/indian-express-malayalam/media/media_files/vja2Cny7KSRWuhRCEvLG.jpg)
എഡിജിപിയെ മാറ്റണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു
തിരുവനന്തപുരം: ആർഎസ്എസ് നേതാക്കളെ കണ്ട എഡിജിപി എംആർ അജിത് കുമാറിനെ മാറ്റാത്ത നടപടിയിൽ എതിർപ്പ് പരസ്യമാക്കി സിപിഐ. എഡിജിപിയെ മാറ്റണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. എന്തിനാണ് എഡിജിപി ഊഴമിട്ട് ആർഎസ്എസ് നേതാക്കളെ കാണുന്നതെന്ന് ബിനോയ് വിശ്വം ചോദിച്ചു.
ഒരുവട്ടം പറഞ്ഞാലും പല വട്ടം പറഞ്ഞാലും പാർട്ടിയുടെ നിലപാടിൽ മാറ്റമില്ല. എഡിജിപി എന്തിനു വേണ്ടി ആർഎസ്എസ് നേതാക്കളെ ഊഴമിട്ട് ഊഴമിട്ട് കാണുന്നു. അതാണ് വിഷയം. കേരളത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപി ആർഎസ്എസ് നേതാക്കളെ കാണുന്നതിൽ എന്താണ് അടിസ്ഥാനം- ബിനോയ് വിശ്വം ചോദിച്ചു.
സിപിഐ ഉന്നയിക്കുന്ന ഈ ചോദ്യം ശരിയാണ്. ഈ നിലപാടിൽ പാർട്ടി മുന്നോട്ടുമില്ല, പിന്നോട്ടുമില്ല. ഇടതുപക്ഷ ശരികളെ ഉയർത്തിപ്പിടിക്കാൻ പ്രതിജ്ഞാബദ്ധമായ പാർട്ടിയാണ് സിപിഐ. എഡിജിപിക്കെതിരായ അന്വേഷണത്തിന്റെ റിപ്പോർട്ട് വരട്ടെ എന്ന് മുഖ്യമന്ത്രി പറഞ്ഞാൽ അത് മാനിക്കേണ്ട രാഷ്ട്രീയബോധമുണ്ട്. എന്നാൽ തീരുമാനം അനന്തമായി നീണ്ടു പോകാൻ പാടില്ല- ബിനോയ് വിശ്വം പറഞ്ഞു.
എൽഡിഎഫിന്റെ രാഷ്ട്രീയത്തിന്റെയും നിലപാടിന്റെയും ആശയത്തിന്റെയും കരുത്തുറ്റ ഭാഗമാണ് സിപിഐ. ആരെങ്കിലും മാടിവിളിച്ചാൽ പുറകെ പോകുന്ന പാർട്ടിയല്ല സിപിഐയെന്നും എം എം ഹസ്സന്റെ പ്രസ്താവനയ്ക്ക് മറുപടിയായി ബിനോയ് വിശ്വം പറഞ്ഞു. യുഡിഎഫിലെ കാര്യം നോക്കാനാണ് ഹസ്സൻ ശ്രമിക്കേണ്ടത്. അതല്ലാത്ത കാര്യങ്ങളിൽ തലപുണ്ണാക്കേണ്ടെന്ന് ബിനോയ് വിശ്വം പറഞ്ഞു.
Read More
- എഡിജിപി വിഷയത്തിൽ എൽഡിഎഫിൽ വ്യത്യസ്ത അഭിപ്രായമില്ല:എംവി ഗോവിന്ദൻ
- എഡിജിപിയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ
- ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം എസ്ഐടിയ്ക്ക് കൈമാറി
- ഹൃദയഭേദകം: ശ്രുതിയ്ക്കൊപ്പം നാടുണ്ടെന്ന് മുഖ്യമന്ത്രി
- കൈപിടിച്ചവനെ അവസാനമായി കണ്ട് ശ്രുതി: നാടിന്റെ നോവായി ജെൻസൻ
- ശ്രുതിയെ ഉലച്ച് ദുരന്തങ്ങൾ; പ്രാർഥന വിഫലം, ജെൻസൻ യാത്രയായ്
- എഡിജിപിയ്ക്കൊപ്പം ആർഎസ്എസ് നേതാവിനെ കണ്ടിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ബന്ധു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.