/indian-express-malayalam/media/media_files/vkeWddwb89VeBZ0TPy30.jpg)
വ്യാഴാഴ്ച തന്നെ മൊഴിയെടുത്ത് തുടർനടപടികളിലേക്ക് കടക്കാനാണ് ഡിജിപിയുടെ തീരുമാനം
തിരുവനന്തപുരം: ആരോപണവിധേയനായ എഡിജിപി എംആർ അജിത് കുമാറിൽ നിന്നും ഇന്ന് മൊഴിയെടുക്കും. രാവിലെ പൊലീസ് ആസ്ഥാനത്തെത്താൻ എഡിജിപി അജിത് കുമാറിന് ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് നിർദേശം നൽകി. വ്യാഴാഴ്ച തന്നെ മൊഴിയെടുത്ത് തുടർനടപടികളിലേക്ക് കടക്കാനാണ് ഡിജിപിയുടെ തീരുമാനം. പി വി അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ എഡിജിപിയുടെ വിശദമായ മൊഴി രേഖപ്പെടുത്തും.
പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബിനെ കൂടാതെ, പ്രത്യേക സംഘത്തിൽപ്പെട്ട രണ്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും മൊഴിയെടുക്കുന്ന വേളയിലുണ്ടാകും. ഡിജിപിയുടെ ചേംബറിലാകും മൊഴിയെടുപ്പ്. ഓണം അവധിക്കു ശേഷം എഡിജിപിയുടെ മൊഴിയെടുക്കാനായിരുന്നു ഡിജിപി നേരത്തെ ആലോചിച്ചിരുന്നത്.
എഡിജിപി എം ആർ അജിത് കുമാറിനെതിരായ ആരോപണങ്ങളിൽ അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് നൽകാനാണ് മുഖ്യമന്ത്രി പൊലീസ് മേധാവിക്ക് നിർദേശം നൽകിയിരുന്നത്. ഇടതുമുന്നണി യോഗത്തിൽ സിപിഐ, ആർജെഡി അടക്കമുള്ള ഘടകകക്ഷികൾ എഡിജിപി അജിത് കുമാറിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അന്വേഷണം പൂർത്തിയാക്കിയ ശേഷം നടപടി സ്വീകരിക്കാമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരുന്നത്.
Read More
- എഡിജിപി വിഷയത്തിൽ എൽഡിഎഫിൽ വ്യത്യസ്ത അഭിപ്രായമില്ല:എംവി ഗോവിന്ദൻ
- എഡിജിപിയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ
- ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം എസ്ഐടിയ്ക്ക് കൈമാറി
- ഹൃദയഭേദകം: ശ്രുതിയ്ക്കൊപ്പം നാടുണ്ടെന്ന് മുഖ്യമന്ത്രി
- കൈപിടിച്ചവനെ അവസാനമായി കണ്ട് ശ്രുതി: നാടിന്റെ നോവായി ജെൻസൻ
- ശ്രുതിയെ ഉലച്ച് ദുരന്തങ്ങൾ; പ്രാർഥന വിഫലം, ജെൻസൻ യാത്രയായ്
- എഡിജിപിയ്ക്കൊപ്പം ആർഎസ്എസ് നേതാവിനെ കണ്ടിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ബന്ധു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.