
    തൃശൂർ-5.64%
    പാലക്കാട് -5.96%
    ആലത്തൂർ -5.59%
    പൊന്നാനി -4.77%
    മലപ്പുറം -5.15%
    കോഴിക്കോട് -5.28%
    വയനാട്- 5.73%
    വടകര -4.88%
    കണ്ണൂർ -5.74%
    കാസർഗോഡ്-5.24%



  • Apr 26, 2024 08:32 IST

    ജൂൺ നാലിനുശേഷം കൂടുതൽ നേതാക്കൾ ബിജെപിയിൽ എത്തുമെന്ന് കെ.സുരേന്ദ്രൻ

    ഇ.പിയുമായി പല ഘട്ടങ്ങളിൽ ചർച്ച നടന്നുവെന്ന് കെ.സുരേന്ദ്രൻ. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് ചർച്ചകൾ നടന്നത്. ജൂൺ നാലിനുശേഷം കൂടുതൽ നേതാക്കൾ ബിജെപിയിൽ എത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു. അത്തോളി മൊടക്കല്ലൂർ എയുപി സ്കൂളിലാണ് സുരേന്ദ്രൻ വോട്ട് രേഖപ്പെടുത്തിയത്.



  • Apr 26, 2024 08:23 IST

    പത്തനംതിട്ടയിൽ വോട്ടിങ് 5.96% കടന്നു

    സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലത്തിലും വോട്ടിങ് 5% കടന്നു. പത്തനംതിട്ടയിൽ വോട്ടിങ് 5.96% കടന്നു.

    പത്തനംതിട്ടയിലെ വോട്ടിങ് ശതമാനം

    കാഞ്ഞിരപ്പള്ളി - 6.07
    പൂഞ്ഞാർ - 5.75
    തിരുവല്ല - 5.61
    റാന്നി - 5.99
    ആറൻമുള -5.73
    കോന്നി - 6.34
    അടൂർ - 6.29

     



  • Apr 26, 2024 08:16 IST

    സംസ്ഥാനത്ത് ഇതുവരെ പോളിങ് ശതമാനം 5.62%

    ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറിൽ 8:20 വരെയുള്ള കണക്കുകൾ സംസ്ഥാനത്ത് 5.62 ശതമാനം പോളിങ്. പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട ക്യൂവാണ്.



  • Apr 26, 2024 08:03 IST

    കേരളത്തിൽ യുഡിഎഫ് തരംഗമെന്ന് കുഞ്ഞാലിക്കുട്ടി

    കേരളത്തിൽ യുഡിഎഫ് തരംഗമെന്നും കൂടുതല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ജയിക്കേണ്ടത് അനിവാര്യമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.



  • Apr 26, 2024 08:01 IST

    6,49,833 കന്നി വോട്ടർമാർ, സ്ത്രീകൾ മുന്നിൽ

    election
    മാവേലിക്കര കൊഴുവല്ലൂരിൽനിന്നുള്ള ദൃശ്യം

    ആകെ 2,77,49,159 വോട്ടർമാരാണ് ഇത്തവണയുള്ളത്. അതിൽ 6,49,833 പേർ കന്നി വോട്ടർമാരാണ്. 1,43,33,499 സ്ത്രീ വോട്ടർമാരും, 1,34,15293 പുരുഷ വോട്ടർമാരും 367 ഭിന്നലിംഗ വോട്ടർമാരുമാണ് ഇത്തവണത്തെ വോട്ടർ പട്ടികയിലുള്ളത്. 



  • Apr 26, 2024 07:55 IST

    ഇടതു മുന്നണി അധികാരത്തിലെത്തുമെന്ന് തോമസ് ഐസക്

    2004 നോട് അടുത്ത വിജയം എൽഡിഎഫ് നേടുമെന്നും ഇന്ത്യ മുന്നണി അധികാരത്തിൽ വരുമെന്നും തോമസ് ഐസക് പറഞ്ഞു. തിരുവനന്തപുരം സാൽവേഷൻ ഹൈ സ്കൂളിലാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.



  • Apr 26, 2024 07:53 IST

    യുഡിഎഫ് 20 ൽ 20 സീറ്റും നേടുമെന്ന് വി.ഡി.സതീശൻ

    യുഡിഎഫ് 20 ഇൽ 20 സീറ്റും നേടുമെന്ന് വി.ഡി.സതീശൻ. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് എതിരായ തരംഗം കേരളത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം മണ്ഡലത്തിലെ പറവൂർ കേസരി ബാലകൃഷ്ണപിള്ള ഹാളിൽ 109 നമ്പർ ബൂത്തിൽ വോട്ട് ചെയ്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.



Lok Sabha Election 2024

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: