/indian-express-malayalam/media/media_files/uploads/2023/02/MV-Govindan.jpg)
തികഞ്ഞ വിജയ പ്രതീക്ഷയോടെയാണ് എൽഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും എല്ലാ മണ്ഡലങ്ങളിലും മുന്നണിക്ക് വലിയ തരത്തിലുള്ള ജനപിന്തുണയാണ് ലഭിക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷം വിജയത്തിന്റെ പുതിയ ചരിത്രം കുറിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും തികഞ്ഞ വിജയ പ്രതീക്ഷയോടെയാണ് എൽഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും എല്ലാ മണ്ഡലങ്ങളിലും മുന്നണിക്ക് വലിയ തരത്തിലുള്ള ജനപിന്തുണയാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ബിജെപിക്ക് ഒരു സീറ്റ് പോലും നേടാനാകില്ല എന്ന് മാത്രമല്ല ഒരു മണ്ഡലത്തിലും രണ്ടാം സ്ഥാനത്ത് പോലും അവർ എത്തില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
20 മണ്ഡലങ്ങളിലും മികച്ച പ്രവർത്തനമാണ് പ്രചാരണ രംഗത്ത് ഇടതുപക്ഷം കാഴ്ച്ചവെച്ചത്. പുതിയ ജനവിഭാഗങ്ങളിലേക്ക് തികഞ്ഞ ആത്മവിശ്വാസത്തോടെ ഇറങ്ങി ചെല്ലാൻ സ്ഥാനാർത്ഥികൾക്കും പ്രവർത്തകർക്കും കഴിഞ്ഞു. അതിനാൽ തന്നെ ഇതുവരെ പിന്തുണ ലഭിക്കാത്ത മേഖലകളിൽ നിന്നടക്കം അനുകൂല നിലപാടാണ് മുന്നണിക്ക് ലഭിക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു. ബിജെപിക്കെതിരായ ഇടതുപക്ഷ നിലപാടിലാണ് എല്ലാവരുടേയും പ്രതീക്ഷ. ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ വലിയ പങ്ക് വഹിക്കുക കേരളമാകുമെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി.
രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തില്‍ പി വി അന്‍വറിനെസിപിഎം സംസ്ഥാന സെക്രട്ടറി ന്യായീകരിച്ചു. രാഹുലിന്റെ രാഷ്ട്രീയ ഡിഎന്‍എയെക്കുറിച്ചാണ് അന്‍വര്‍ പരാമർശിച്ചതെന്നായിരുന്നു അൻവറിനെ ന്യായീകരിച്ചുകൊണ്ടുള്ള എം.വി ഗോവിന്ദന്റെ പ്രതികരണം. രാഹുലിന്റെ രാഷ്ട്രീയ പാരമ്പര്യമാണ് അൻവർ ഉദ്ദേശിച്ചതെന്നും ജൈവപരമായി ആ പരാമർശത്തെ കാണേണ്ടതില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
Read More
- ലോക്സഭാ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി
- '10 ലക്ഷം രൂപ വാങ്ങിയിട്ടുണ്ട്, പക്ഷേ...'; നന്ദകുമാറിനെതിരെ ആരോപണങ്ങളുന്നയിച്ച് ശോഭ സുരേന്ദ്രൻ
- പ്രധാനമന്ത്രിയുടെ വർഗീയ പരാമർശങ്ങൾക്കെതിരെ ഇലക്ഷൻ കമ്മീഷൻ ശക്തമായ നടപടിയെടുക്കണം: മുഖ്യമന്ത്രി
- അനില്‍ ആന്റണിക്കെതിരെ തെളിവ് നിരത്തി നന്ദകുമാർ; ശോഭ സുരേന്ദ്രനും പണം നൽകി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.