/indian-express-malayalam/media/media_files/UcTa0Q52LSJG1BG2t7QM.jpg)
(ഫൊട്ടോ: സ്ക്രീൻഗ്രാബ്)
ആലപ്പുഴ: ദല്ലാൾ നന്ദകുമാറിന്റെ ആരോപണങ്ങൾക്ക് മറുപടി നൽകി ബിജെപി നേതാവും ആലപ്പുഴ ബിജെപി സ്ഥാനാർത്ഥിയുമായ ശോഭ സുരേന്ദ്രൻ. 10 ലക്ഷം രൂപ നന്ദകുമാറിൽ നിന്ന് കൈപ്പറ്റിയത് തന്റെ പേരിലുള്ള ഭൂമി വിൽക്കാനുള്ള അഡ്വാൻസ് ആയിട്ടായിരുന്നെന്നും ശേഷം ഭൂമി രജിസ്ട്രേഷന് പല തവണ അദ്ദേഹത്തെ ബന്ധപ്പെട്ടെങ്കിലും അദ്ദേഹം തയ്യാറായില്ലെന്നും ശോഭാ സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.
"ആലപ്പുഴയിൽ ബിജെപി വിജയിക്കുമെന്ന് ഉറപ്പായപ്പോൾ വില കുറഞ്ഞ ആരോപണവുമായി ഇറങ്ങിയിരിക്കുകയാണ്. ദല്ലാൾ നന്ദകുമാറിനെ തനിക്കെതിരെ ഒരുക്കി നിർത്തിയത് സിപിഎമ്മാണ്. മുമ്പ് കഴക്കൂട്ടത്ത് മത്സരിച്ചപ്പോഴും ഇത് പോലെ ഓഡിയോ ആരോപങ്ങളുണ്ടായിരുന്നു," ശോഭ പറഞ്ഞു.
"രണ്ട് വർഷം മുമ്പ് തൃശൂരിൽ വെച്ചാണ് നന്ദകുമാറിനെ ആദ്യമായി കാണുന്നത്. അന്ന് അവിടെ രഹസ്യ യോഗത്തിന് എത്തിയിരുന്ന പ്രമുഖ സിപിഎം നേതാവിനെ ചൂണ്ടി കാണിച്ച് അവരെ പാർട്ടിയിൽ എത്തിക്കാമെന്ന് പറഞ്ഞു. സോളാർ കേസ് ഒത്തുതീർപ്പാക്കാൻ ദല്ലാൾ നന്ദകുമാർ കെ.സി. വേണുഗോപാലിൽ നിന്ന് കോടികൾ കൈപറ്റി," ശോഭ പറഞ്ഞു.
"അന്ന് തൃശ്ശൂരിൽ വച്ച് തന്നെ കണ്ട സിപിഎം നേതാവ് ആരാണെന്ന് വെളിപ്പെടുത്താൻ നന്ദകുമാർ തയ്യാറാവണം. ഇ.ഡി. ചോദ്യം ചെയ്ത ശശിധരൻ കർത്തയ്ക്ക് വേണ്ടി മലപ്പുറത്തുള്ള എന്റെ ഒരു ബന്ധുവിനെ ജോൺ ബ്രിട്ടാസ് വിളിച്ചിരുന്നു. അത് എന്തിനാണ് വിളിച്ചിരുന്നതെന്ന് വെളിപ്പെടുത്താൻ ബ്രിട്ടാസ് തയ്യാറാകണം," ശോഭ ആവശ്യപ്പെട്ടു.
ഇന്ന് രാവിലെയാണ് തന്റെ കയ്യിൽ നിന്ന് സാമ്പത്തിക ബുദ്ധിമുട്ടുകൾ പറഞ്ഞ് ശോഭ സുരേന്ദ്രൻ പത്ത് ലക്ഷം വാങ്ങിയെന്ന ആരോപണവുമായി ദല്ലാൾ നന്ദകുമാർ രംഗത്തെത്തിയിരുന്നത്. ഭൂമി നൽകാമെന്ന് പറഞ്ഞു പറ്റിക്കുകയായിരുന്നു എന്നായിരുന്നു ദല്ലാളിന്റെ ആരോപണം.
തൻെറ കൈയ്യിൽ നിന്ന് വാങ്ങിയ പണമുപയോഗിച്ച് കേന്ദ്രത്തിൽ സ്ഥാനം വാങ്ങാനായിരുന്നു ശോഭയുടെ ലക്ഷ്യമെന്നും എന്നാൽ അത് ചീറ്റിപ്പോയെന്നും നന്ദകുമാർ ആരോപിച്ചു. പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്റണിക്കെതിരെയും നന്ദകുമാർ ആരോപണങ്ങൾ ഉയർത്തിയിരുന്നു.
Read More
- പ്രതിപക്ഷവും ഇന്ത്യ മുന്നണിയും രാജ്യത്തെ ജനങ്ങളുടെ സ്വത്തിൽ കണ്ണുവയ്ക്കുന്നു: പ്രധാനമന്ത്രി
- ഇന്ത്യാവിരുദ്ധ നിലപാട് സ്വീകരിച്ച മുയിസുവിന്റെ പാർട്ടിക്ക് മാലദ്വീപ് തിരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷം
- പ്രധാനമന്ത്രിയുടേത് വിദ്വേഷ പ്രസംഗം, കോൺഗ്രസിന്റെ പ്രകടനപത്രിക എല്ലാവർക്കും നീതി ഉറപ്പാക്കുന്നത്: മല്ലികാർജുൻ ഖാർഗെ
- ഇന്ത്യ മുന്നണിയിൽ രാജ്യത്തെ നയിക്കാൻ കഴിവുള്ള ആരുണ്ട്? ഒരാളെ ചൂണ്ടിക്കാണിക്കൂ: ദേവഗൗഡ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.