/indian-express-malayalam/media/media_files/uploads/2022/03/WhatsApp-Image-2022-03-07-at-3.05.36-PM.jpeg)
നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അടുത്ത നടപടി
യെമൻ: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ നേരിട്ടു കണ്ട് അമ്മ പ്രേമകുമാരി. യെമനിലെ സൻആയിലെ ജയിലിൽ എത്തിയാണ് പ്രേമകുമാരി മകളെ കണ്ടത്. പ്രേമകുമാരിക്കൊപ്പം പോയ സാമുവൽ ജെറോം ആണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്.
ഇന്ന് ഉച്ചക്ക് ശേഷമാണ് നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി ലഭിച്ചത്. എംബസി ജീവനക്കാരും ഒപ്പമുണ്ടായിരുന്നു. 12 വർഷങ്ങൾക്ക് ശേഷമാണ് അമ്മയും മകളും നേരിൽ കാണുന്നത്. ഏറെക്കാലത്തിന് ശേഷം മകളെ കണ്ടതിന്റെ സന്തോഷത്തിലും ആശ്വാസത്തിലുമാണ് അമ്മ പ്രേമകുമാരി.
നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അടുത്ത നടപടി. ഇന്ന് തന്നെ ഗോത്രത്തലവൻമാരുമായുള്ള ചർച്ച നടക്കുന്നുണ്ട്. ഒപ്പം യെമനിൽ സ്വാധീനമുള്ള വ്യക്തികളെ മുൻനിർത്തിയുള്ള ചർച്ചകളും പുരോഗമിക്കുന്നുണ്ട്.
Read More
- ലോക്സഭാ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി
- '10 ലക്ഷം രൂപ വാങ്ങിയിട്ടുണ്ട്, പക്ഷേ...'; നന്ദകുമാറിനെതിരെ ആരോപണങ്ങളുന്നയിച്ച് ശോഭ സുരേന്ദ്രൻ
- പ്രധാനമന്ത്രിയുടെ വർഗീയ പരാമർശങ്ങൾക്കെതിരെ ഇലക്ഷൻ കമ്മീഷൻ ശക്തമായ നടപടിയെടുക്കണം: മുഖ്യമന്ത്രി
- അനില്‍ ആന്റണിക്കെതിരെ തെളിവ് നിരത്തി നന്ദകുമാർ; ശോഭ സുരേന്ദ്രനും പണം നൽകി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.