/indian-express-malayalam/media/media_files/38ZfePkekUvFtb40751D.jpg)
തൃശ്ശൂരിൽ മാത്രമാണ് ത്രികോണ മത്സരം നടക്കുന്നതെന്നും ബാക്കി എല്ലാ മണ്ഡലങ്ങളിലും എൽഡിഎഫും യുഡിഎഫും തമ്മിൽ നേരിട്ടുള്ള പോരാട്ടമാണെന്നും സതീശൻ പറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് യു.ഡി.എഫ് തരംഗമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഈ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 20 ൽ 20 സീറ്റും യുഡിഎഫ് നേടും. തൃശ്ശൂരിൽ മാത്രമാണ് ത്രികോണ മത്സരം നടക്കുന്നതെന്നും ബാക്കി എല്ലാ മണ്ഡലങ്ങളിലും എൽഡിഎഫും യുഡിഎഫും തമ്മിൽ നേരിട്ടുള്ള പോരാട്ടമാണെന്നും സതീശൻ പറഞ്ഞു. കേരളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പിണറായി വിജയനുമെതിരായ തരംഗമാണ് അലയടിക്കുന്നതെന്നും സംസ്ഥാനത്ത് യുഡിഎഫ് എല്ലാ സീറ്റുകളിലും വിജയിക്കുമെന്നും കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസ്സനും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിൽ നിന്ന് ഇടത് എംപിമാര്‍ വിജയിക്കുകയാണെങ്കിൽ അവര്‍ കേന്ദ്രത്തിലെ ഇന്ത്യ മുന്നണിയെ പിന്തുണക്കുമെന്നതിന് എന്ത് ഉറപ്പാണ് ഉള്ളതെന്നും വി.ഡി സതീശൻ ചോദിച്ചു. സംസ്ഥാനത്ത് യുഡിഎഫിന് വൻ വിജയമാണ് ഉണ്ടാകുക. ഏതെങ്കിലും തരത്തിൽ തോൽവിയുണ്ടായാൽ ഉത്തരവാദിത്വം തനിക്കായിരിക്കും. കണ്ണൂരിൽ കെ സുധാകരൻ ജയിക്കുമെന്നും ബിജെപിയിൽ ചേര്‍ന്ന അദ്ദേഹത്തിന്റെ മുൻ പിഎയെ നേരത്തെ പറഞ്ഞുവിട്ടതാണെന്നും സതീശൻ വ്യക്തമാക്കി.
ലോക്സഭാ തിരഞ്ഞെടുപ്പിനായി ഒരു കാലത്തും ഇല്ലാത്ത രീതിയിലുള്ള പ്രവർത്തനങ്ങളാണ് യുഡിഎഫ് ഇത്തവണ നടത്തിയത്. അതിനാൽ തന്നെ സംസ്ഥാനത്ത് യുഡിഎഫ് തരംഗമുണ്ടാകും. പ്രധാനമന്ത്രി മോദിക്കും പിണറായിക്കുമെതിരായ തരംഗം കേരളത്തിൽ അലയടിക്കുന്നുണ്ട്. തെരെഞ്ഞെടുപ്പ് ഫലം ഭരണത്തിന്റെ വിലയിരുത്തലായി കാണാൻ പിണറായിക്ക് കഴിയുമോയെന്നും ദയനീയ തോൽവിയുണ്ടായാൽ രാജിവയ്ക്കാൻ മുഖ്യമന്ത്രി തയ്യാറാകുമോ എന്നുമാണ് തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ സിപിഎമ്മിനോട് ചോദിക്കാനുള്ളതെന്നും ഹസ്സൻ പറഞ്ഞു.
Read More
- ലോക്സഭാ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി
- '10 ലക്ഷം രൂപ വാങ്ങിയിട്ടുണ്ട്, പക്ഷേ...'; നന്ദകുമാറിനെതിരെ ആരോപണങ്ങളുന്നയിച്ച് ശോഭ സുരേന്ദ്രൻ
- പ്രധാനമന്ത്രിയുടെ വർഗീയ പരാമർശങ്ങൾക്കെതിരെ ഇലക്ഷൻ കമ്മീഷൻ ശക്തമായ നടപടിയെടുക്കണം: മുഖ്യമന്ത്രി
- അനില്‍ ആന്റണിക്കെതിരെ തെളിവ് നിരത്തി നന്ദകുമാർ; ശോഭ സുരേന്ദ്രനും പണം നൽകി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.