scorecardresearch

എഡിജിപി എന്തിന് ആർഎസ്എസ് നേതാവിനെ കണ്ടു? ചോദ്യത്തിന് 3 പേർക്കേ മറുപടി പറയാനാകൂ: വി.മുരളീധരൻ

പ്രതിപക്ഷ നേതാവിന് ആർഎസ്എസിനെ എന്നു മുതലാണ് അയിത്തമായി തുടങ്ങിയതെന്നും മുരളീധരൻ ചോദിച്ചു

പ്രതിപക്ഷ നേതാവിന് ആർഎസ്എസിനെ എന്നു മുതലാണ് അയിത്തമായി തുടങ്ങിയതെന്നും മുരളീധരൻ ചോദിച്ചു

author-image
WebDesk
New Update
news

ദൂതനായി എഡിജിപിയെ അയച്ചുവെങ്കിൽ എന്തിനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം

തൃശൂർ: എഡിജിപി അജിത് കുമാർ ആർഎസ്എസ് നേതാവിനെ കണ്ടത് എന്തിനെന്ന ചോദ്യത്തിന് മൂന്നു പേർക്കേ മറുപടി പറയാൻ കഴിയൂവെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. അതിലൊരാൾ മുഖ്യമന്ത്രി പിണറായി വിജയനാണ്. ദൂതനായി എഡിജിപിയെ അയച്ചുവെങ്കിൽ എന്തിനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഉത്തരം പറയേണ്ട രണ്ടാമത്തെയാൾ എഡിജിപിയാണ്. ആർഎസ്എസ് നേതാവിനെ എന്തിന് കണ്ടുവെന്ന് അദ്ദേഹം പറയണം. മൂന്നാമത്തെയാൾ ആർഎസ്എസ് നേതാവാണ്. എഡിജിപി എന്തിനാണ് തന്നെ കണ്ടതെന്ന് ആർഎസ്എസ് നേതാവ് വ്യക്തമാക്കണമെന്നും മുരളീധരൻ പറഞ്ഞു.

Advertisment

പ്രതിപക്ഷ നേതാവിന് ആർഎസ്എസിനെ എന്നു മുതലാണ് അയിത്തമായി തുടങ്ങിയതെന്നും മുരളീധരൻ ചോദിച്ചു. ഗുരുജി ഗോൾവർക്കറുടെ ചിത്രത്തിന് മുമ്പിൽ വിളക്ക് തെളിയിച്ച ആളാണ് വി.ഡി.സതീശൻ. 2013 ഭാരതീയ വിചാര കേന്ദ്രത്തിന്‍റെ തൃശൂരിലെ പരിപാടിയിലും പങ്കെടുത്തു. ഈ സതീശനാണ് ആർഎസ്എസിനെയും  ബിജെപിയെയും ഹിന്ദു സ്നേഹം പഠിപ്പിക്കുന്നതെന്നും വി.മുരളീധരന്‍ പറഞ്ഞു.

അജിത് കുമാർ ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയത് പൊലീസ് മേധാവി പട്ടികയിൽ ഇടംപിടിക്കാനാണെന്ന റിപ്പോർട്ടുകളുമുണ്ട്. തൃശൂരില്‍ ആര്‍എസ്എസ് മേധാവിയെ കണ്ട സ്വകാര്യ ആവശ്യം ഇതാണെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. അടുത്ത ജൂലൈയില്‍ നിലവിലെ പൊലീസ് മേധാവി ഒഴിയുമ്പോള്‍ കേന്ദ്രം നല്‍കുന്ന മൂന്നുപേരുടെ പട്ടികയില്‍നിന്ന് തന്റെ പേര് ഒഴിവാക്കപ്പെടാതിരിക്കാനുള്ള നീക്കമാണ് അജിത് കുമാർ നടത്തിയതെന്നാണ് വിവരം.

അതേസമയം, അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് ഡിജിപി. അന്വേഷിക്കും. അന്വേഷണ റിപ്പോർട്ട് ഉടൻ സർക്കാരിന് നൽകുമെന്നാണ് വിവരം. അജിത് കുമാറിന്റെ വിശദീകരണം കേൾക്കും. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടുകളും പരിശോധിക്കും. തിരുവനന്തപുരത്ത് വച്ച് രാംമാധവിനേയും തൃശൂരിൽവെച്ച് ദത്താത്രേയ ഹൊസബാളെയും എന്തിനാണ് എഡിജിപി കണ്ടതെന്നും സർവീസ് ചട്ടലംഘനം നടന്നിട്ടുണ്ടോ എന്നതടക്കമുള്ള വിഷയങ്ങൾ പരിശോധിക്കും. 

Read More

Advertisment
V Muraleedharan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: