/indian-express-malayalam/media/media_files/VSE5mUf1FOZTvIN47Mk7.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
ഡൽഹി: പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്റണിക്കെതിരെ തെളിവുകൾ പുറത്തുവിട്ട് ടി.ജി. നന്ദകുമാർ. അനിൽ ആന്റണി പണം വാങ്ങിയതായി തെളിയിക്കുന്ന രേഖകളും ചിത്രങ്ങളുമാണ് മാധ്യമങ്ങൾക്ക് നൽകിയത്. ആരോപണങ്ങൾ അന്വേഷിക്കണമെന്നും, പണം നല്‍കിയ താനും സ്വീകരിച്ച അനിലും തെറ്റുകാരാണെന്നും നന്ദകുമാർ പറഞ്ഞു.
ആലപ്പുഴയിലെ എൻഡിഎ സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രനെതിരേയും നന്ദകുമാർ ആരോപണം ഉന്നയിച്ചു. ശോഭ സുരേന്ദ്രന്‍ പത്ത് ലക്ഷം രൂപ വാങ്ങിയെന്നാണ് ആരോപണം. തൃശൂരില്‍ സ്ഥലം വാങ്ങാനായി ശോഭയ്ക്ക് പത്ത് ലക്ഷം രൂപ നല്‍കിയെന്നാണ് വാദം. പണം നൽകിയതിന്റെ ബാങ്ക് രസീതും പുറത്തുവിട്ടിട്ടുണ്ട്.
യുപിഎ സര്‍ക്കാരിന്റെ കാലത്ത്, നന്ദകുമാറിന്റെ സുഹൃത്തിനെ കേരള ഹൈക്കോടതിയിലെ സിബിഐ സ്റ്റാന്‍ഡിംഗ് കോണ്‍സലായി നിയമിക്കാനായി, അനില്‍ ആന്റണിയ്ക്ക് 25 ലക്ഷം രൂപ കൈക്കൂലി നൽകിയെന്നായിരുന്നു നന്ദകുമാറിന്റെ ആരോപണം. പണം കൈമാറിയ ഹോട്ടലിന്റെ പുറത്ത് നന്ദകുമാർ നില്‍ക്കുന്നതിന്റെ ചിത്രങ്ങളാണ് മാധ്യമങ്ങളെ കാണിച്ചത്.
തിരഞ്ഞെടുപ്പ് കഴിഞ്ഞാൻ തന്റെ പക്കലുള്ള മറ്റു തെളിവുകളും പുറത്തുവിടുമെന്ന് നന്ദകുമാർ പറഞ്ഞു. തനിക്കെതിരെ നടപടി എടുത്താൽ, കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍ കേസിൽ സാക്ഷിയാകും. മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകനായതുകൊണ്ടാണ് അനിലിനെതിരെ കോൺഗ്രസ് നേതാക്കൾ മൗനം പാലിക്കുന്നത്, ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ നന്ദകുമാര്‍ പറഞ്ഞു.
താന്‍ ആരിൽ നിന്നും പണം കൈപ്പറ്റിയിട്ടില്ലെന്നും, തിരഞ്ഞെടുപ്പ് കുളമാക്കാനുള്ള ആരോപണമാണെന്നും, തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ നന്ദകുമാറിനെതിരെ പരാതി നല്‍കുമെന്നുമാണ് ആരോപണത്തിലെ അനില്‍ ആന്റണിയുടെ പ്രതികരണം.
പത്ത് ലക്ഷം രൂപ നന്ദകുമാറിൽ നിന്ന് കൈപ്പറ്റിയിട്ടുണ്ടെന്നാണ് ശോഭാ സുരേന്ദ്രൻ പ്രതികരിച്ചത്. എന്നാൽ വാങ്ങിയ പണം തന്റെ പേരിലുള്ള ഭൂമി വിൽക്കുന്നതിനുള്ള അഡ്വാൻസായാണ് വാങ്ങിയതെന്നും, ഭൂമി രജിസ്ട്രേഷന് പല തവണ അദ്ദേഹത്തെ ബന്ധപ്പെട്ടെങ്കിലും തയ്യാറായില്ലെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. ആലപ്പുഴയിൽ ബിജെപി ജയിക്കുമെന്നായപ്പോൾ തനിക്കെതിരെ പ്രയോഗിക്കുന്ന വില കുറഞ്ഞ ആരോപണമണിതെന്നും ശോഭ പറഞ്ഞു.
Read More
- രാഹുലിന് ഒരു മാറ്റവും വന്നിട്ടില്ല, പറയുമ്പോൾ തിരിച്ചുകിട്ടുമെന്ന് ആലോചിക്കണം; അന്‍വറിന്റെ വിവാദ പരാമര്‍ശം തള്ളാതെ മുഖ്യമന്ത്രി
- പ്രതിപക്ഷവും ഇന്ത്യ മുന്നണിയും രാജ്യത്തെ ജനങ്ങളുടെ സ്വത്തിൽ കണ്ണുവയ്ക്കുന്നു: പ്രധാനമന്ത്രി
- ഇന്ത്യാവിരുദ്ധ നിലപാട് സ്വീകരിച്ച മുയിസുവിന്റെ പാർട്ടിക്ക് മാലദ്വീപ് തിരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷം
- പ്രധാനമന്ത്രിയുടേത് വിദ്വേഷ പ്രസംഗം, കോൺഗ്രസിന്റെ പ്രകടനപത്രിക എല്ലാവർക്കും നീതി ഉറപ്പാക്കുന്നത്: മല്ലികാർജുൻ ഖാർഗെ
- ഇന്ത്യ മുന്നണിയിൽ രാജ്യത്തെ നയിക്കാൻ കഴിവുള്ള ആരുണ്ട്? ഒരാളെ ചൂണ്ടിക്കാണിക്കൂ: ദേവഗൗഡ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.