/indian-express-malayalam/media/media_files/uploads/2023/01/mallikarjun-kharge.jpg)
മല്ലികാർജ്ജുൻ ഖാർഗെ (ഫയൽ ചിത്രം)
യമുനാനഗർ: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ട പ്രചാരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കതിരായ ആക്രമണം കടുപ്പിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. ഭരണഘടനയെ തച്ചുടയ്ക്കാനും ജനാധിപത്യം നശിപ്പിക്കാനും ആഗ്രഹിക്കുന്ന നുണയന്മാരുടെ രാജാവാണ് നരേന്ദ്ര മോദിയെന്ന് ഖാർഗെ കുറ്റപ്പെടുത്തി. ആദ്യമായി അധികാരത്തിൽ വരുന്നതിന് മുമ്പുള്ള തിരഞ്ഞെടുപ്പ് കാലത്ത് കള്ളപ്പണമെല്ലാം കണ്ടുകെട്ടി സാധാരണക്കാരന്റെ അക്കൗണ്ടിൽ നിക്ഷേപിക്കുമെന്നാണ് മോദി പറഞ്ഞിരുന്നതെന്നും എന്നാൽ അങ്ങനെയുള്ള പണം ആർക്കെങ്കിലും കിട്ടിയതായി അറിവുണ്ടോ എന്നും പ്രധാനമന്ത്രിയെ കടന്നാക്രമിച്ചുകൊണ്ട് ഖാർഗെ പറഞ്ഞു.
"തന്റെ ആദ്യ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ധാരാളം പണം സമ്പാദിച്ചതായാണ് മോദി പറഞ്ഞിരുന്നത്. ധാരാളം പണക്കാർ അവരുടെ കള്ളപ്പണം സ്വിസ് ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ട്, ആ പണം തിരികെ കൊണ്ടുവന്ന് ഓരോ കുടുംബത്തിനും 15 ലക്ഷം രൂപ നൽകും. അദേദഹം ഇത് പറഞ്ഞോ ഇല്ലയോ? എന്നാൽ ആർക്കെങ്കിലും അത് കിട്ടിയോ? ഇല്ല. അപ്പോൾ പ്രധാനമന്ത്രി ജനങ്ങളോട് പറഞ്ഞത് കള്ളമായിരുന്നു,' ഖാർഗെ പറഞ്ഞു
2015-16ൽ ഓരോ വർഷവും 2 കോടി തൊഴിലവസരങ്ങൾ നൽകുമെന്ന് അദ്ദേഹം പറഞ്ഞു. 10 കോടി തൊഴിലവസരങ്ങളാണ് അദ്ദേഹം നൽകേണ്ടിയിരുന്നത്. അത് ചെയ്തോ? എങ്ങനെയാണ് ഒരു പ്രധാനമന്ത്രിക്ക് ഇങ്ങനെ കള്ളം പറയാൻ കഴിയുന്നത്? മൂന്നാമതായി, കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങളുടെ വരുമാനം ഇരട്ടിയായോ? അങ്ങനെയുള്ള പ്രധാനമന്ത്രിയെ ഞാൻ നുണയന്മാരുടെ രാജാവ് എന്ന് വിളിച്ചാൽ തെറ്റാണോ?),” അദ്ദേഹം കൂട്ടിച്ചേർത്തു. ലോക്‌സഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹരിയാനയിലെ യമുനാനഗറിലെ ജഗധ്രിയിലെ തന്റെ ആദ്യ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു ഖാർഗെ.
താൻ പ്രധാനമന്ത്രി മോദിക്ക് എതിരല്ല, മറിച്ച് അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തിന് എതിരാണെന്നും കോൺഗ്രസ് നേതാവ് കൂട്ടിച്ചേർത്തു. 'ആർഎസ്എസിന്റെ പ്രത്യയശാസ്ത്രത്തിനെതിരെയാണ് ഞങ്ങൾ പോരാടുന്നത്. ഭരണഘടന തട്ടിയെടുക്കാനുള്ള മോദിയുടെ ആഗ്രഹത്തിനെതിരെയാണ് ഞങ്ങൾ പോരാടുന്നത്. നിങ്ങൾ ജനാധിപത്യത്തെ നശിപ്പിക്കാൻ ആഗ്രഹിക്കുന്നു, ഞങ്ങൾ അതിനെതിരെ പോരാടുകയാണ്... ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനാണ് ഞങ്ങൾ ഈ പോരാട്ടം നടത്തുന്നതെന്നും ഖാർഗെ പറഞ്ഞു.
“പ്രധാനമന്ത്രി മോദി പറയുന്നത് ‘സബ്കാ സാത്ത്, സബ്കാ വികാസ്’ എന്നാണ്. എന്നാൽ നിങ്ങൾ എല്ലാവരുടെയും പിന്തുണ വാങ്ങി എല്ലാം നശിപ്പിച്ചു”.കർഷക പ്രക്ഷോഭത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട് ഖാർഗെ പറഞ്ഞു. രാഷ്ട്രം ഇന്ന് ശക്തിപ്പെട്ടിരിക്കുന്നത് താൻ കാരണമാണെന്ന് മോദി അവകാശപ്പെടുന്നുവെന്നും ഖാർഗെ പറഞ്ഞു. "ഇന്ദിരാഗാന്ധിയെപ്പോലുള്ള നേതാക്കൾ ഞങ്ങൾക്കുണ്ടായിരുന്നു, പാകിസ്ഥാനെ രണ്ടായി വിഭജിച്ച് ഒരു പ്രത്യേക രാജ്യം സൃഷ്ടിച്ചു ... കമ്പ്യൂട്ടർവൽക്കരണം, പഞ്ചായത്ത് സംവിധാനം എന്നിവയെല്ലാം രാജീവ് ഗാന്ധിയുടെയും സംഭാവനകളായിരുന്നു..." ഖാർഗെ കൂട്ടിച്ചേർത്തു.
Read More
- 'രാജ്യത്തെ ജനങ്ങളാണ് തന്റെ പിൻഗാമികൾ'; ഇന്ത്യാ സഖ്യത്തിന് സനാതന വിരുദ്ധ മനസ്സെന്നും നരേന്ദ്ര മോദി
- ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റൈസി ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ടു
- അപകടത്തിൽ കുറ്റപ്പെടുത്തൽ; നാലാം നിലയില്നിന്ന് താഴെവീണ കുഞ്ഞിന്റെ അമ്മ ജീവനൊടുക്കി
- ലോക്സഭ തിരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം; 49 മണ്ഡലങ്ങൾ ഇന്ന് പോളിങ് ബൂത്തിലേക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.