scorecardresearch

പ്രജ്വല്‍ രേവണ്ണ നാട്ടിലേക്ക്; ഉടൻ കീഴടങ്ങുമെന്ന് വീഡിയോ സന്ദേശം

കഴി‍ഞ്ഞ ഏപ്രിൽ 27 മുതൽ ഇയാൾ ഒളിവിലാണ്. പ്രജ്വലിന്‍റെ ഡിപ്ലോമാറ്റിക് പാസ്പോർട്ട് റദ്ദാക്കാനുള്ള നീക്കത്തിലാണ് വിദേശകാര്യ മന്ത്രാലയം. ഇത് ഒഴിവാക്കാനാണ് പ്രജ്വലിന്‍റെ നീക്കം

കഴി‍ഞ്ഞ ഏപ്രിൽ 27 മുതൽ ഇയാൾ ഒളിവിലാണ്. പ്രജ്വലിന്‍റെ ഡിപ്ലോമാറ്റിക് പാസ്പോർട്ട് റദ്ദാക്കാനുള്ള നീക്കത്തിലാണ് വിദേശകാര്യ മന്ത്രാലയം. ഇത് ഒഴിവാക്കാനാണ് പ്രജ്വലിന്‍റെ നീക്കം

author-image
WebDesk
New Update
 Prajwal Revanna | HD Revanna

പറയാതെ വിദേശത്ത് പോയതിന് കുടുംബത്തോട് മാപ്പ് ചോദിക്കുന്നെന്ന് പ്രജ്വൽ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു

ബെംഗളൂരു: ലൈംഗികാതിക്രമ കേസില്‍ പ്രതിയായ എൻഡിഎ സ്ഥാനാർത്ഥി പ്രജ്വല്‍ രേവണ്ണ ഒടുവില്‍ നാട്ടിലേക്ക്. മെയ് 31ന് ബെംഗളൂരുവിലെത്തി കീഴടങ്ങുമെന്നാണ് പ്രജ്വല്‍ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചിരിക്കുന്നത്. കഴി‍ഞ്ഞ ഏപ്രിൽ 27 മുതൽ ഇയാൾ ഒളിവിലാണ്. പ്രജ്വലിന്‍റെ ഡിപ്ലോമാറ്റിക് പാസ്പോർട്ട് റദ്ദാക്കാനുള്ള നീക്കത്തിലാണ് വിദേശകാര്യ മന്ത്രാലയം. ഇത് ഒഴിവാക്കാനാണ് പ്രജ്വലിന്‍റെ നീക്കം.

Advertisment

നാട്ടിലേക്ക് തിരികെ ടിക്കറ്റ് ബുക്ക് ചെയ്തതായി സൂചനയുണ്ട്. പറയാതെ വിദേശത്ത് പോയതിന് കുടുംബത്തോട് മാപ്പ് ചോദിക്കുന്നെന്ന് പ്രജ്വൽ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. "താൻ വിദേശത്ത് പോയ സമയത്ത് തനിക്കെതിരെ ഒരു കേസും ഉണ്ടായിരുന്നില്ല. 26ന് വിദേശത്തേക്ക് പോകുമെന്ന് നേരത്തേ തീരുമാനിച്ചതാണ്. കുടുംബത്തെ ഇത് അറിയിച്ചിരുന്നില്ല," പ്രജ്വൽ പറഞ്ഞു.

"ജർമ്മനിയിലെത്തി യൂട്യൂബ് നോക്കിയപ്പോഴാണ് തനിക്കെതിരെ കേസെടുത്തെന്ന് അറിയുന്നത്. അതോടെയാണ് ഏഴ് ദിവസം ഹാജരാകാൻ സമയം ചോദിച്ചത്. രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾ ഈ വിഷയം ഉയർത്തിക്കാട്ടി എൻഡിഎയ്ക്ക് എതിരെ പ്രചാരണം കടുപ്പിക്കുന്നത് കണ്ടു. കടുത്ത വിഷാദത്തിലേക്ക് വഴുതി വീണ താൻ അതിനാലാണ് നിശബ്ദത പാലിച്ചത്," പ്രജ്വൽ പറഞ്ഞു.

"ഹാസനിൽ ചില ദുഷ്ടശക്തികൾ തനിക്കെതിരെ പ്രവർത്തിച്ചു. തന്നെ രാഷ്ട്രീയത്തിൽ നിന്ന് പുറത്താക്കാൻ ഗൂഢാലോചന നടത്തിയെന്നും പ്രജ്വൽ ആരോപിച്ചു. മെയ് 31ന് രാവിലെ 10 മണിക്ക് എസ്ഐടിക്ക് മുമ്പാകെ ഹാജരാകുമെന്ന് പ്രജ്വൽ വ്യക്തമാക്കി. വിചാരണ  നേരിടും. നിയമപോരാട്ടം നടത്തി സത്യം തെളിയിക്കും. ജുഡീഷ്യറിയിൽ തനിക്ക് വിശ്വാസമുണ്ട്, സത്യം ജയിക്കും. കള്ളക്കേസുകളിൽ നിന്ന് കോടതിയിലൂടെ പുറത്തുവരുമെന്ന് എനിക്ക് വിശ്വാസമുണ്ട്," വിവിധ ചാനലുകളിൽ സംപ്രേഷണം ചെയ്ത വീഡിയോ പ്രസ്താവനയിൽ പ്രജ്വൽ പറഞ്ഞു.

Advertisment

ജെഡി(എസ്) അദ്ധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്‌.ഡി. ദേവഗൗഡയുടെ ചെറുമകനും ഹാസൻ ലോക്‌സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ 33 കാരനായ പ്രജ്വൽ സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന് നിരവധി കേസുകളാണ് നേരിടുന്നത്.

Read More

Sexual Abuse Prajwal Revanna

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: