scorecardresearch

ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി, യാത്രക്കാരെ ഒഴിപ്പിച്ചു

ചൊവ്വാഴ്ച രാവിലെ പുറപ്പെടേണ്ടിയിരുന്ന ഡൽഹി- വാരണാസി വിമാനത്തിലാണ് ബോംബ് ഭീഷണി ഉണ്ടായത്

ചൊവ്വാഴ്ച രാവിലെ പുറപ്പെടേണ്ടിയിരുന്ന ഡൽഹി- വാരണാസി വിമാനത്തിലാണ് ബോംബ് ഭീഷണി ഉണ്ടായത്

author-image
WebDesk
New Update
ഇന്‍ഡിഗോ വിമാനത്തില്‍വെച്ച് അശ്ലീല ചേഷ്ട കാണിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു

ഫയൽ ഫൊട്ടോ

ഡൽഹി: ഡൽഹിയിൽ നിന്ന് വാരണാസിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി. ചൊവ്വാഴ്ച രാവിലെ പുറപ്പെടേണ്ടിയിരുന്ന വിമാനത്തിലാണ് ഭീഷണയുണ്ടായത്.​ ഇതേ തുടർന്ന് എല്ലാ യാത്രക്കാരെയും ഡൽഹി വിമാനത്താവളത്തിൽ ഇറക്കി. യാത്രക്കാരെ എമർജൻസി എക്സിറ്റിലൂടെ പുറത്ത് ഇറക്കുകയും ഐസൊലേഷൻ ബേയിലേക്ക് മാറ്റുകയും ചെയ്തു.

Advertisment

ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് ബോംബ് ഭാഷണി എത്തുന്നത്. ഡൽഹിയിൽ നിന്ന് വാരാണസിയിലേക്ക് സർവീസ് നടത്തുന്ന 6E2211 വിമാനത്തിനാണ് ഭീഷണിയുണ്ടായതെന്ന് ഇൻഡിഗോ പ്രസ്താവനയിലൂടെ അറിയിച്ചു. ആവശ്യമായ പ്രോട്ടോക്കോളുകൾ പാലിക്കുകയും, എയർപോർട്ട് സുരക്ഷാ ഏജൻസികളുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് വിമാനം സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയും ചെയ്തെന്ന് ഇൻഡിഗോ അറിയിച്ചു. 

വിമാനത്തിൽ പരിശോധന നടക്കുകയാണ്. സുരക്ഷാ പരിശോധനകൾ പൂർത്തിയായ ശേഷം വിമാനം ടെർമിനലിലേക്ക് തിരികെ കൊണ്ടുവരും, ഇൻഡിഗോ കൂട്ടിച്ചേർത്തു. അതേസമയം, യാത്രക്കാർ സുരക്ഷിതരാണെന്ന് ഡൽഹി എയർപോർട്ട് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.

Advertisment

ബോംബ് ഭീഷണി ലഭിച്ച ഉടൻ ദ്രുത പ്രതികരണ സംഘം (ക്യുആർടി) സ്ഥലത്തെത്തിയതായി ഡൽഹി ഫയർ സർവീസ് അറിയിച്ചു. എയർപോർട്ടിലെ വ്യോമയാന സുരക്ഷ സംഘവും ബോംബ് ഡിസ്പോസൽ സ്ക്വാഡും ഉൾപ്പെടെയുള്ള ക്യുആർടിയാണ് കോമ്പിംഗ് പ്രവർത്തനങ്ങളും തുടർ അന്വേഷണവും നടത്തുന്നത്.

Read More

Indigo Airlines Bomb Threat

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: