/indian-express-malayalam/media/media_files/QcNIpQKcJPxA9vOQsdgA.jpg)
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സംവാദത്തിന് തയ്യാറെന്ന് കാണിച്ചാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ രാഹുൽ മോദിയെ വെല്ലുവിളിച്ചിരിക്കുന്നത്
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെുപ്പിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സംവാദത്തിന് തയ്യാറാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പുരോഗതിയിൽ മോദി-രാഹുൽ വാഗ്വാദങ്ങൾ തുടരുന്ന സാഹചര്യത്തിൽ സുപ്രീംകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ്മദന്‍ ബി. ലോകൂര്‍, ഡല്‍ഹി ഹൈക്കോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റിസ് എ.പി. ഷാ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എൻ എന്‍. റാം എന്നിവരുടെ സംവാദ ക്ഷണത്തിനാണ് രാഹുലിന്റെ മറുപടി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സംവാദത്തിന് തയ്യാറെന്ന് കാണിച്ചാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ രാഹുൽ മോദിയെ വെല്ലുവിളിച്ചിരിക്കുന്നത്. സംവാദത്തിനായുള്ള ക്ഷണക്കത്തിന് മറുപടിയായി ഔദ്യോഗിക ലെറ്റല്‍പാഡില്‍ സമ്മതം അറിയിച്ചുകൊണ്ടുള്ള മറുപടിക്കത്ത് എക്‌സിൽ രാഹുൽ പങ്കുവെച്ചു.
स्वस्थ लोकतंत्र के लिए प्रमुख दलों का एक मंच से अपना विज़न देश के समक्ष रखना एक सकारात्मक पहल होगी।
— Rahul Gandhi (@RahulGandhi) May 11, 2024
कांग्रेस इस पहल का स्वागत करती है और चर्चा का निमंत्रण स्वीकार करती है।
देश प्रधानमंत्री जी से भी इस संवाद में हिस्सा लेने की अपेक्षा करता है। pic.twitter.com/YMWWqzBRhE
സംവാദവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി ചര്‍ച്ച നടത്തിയെന്നും അദ്ദേഹത്തില്‍ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചതെന്നും രാഹുൽ സംവാദത്തിന് സമ്മതമറിയിച്ചുകൊണ്ട് എക്സിൽ കുറിച്ചു.
Read More
- സെക്സ് വീഡിയോ വിവാദം: ബിജെപി നേതാവ് ദേവരാജെ ഗൗഡ അറസ്റ്റിൽ
- 'പ്രധാനമന്ത്രിയായി മോദിക്ക് ഇനിയൊരു തിരിച്ച് വരവുണ്ടാകില്ല'; രാഹുൽ ഗാന്ധി
- ഡൽഹി മദ്യനയ കേസിൽ അരവിന്ദ് കേജ്രിവാളിന് ഇടക്കാല ജാമ്യം
- അദാനിയും അംബാനിയും നിറയുന്ന രാഹുൽ- മോദി പോർവിളികൾ
- അധികാരത്തിലെത്തിയാൽ 50% സംവരണ പരിധി ഉയർത്തും: എൻഡിഎ 150 കടക്കില്ലെന്ന് രാഹുൽ ഗാന്ധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.