/indian-express-malayalam/media/media_files/HfjxWQa8yoiXFTcF798X.jpg)
സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ നാളെ കേരളം വിധി എഴുതുകയാണ്. നാളെ രാവിലെ ഏഴു മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. ജൂൺ നാലിനാണ് വോട്ടെണ്ണൽ. സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. 25,000 ത്തിലധികം പോളിങ് ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളത്. സംസ്ഥാനത്ത് വോട്ട് രേഖപ്പെടുത്താൻ അർഹതയുള്ള 2.77 കോടി വോട്ടർമാരാണുള്ളത്.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ രാജ്യത്ത് 88 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. കേരളത്തിനുപുറമേ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നാളെയാണ് വോട്ടെടുപ്പ്. വോട്ടർമാർക്ക് അവരുടെ പോളിങ് ബൂത്ത് എളുപ്പത്തിൽ കണ്ടുപിടിക്കാനുള്ള സൗകര്യം തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരുക്കിയിട്ടുണ്ട്.
- www.ceo.Kerala.gov.in വെബ്സൈറ്റില്‍ ലോഗിന്‍ ചെയുക
- Voters' Corner എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
- അതിൽ Know Your Polling Booth എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
- അതിൽ ജില്ല തിരിച്ചുള്ള പോളിങ് ബൂത്തുകൾ നൽകിയിട്ടുണ്ട്
www.electoralsearch.eci.gov.in എന്ന വെബ്സൈറ്റ് വഴിയും പോളിങ് ബൂത്ത് കണ്ടെത്താവുന്നതാണ്. അതിനു ചെയ്യേണ്ടത് ഇതാണ്.
- electoralsearch.eci.gov.in/ വെബ്സൈറ്റില്‍ ലോഗിന്‍ ചെയുക
- വോട്ടർ ഐഡി (EPIC) നമ്പർ, സംസ്ഥാനം, Captcha Code എന്നിവ നൽകുക
- പോളിങ് ബൂത്തിന്റെ വിശദാംശങ്ങൾ സ്ക്രീനിൽ തെളിയും. ഇത് പിഡിഎഫ് ഡോകുമെന്റായി സേവ് ചെയ്ത് ആവശ്യമെങ്കില്‍ പ്രിന്റ് ചെയ്യാം, വാട്സ്ആപിലോ, ഇമെയിലിലോ ഷെയര്‍ ചെയ്യാം.
ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമില്‍ വരുന്ന Voter Helpline App വഴി പോളിങ് ബൂത്ത് കണ്ടെത്താം. ഹെല്‍പ്‍ലൈന്‍ നമ്പറായ 1950ല്‍ വിളിച്ചാലും പോളിങ് ബൂത്ത് സംബന്ധിച്ച വിവരങ്ങള്‍ കിട്ടും. ഈ നമ്പറിലേക്ക് വിളിക്കും മുമ്പ് എസ്‍ടിഡി കോഡ് ചേർക്കുക.
ബൂത്ത് സ്ലിപ്പ് എസ്എംഎസ് ആയി മൊബൈലിലും ലഭിക്കും. അതിനായി 1950 എന്ന നമ്പറിലേക്ക് ECI <space> ( EPIC/ Voter ID No.) എന്ന് SMS അയക്കുക. നിങ്ങളുടെ പേരും പാര്‍ട്ട് നമ്പരും സീരിയൽ നമ്പരും മൊബൈലിൽ ലഭിക്കും.
വോട്ട് ചെയ്യാൻ ഉപയോഗിക്കാവുന്ന തിരിച്ചറിയൽ രേഖകൾ
ലോക്സഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന് ഏപ്രിൽ 26 ന് പോളിങ് ബൂത്തിൽ എത്തുമ്പോൾ തിരിച്ചറിയിൽ രേഖയായി ഉപയോഗിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ഫോട്ടോ ഐഡി കാർഡ് (എപിക്) ആണ്. എന്നാൽ എപിക് കാർഡ് കൈവശമില്ലാത്തവർക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ച ഫോട്ടോപതിച്ച മറ്റ് 12 അംഗീകൃത തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വോട്ട് ചെയ്യാമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു.
വോട്ടർ ഐഡി കാർഡിന് പകരം പോളിങ് ബൂത്തിൽ ഹാജരാക്കാവുന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിട്ടുള്ള അംഗീകൃത തിരിച്ചറിയൽ രേഖകൾ ഇവയാണ്.
- ആധാർ കാർഡ്
- എംഎൻആർഇജിഎ തൊഴിൽ കാർഡ്(ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാർഡ്)
- ബാങ്ക്/പോസ്റ്റ് ഓഫീസ് നൽകുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്കുകൾ
- തൊഴിൽ മന്ത്രാലയത്തിന്റെ ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്
- ഡ്രൈവിങ് ലൈസൻസ്
- പാൻ കാർഡ്
- ദേശീയ ജനസംഖ്യാ രജിസ്റ്ററിന് കീഴിൽ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ നൽകുന്ന സ്മാർട്ട് കാർഡ്
- ഇന്ത്യൻ പാസ്പോർട്ട്
- ഫോട്ടോ സഹിതമുള്ള പെൻഷൻ രേഖ
- കേന്ദ്ര, സംസ്ഥാന ജീവനക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, പബ്ലിക്ക് ലിമിറ്റഡ് കമ്പനി എന്നിവയിലെ ജീവനക്കാർ എന്നിവർക്ക് നൽകുന്ന ഫോട്ടോ പതിച്ച ഐഡികാർഡ്
- പാർലമെന്റ്റ് അംഗങ്ങൾ/ നിയമസഭകളിലെ അംഗങ്ങൾ/ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങൾ എന്നിവർക്ക് നൽകുന്ന ഔദ്യോഗിക തിരിച്ചറിയൽ കാർഡുകൾ
- ഭിന്നശേഷി തിരിച്ചറിയൽ കാർഡ് (യുഡി ഐ ഡി കാർഡ്)
Read More
- ചരിത്രത്തിനും വർത്തമാനത്തിനുമിടയിൽ 20 ലോക്സഭ മണ്ഡലങ്ങളുടെ രാഷ്ട്രീയചിത്രം
- നിമിഷ പ്രിയയെ അമ്മ നേരിൽക്കണ്ടു; 12 വർഷങ്ങൾക്ക് ശേഷം ഒന്നിച്ചിരുന്ന് ഭക്ഷണവും കഴിച്ചു
- സംസ്ഥാനത്ത് പിണറായിക്കും മോദിക്കുമെതിരായ തരംഗം: 20 സീറ്റും നേടുമെന്ന് വി.ഡി സതീശൻ
- കേരളത്തില്‍ ബിജെപി ഒരു സീറ്റ് പോലും നേടില്ല; ഇടതുപക്ഷം ചരിത്ര വിജയം നേടുമെന്ന് എം. വി ഗോവിന്ദൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.