/indian-express-malayalam/media/media_files/NuIgnUTFXfpohUx0VMoi.jpg)
(ഫൊട്ടോ: സ്ക്രീൻഗ്രാബ്)
Kerlala phase 2 Mammootty: കൊച്ചിയിലെ പൊന്നുരുന്നിയിൽ മൂന്ന് മണിയോടെ പോളിങ് ബൂത്തിൽ വോട്ട് ചെയ്തുമടങ്ങി മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയും ഭാര്യ സുൽഫത്തും. നേരത്തെ നിശ്ചയിച്ച പ്രകാരം കൃത്യം 3 മണിക്ക് തന്നെ ബൂത്തിലെത്തിയാണ് ഇരുവരും വോട്ട് ചെയ്തുമടങ്ങിയത്.
വലിയ മാധ്യമപ്പട തന്നെ മമ്മൂട്ടി വോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ പകർത്താൻ തിരക്ക് കൂട്ടുന്നുണ്ടായിരുന്നു. തിരക്ക് കാരണം മാധ്യമങ്ങളോട് സംസാരിക്കാൻ നിൽക്കാതെയാണ് മമ്മൂട്ടി മടങ്ങിയത്. പരമാവധി അഞ്ച് മിനിറ്റ് സമയം മാത്രമാണ് മമ്മൂട്ടി വോട്ട് ചെയ്യാൻ വിനിയോഗിച്ചത്. മകൻ ദുൽഖർ സൽമാനും ഭാര്യയും ഇക്കുറി കൂടെ ഉണ്ടായിരുന്നില്ല.
മുണ്ടും ഷർട്ടും കൂളിങ് ഗ്ലാസും ധരിച്ചായിരുന്നു മെഗാസ്റ്റാറിന്റെ എൻട്രി മാധ്യമങ്ങളെ സ്വതസിദ്ധമായ ശൈലിയിൽ അഭിവാദ്യം ചെയ്താണ് മമ്മൂട്ടി കടന്നുവന്നത്. വെള്ളയിൽ ഡിസൈനുകളുള്ള സാരിയാണ് സുൽഫത്ത് ധരിച്ചിരുന്നത്. ബൂത്തിലേക്ക് വന്നിറങ്ങിയ ഉടനെ ഇരുവരേയും ക്യാമറക്കണ്ണുകൾ പൊതിഞ്ഞു.
ഗ്രേ കളർ ഡിഫൻഡർ കാറിലാണ് മമ്മൂട്ടി പോളിങ് ബൂത്തിലേക്ക് വന്നത്. വിശാഖിന്റെ ഏറ്റവും പുതിയ ചിത്രമായ ടർബോയിലെ തനി ലുക്കിലാണ് മമ്മൂട്ടി വോട്ട് ചെയ്യാനെത്തിയത്.
Read More
- വോട്ട് ചെയ്യാൻ ഉപയോഗിക്കാവുന്ന തിരിച്ചറിയൽ രേഖകൾ ഏതൊക്കെ?
- വോട്ടര്‍ സ്ലിപ് കിട്ടിയില്ലേ? പോളിങ് ബൂത്ത് മിനിറ്റുകൾക്കുള്ളിൽ കണ്ടെത്താം
- ചരിത്രത്തിനും വർത്തമാനത്തിനുമിടയിൽ 20 ലോക്സഭ മണ്ഡലങ്ങളുടെ രാഷ്ട്രീയചിത്രം
- നിമിഷ പ്രിയയെ അമ്മ നേരിൽക്കണ്ടു; 12 വർഷങ്ങൾക്ക് ശേഷം ഒന്നിച്ചിരുന്ന് ഭക്ഷണവും കഴിച്ചു
- സംസ്ഥാനത്ത് പിണറായിക്കും മോദിക്കുമെതിരായ തരംഗം: 20 സീറ്റും നേടുമെന്ന് വി.ഡി സതീശൻ
- കേരളത്തില്‍ ബിജെപി ഒരു സീറ്റ് പോലും നേടില്ല; ഇടതുപക്ഷം ചരിത്ര വിജയം നേടുമെന്ന് എം. വി ഗോവിന്ദൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.