/indian-express-malayalam/media/media_files/B3eqsfj0Oj6LW16fiTnK.jpg)
(Express Photo by Chirag Chotaliya)
രാജ്കോട്ട്: ഗുജറാത്തിലെ രാജ്‌കോട്ട് നഗരത്തിൽ ഗെയിം സോണിലുണ്ടായ തീപിടുത്തത്തിൽ എട്ടോളം പേർ മരിച്ചതായി റിപ്പോർട്ട്. വൈകുന്നേരത്തോടെയുണ്ടായ ഉണ്ടായ അഗ്നിബാധയിൽ കുട്ടികളടക്കം 27 പേർ മരിച്ചതായാണ് അവസാനം പുറത്തുവരുന്ന വിവരം. പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങളും അഗ്നിശമന പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. കൂടുതൽ ജീവഹാനി സംബന്ധിച്ച് ഔദ്യോഗിക കണക്കുകൾ പുറത്തുവന്നിട്ടില്ല.
മരിച്ചവരിൽ ഭൂരിഭാഗവും കുട്ടികളാണെന്ന് രാജ്‌കോട്ട് ജില്ലാ കളക്ടർ പറഞ്ഞു. “ഷെഡിന്റെ ഒരു ഭാഗം തകർന്നു. ഏകദേശം 25 മിനിറ്റ് മുമ്പ് അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. എന്നാൽ അവശിഷ്ടങ്ങളിൽ നിന്ന് ഇപ്പോഴും പുക ഉയരുന്നുണ്ട്, കൂടുതൽ ആളുകൾ അതിനടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് സംശയിക്കുന്നു., ”രാജ്കോട്ട് ജില്ലാ കളക്ടർ പ്രഭാവ് ജോഷി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
#WATCH | At least 8 killed in massive Rajkot game zone fire; rescue operations underway
— The Indian Express (@IndianExpress) May 25, 2024
For more, follow live updates: https://t.co/BJgPjgBmZopic.twitter.com/E7FgfBiexC
ഗെയിം സോണിൽ അടിയന്തര രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും നടത്താൻ സിറ്റി ഭരണകൂടത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ട്വീറ്റ് ചെയ്തു. രാജ്‌കോട്ടിലെ ഗെയിം സോണിലുണ്ടായ തീപിടിത്തത്തിൽ അടിയന്തര രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി മുനിസിപ്പൽ കോർപ്പറേഷനും ഭരണകൂടത്തിനും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. പരിക്കേറ്റവർക്ക് ഉടനടി ചികിത്സ നൽകുന്നതിനുള്ള ക്രമീകരണങ്ങൾക്ക് മുൻഗണന നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്,” പട്ടേൽ ട്വീറ്റ് ചെയ്തു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും സംസ്ഥാന സർക്കാർ നഷ്ടപരിഹാരമായി നൽകുമെന്ന് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. ദുരന്തത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാനും സംസ്ഥാന സർക്കാർ ഉത്തരവിട്ടു.
Read More
- 'ഇവിടത്തെ കാര്യം നോക്കാൻ ഞങ്ങൾക്കറിയാം'; പാക്കിസ്ഥാൻ നേതാവിന് കേജ്രിവാളിന്റെ മറുപടി
- പോർഷെ അപകടം: ഡ്രൈവറെ തട്ടിക്കൊണ്ടു പോയി തടവിൽ പാർപ്പിച്ചു; കൗമാരക്കാരന്റെ മുത്തച്ഛൻ അറസ്റ്റിൽ
- ലോക്സഭ തിരഞ്ഞെടുപ്പ് ആറാം ഘട്ടം; 58 മണ്ഡലങ്ങൾ ഇന്ന് പോളിങ് ബൂത്തിലേക്ക്
- കൊല്ലപ്പെട്ട ബംഗ്ലാദേശ് എംപിയെ ഫ്ലാറ്റിലെത്തിച്ചത് ഒരു സ്ത്രീ; മൃതദേഹം കശാപ്പുകാരൻ വെട്ടിനുറുക്കി; സൂത്രധാരൻ മറ്റൊരാൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.