scorecardresearch

മലപ്പുറത്ത് പോലീസിൽ വൻ അഴിച്ചുപണി; എസ്പിയെ ഉൾപ്പടെ സ്ഥലം മാറ്റി

മലപ്പുറത്തെ സ്‌പെഷ്യൽ ബ്രാഞ്ച് ഉൾപ്പെടെ എല്ലാം സബ് ഡിവിഷനിലെ ഉദ്യോഗസ്ഥരെയും മാറ്റിയിട്ടുണ്ട്. മലപ്പുറം പൊലീസിനെ കുറിച്ച് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി

മലപ്പുറത്തെ സ്‌പെഷ്യൽ ബ്രാഞ്ച് ഉൾപ്പെടെ എല്ലാം സബ് ഡിവിഷനിലെ ഉദ്യോഗസ്ഥരെയും മാറ്റിയിട്ടുണ്ട്. മലപ്പുറം പൊലീസിനെ കുറിച്ച് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി

author-image
WebDesk
New Update
Police | Police Kerala

മലപ്പുറം പൊലീസിനെ കുറിച്ച് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി

തിരുവനന്തപുരം: പിവി അൻവർ എംഎൽഎയുടെ ആരോപണങ്ങൾക്ക് പിന്നാലെ മലപ്പുറം ജില്ലയിലെ പൊലീസിൽ വൻ അഴിച്ച് പണി. മലപ്പുറം എസ്പി എസ് ശശിധരനെ സ്ഥലംമാറ്റി. മലപ്പുറത്തെ ഡിവൈഎസ്പിമാരെയും മാറ്റി. താനൂർ ഡിവൈഎസ്പി ബെന്നിയെ കോഴിക്കോട് റൂറർ ജില്ലാ ക്രൈംബ്രാഞ്ചിലേക്ക് മാറ്റി. മരംമുറി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനാണ് ബെന്നി.

Advertisment

മലപ്പുറത്തെ സ്‌പെഷ്യൽ ബ്രാഞ്ച് ഉൾപ്പെടെ എല്ലാം സബ് ഡിവിഷനിലെ ഉദ്യോഗസ്ഥരെയും മാറ്റിയിട്ടുണ്ട്. മലപ്പുറം പൊലീസിനെ കുറിച്ച് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി. പൊലീസ് ആസ്ഥാന എഐജി വിശ്വനാഥ് മലപ്പുറം എസ്പിയാകും. അതേസമയം, പാലക്കാട് സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി എം വി മണികണ്ഠനെ സസ്‌പെൻറ് ചെയ്തു. ജില്ലാ പൊലീസ് മോധാവിക്ക് പരാതി നൽകാനെത്തിയ സ്ത്രീയുമായുള്ള വഴിവിട്ട ബന്ധത്തിലാണ് നടപടി.

സംസ്ഥാന പൊലീസിനെ പിടിച്ച് കുലുക്കിയ വിവാദങ്ങൾക്ക് തുടക്കം മലപ്പുറം പൊലീസിൽ നിന്നായിരുന്നു. മലപ്പുറത്തെ പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളന വേദിയിൽ വെച്ച് നിലമ്പൂർ എംഎൽഎയായ പി വി അൻവർ മലപ്പുറം എസ് പി ശശിധരനെ രൂക്ഷമായി വിമർശിച്ചതിൽ നിന്നാണ് ചില പ്രശ്‌നങ്ങൾ മറ നീക്കി പുറത്തേക്ക് വരുന്നത്. പിന്നീട് ആക്ഷേപം മലപ്പുറം മുൻ എസ് പി സുജിത് ദാസിലേക്കും എഡിജിപി അജിത് കുമാറിലേക്കും നീങ്ങുകയുണ്ടായി. ഇതിന് പിന്നാലെയാണ് മലറപ്പുറത്തെ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ലൈംഗിക ആരോപണവുമായി പരാതിക്കാരി രംഗത്ത് വരുന്നത്. തുടർച്ചയായ വിവാദങ്ങൾക്കൊടുവിലാണ് മലപ്പുറം പൊലീസിൽ വൻ അഴിച്ച് പണി നടത്തിയത്.

Read More

Malapuram Kerala Police

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: