/indian-express-malayalam/media/media_files/V8XJY3pCzXIRp24NYWIQ.jpg)
ആസൂത്രണം ഇല്ലാതെ അറ്റകുറ്റപ്പണികള്‍ തുടങ്ങിയതാണ് ദുരിതം ഇരട്ടിയാക്കിയത്
തിരുവനന്തപുരം: കുടിവെള്ള വിതരണം നിലച്ചതോടെ തിരുവനന്തപുരം നഗരവാസികളുടെ ജീവിതം ദുരിതത്തിലാണ്. അഞ്ചാം ദിവസവും നഗരത്തിലെ കുടിവെള്ള പ്രശ്നം പൂർണമായും പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. ഒരൊറ്റ പൈപ്പ് മാറ്റിയതിന്റെ പേരിലാണ് നഗരത്തിലെ 5 ലക്ഷത്തോളം പേർക്ക് വെള്ളം ലഭിക്കാതെ വന്നത്.
ഞായറാഴ്ച രാത്രിയോടെ പൈപ്പ് ശരിയാക്കി പമ്പിങ് തുടങ്ങിയിട്ടും പലയിടത്തും ഇനിയും വെള്ളം എത്തിയിട്ടില്ല. ഉച്ചയോടെ പ്രശ്നത്തിനു പരിഹാരമാകുമെന്നാണ് സൂചന. അതേസമയം, കുടിവെള്ള പ്രശ്നം പരിഹരിക്കാത്തതിൽ രൂക്ഷവിമർശനവുമായി വി.കെ.പ്രശാന്ത് രംഗത്തെത്തി. നേമത്തു പണി നടത്താൻ നഗരം മുഴുവൻ വെള്ളംകുടി മുട്ടിക്കണോയെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും പ്രശാന്ത് ആവശ്യപ്പെട്ടു.
ജലഅതോറിറ്റി ഉദ്യോഗസ്ഥരുടെ അലംഭാവം മൂലമാണ് കുടിവെള്ളം മുട്ടിയതെന്ന പരാതി ഉയർന്നിട്ടുണ്ട്. ആസൂത്രണം ഇല്ലാതെ അറ്റകുറ്റപ്പണികള്‍ തുടങ്ങിയതാണ് ദുരിതം ഇരട്ടിയാക്കിയത്. അടിയന്തര സാഹചര്യങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്തുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ ഒന്നുംതന്നെ ജല അതോറിറ്റി പാലിച്ചില്ല. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാണ് എംഎല്‍എമാരുടെയും കോര്‍പറേഷന്‍റെയും ആവശ്യം.
നഗരത്തിലെ ജലവിതരണം മുടങ്ങിയതിനെത്തുടർന്ന് തിരുവനന്തപുരം കോർപറേഷൻ പരിധിയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്കൂളുകളിലെ പരീക്ഷകൾ മാറ്റി. അവധിയുള്ള സ്കൂളുകളിലെ ഓണപ്പരീക്ഷ 13ന് നടത്തും. കേരള സർവകലാശാല നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.