/indian-express-malayalam/media/media_files/aOzKOvfYubfZ1uEJSKnN.jpg)
ചെന്നൈയിൽ ബിസിനസ് നടത്തിവരികയാണ് ജിഗീഷ്
തിരുവനന്തപുരം: ആർഎസ്എസ് നേതാവ് റാം മാധവുമായി എഡിജിപിക്കൊപ്പം കൂടിക്കാഴ്ച നടത്തിയെന്ന വാർത്ത നിഷേധിച്ച് മുഖ്യമന്ത്രിയുടെ ബന്ധു ജിഗീഷ് നാരായണൻ. ആർഎസ്എസ് നേതാവിനെ കാണേണ്ട ആവശ്യമില്ലെന്നും പ്രചരിക്കുന്ന വാർത്ത ശുദ്ധ അസംബന്ധമാണെന്നും ജിഗീഷ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചെന്നൈയിൽ ബിസിനസ് നടത്തിവരികയാണ് ജിഗീഷ്.
നട്ടെലിന് പരിക്കേറ്റ് മാസങ്ങളായി വിശ്രമത്തിലാണ്. പുറത്തിറങ്ങാൻ പോലും പറ്റാതെ വിശ്രമത്തിലാണ്. തനിക്ക് ഒരു ആർഎസ്എസ് നേതാവിനെയും അറിയില്ല. പ്രചരിക്കുന്ന ആരോപണങ്ങൾ തെറ്റാണ്. ജിഗീഷ് പറഞ്ഞു.
അതേസമയം, ഇടതുമുന്നണി നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. വൈകീട്ട് മൂന്നു മണിക്കാണ് യോഗം. എഡിജിപി എംആർ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരെ പി വി അൻവർ എംഎൽഎ ഉയർത്തിയ ആരോപണങ്ങളുടേയും, എഡിജിപിയും ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച വിവാദവുമായ പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്. എഡിജിപിയെ മാറ്റാൻ ഘടകകക്ഷികൾ മുന്നണിയോഗത്തിൽ ആവശ്യപ്പെട്ടേക്കും.
Read More
- അവധി അപേക്ഷ പിൻവലിച്ച് എഡിജിപി;എൽഡിഎഫ് നേതൃയോഗം ഇന്ന്
- മലപ്പുറത്ത് പോലീസിൽ വൻ അഴിച്ചുപണി; എസ്പിയെ ഉൾപ്പടെ സ്ഥലം മാറ്റി
- പൊലീസുകാർക്കും വീട്ടിൽ ഓണം ആഘോഷിക്കാം; പ്രത്യേക ഉത്തരവിറക്കി ഡിജിപി
- ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണം; സര്ക്കാര് അനങ്ങിയില്ല, ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
- ഓണ വിപണി: ഭക്ഷ്യ സുരക്ഷ ശക്തമാക്കാൻ സ്പെഷ്യല് സ്ക്വാഡ്
- സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 9 ജില്ലകളിൽ യെല്ലോ അലർട്ട്
- എഡിജിപി എന്തിന് ആർഎസ്എസ് നേതാവിനെ കണ്ടു? ചോദ്യത്തിന് 3 പേർക്കേ മറുപടി പറയാനാകൂ: വി.മുരളീധരൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.