scorecardresearch

ജനങ്ങൾക്കു വേണ്ടി രാജിവെക്കാൻ തയ്യാറാണെന്ന് മമത ബാനർജി

കൊലപ്പെട്ട യുവ ഡോക്ടർക്ക് നീതി ലഭിക്കണമെന്നുതന്നെയാണ് ആഗ്രഹമെന്ന് മമത പറഞ്ഞു

കൊലപ്പെട്ട യുവ ഡോക്ടർക്ക് നീതി ലഭിക്കണമെന്നുതന്നെയാണ് ആഗ്രഹമെന്ന് മമത പറഞ്ഞു

author-image
WebDesk
New Update
Mamata Banerjee, mamatha

എക്സ്‌പ്രസ് ഫൊട്ടോ

കൊൽക്കത്ത: ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ജൂനിയർ ഡോക്ടർമാർ സമരം തുടരുന്ന സാഹചര്യത്തിൽ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാൻ സന്നദ്ധത അറിയിച്ച് മമത ബാനർജി. കൊലപ്പെട്ട യുവ ഡോക്ടർക്ക് നീതി ലഭിക്കണമെന്നുതന്നെയാണ് തന്റെയും ആഗ്രഹമെന്ന് മമത പറഞ്ഞു.

Advertisment

ഇന്നു നടത്താൻ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ചയിൽ നിന്ന് ഡോക്ടർമാർ വിട്ടുനിന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. യോഗം തത്സമയം സംപ്രേക്ഷണം ചെയ്യണമെന്ന അഭ്യർത്ഥന സർക്കാർ നിരസിച്ചതിനെ തുടർന്നാണ് ഡോക്ടർമാർ കൂടിക്കാഴ്ച ഉപേക്ഷിച്ചത്.

സമരം ഇന്ന് അവസാനിക്കുമെന്ന് പ്രതീക്ഷിച്ച ബംഗാൾ ജനതയോട് ക്ഷമ ചോദിക്കുന്നുവെന്ന് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. രണ്ടു മണിക്കൂറോളം ജൂനിയർ ഡോക്ടർമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് കാത്തുനിന്ന ശേഷമായിരുന്നു മമതയുടെ പ്രതികരണം. 'പ്രക്ഷോഭം നടത്തുന്ന ജൂനിയർ ഡോക്ടർമാർക്കെതിരെ ഒരു നടപടിയും എടുക്കില്ല. മുതിർന്നവരായതിനാൽ ഞങ്ങൾ അവരോട് ക്ഷമിക്കും. ജൂനിയർ ഡോക്ടർമാരുടെ സമരത്തെ തുടർന്ന് 27 പേർ സംസ്ഥാനത്ത് മരിച്ചു. 7 ലക്ഷത്തോളം രോഗികളാണ് ദുരിതം അനുഭവിക്കുന്നത്.

ഡോക്ടർമാരുമായുള്ള കൂടിക്കാഴ്ച, വീഡിയോ ആയി റെക്കോർഡ് ചെയ്യാനുള്ള ക്രമീകരണങ്ങൾ ഉണ്ടായിരുന്നു. സുപ്രീം കോടതിയുടെ അനുമതിയോടെ അത് പങ്കിടാനും സാധിക്കുമായിരുന്നു. കേസ് കോടതിയുടെ പരിഗണനയിൽ ഉള്ളതുകൊണ്ടൊണ് തത്സമയ സംപ്രേക്ഷണ അനുവദിക്കാതിരുന്നത്,' മമത പറഞ്ഞു.

Advertisment

അതേസമയം, ഇത് ആരുടെയും ഈഗോയുടെ പോരാട്ടമല്ലെന്നും ഇരയ്ക്ക് നീതി ലഭിക്കാനുള്ള പോരാട്ടമാണെന്നും മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് ഡോക്ടർമാർ പ്രതികരിച്ചു. "ആരുടെയെങ്കിലും കസേര തട്ടിയെടുക്കാനോ ഏതെങ്കിലും സർക്കാരിനെ വീഴ്ത്താനോ ഞങ്ങൾക്ക് നിഗൂഢ ലക്ഷ്യമില്ല. ഞങ്ങളുടെ അഞ്ച് ആവശ്യങ്ങൾക്കാണ് പരിഹാരം വേണ്ടത്.

തത്സമയ സംപ്രേക്ഷണം ചെയ്യുന്നതിൽ എന്താണ് പ്രശ്നം. ആവശ്യം ന്യായീകരിക്കാനാകാത്തതാണോ? സുപ്രീം കോടതിക്ക് തത്സമയ വാദം കേൾക്കാൻ കഴിയുമെങ്കിൽ, എന്തുകൊണ്ട് സംസ്ഥാന സർക്കാരിന് കഴിയില്ല? ഈ നിസാര ആവശ്യം അംഗീകരിച്ചിരുന്നെങ്കിൽ ഇന്നിതു സംഭവിക്കില്ലായിരുന്നു." ജൂനിയർ ഡോക്ടർമാർ പറഞ്ഞു.

Read More

Mamata Banerjee Kolkata

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: