/indian-express-malayalam/media/media_files/vUy0L4fOxwn9JlAtLXDn.jpg)
ബി.ജെ.പിക്ക് സർക്കാർ രൂപീകരിക്കാൻ കഴിയുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു
ഡൽഹി: തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലേക്ക് എത്തുന്നതിന് മുൻപ് തന്നെ തങ്ങൾ ഭൂരിപക്ഷം സീറ്റുകളും ഉറപ്പിച്ച് കഴിഞ്ഞെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപി ഭദ്രമായ നിലയിലാണെന്നും അടുത്ത സർക്കാർ രൂപീകരിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. ശക്തമായ പ്രതിപക്ഷമാണ് രാജ്യത്തിന് ആവശ്യം.എന്നാൽ അവരുടെ കാര്യം ജനങ്ങൾ തീരുമാനിക്കട്ടെയെന്നും രാജ്യത്തെ രാഷ്ട്രീയത്തിന്റെ നിലവാര തകർച്ചയ്ക്ക് കാരണക്കാരൻ രാഹുൽ ഗാന്ധിയാണെന്നും തുറന്നടിച്ചു. ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് ഷായുടെ പരാമർശങ്ങൾ.
“ഞങ്ങൾ സുഖപ്രദമായ നിലയിലാണുള്ളത്. അടുത്ത സർക്കാർ രൂപീകരിക്കാൻ ഇതിനകം തന്നെ സീറ്റുകളുണ്ട്” ശക്തമായ പ്രതിപക്ഷമാണ് ജനാധിപത്യത്തിന് നല്ലത്, എന്നാൽ അത് ജനതയാണ് തീരുമാനിക്കുക, അത് ഒരു വിഭാഗത്തിന്റെ മാത്രം ആഗ്രഹം കൊണ്ട് നിർണ്ണയിക്കാനാവില്ല" അമിത് ഷാ പറഞ്ഞു.
ഭരണകക്ഷിയും പ്രതിപക്ഷവും തമ്മിലുള്ള വർദ്ധിച്ചുവരുന്ന പോരിനെക്കുറിച്ച് രാജ്യത്തെ രാഷ്ട്രീയ നിലവാരത്തകർച്ചയ്ക്ക് ഉത്തരവാദി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാണെന്നായിരുന്നു അമിത് ഷായുടെ പ്രതികരണം. "എന്റെ അഭിപ്രായത്തിൽ, രാഹുൽ ഗാന്ധിയുടെ പാർട്ടി പ്രവേശനത്തിന് ശേഷമാണ് കോൺഗ്രസിന്റെ നിലപാടുകളിൽ മാറ്റം വന്നതും രാഷ്ട്രീയത്തിന്റെ നിലവാരം ഇടിഞ്ഞതും. കോൺഗ്രസുമായി ചേർന്ന് ‘ഗത്ബന്ധൻ’ രൂപീകരിച്ച പാർട്ടികളുടെ മനോഭാവത്തെയും ഇത് സ്വാധീനിച്ചിട്ടുണ്ട് " അദ്ദേഹം പറഞ്ഞു.
ബി.ജെ.പിക്ക് സർക്കാർ രൂപീകരിക്കാൻ കഴിയുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. “ഞങ്ങൾ 300 നും 310 നും ഇടയിലാണ്… ഇത് അവസാന ഘട്ടത്തിന് മുൻപുള്ള കണക്കാണ്.. ഞങ്ങൾ ഭദ്രമായ നിലയിലാണ്,” അമിത് ഷാ പറഞ്ഞു.
ജൂണിൽ മോദി വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് മാത്രമല്ല, 2029-ലും പ്രധാനമന്ത്രി നമ്മെ നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ പ്രധാന പാർട്ടിയായ ബി.ജെ.പിയിൽ മുസ്ലീം എം.പി ഇല്ലല്ലോ എന്ന ചോദ്യത്തിന്, ഇപ്പോൾ മൂന്നാം തവണയും അധികാരം നേടുന്നതിനാണ് പ്രാധാന്യം നൽകുന്നത്, പ്രീണനത്തിൽ വിശ്വസിക്കുന്നില്ല എന്നതായിരുന്നു ഷായുടെ മറുപടി. തങ്ങളുടെ പദ്ധതികളൊന്നും മതത്തെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും ബിജെപി ആരോടും വിവേചനം കാണിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.