scorecardresearch

എഡിജിപി ആര്‍എസ്എസ് നേതാവിനെ കണ്ടത് എന്തിന്? ചോദ്യം ഉയർത്തി എൽഡിഎഫ് കണ്‍വീനർ

ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയുമായി കൂടിക്കാഴ്ച നടത്തിയെന്ന് എഡിജിപി എം.ആർ.അജിത്കുമാർ സമ്മതിച്ചിരുന്നു

ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയുമായി കൂടിക്കാഴ്ച നടത്തിയെന്ന് എഡിജിപി എം.ആർ.അജിത്കുമാർ സമ്മതിച്ചിരുന്നു

author-image
WebDesk
New Update
tp ramakrishnan, excise minister

ടി.പി.രാമകൃഷ്ണൻ

തിരുവനന്തപുരം: എഡിജിപി എം.ആർ.അജിത് കുമാർ ആർഎസ്എസ് നേതാവിനെ എന്തിന് കണ്ടുവെന്ന് എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ. കൂടിക്കാഴ്ചയുടെ ഉദ്ദേശ്യം പുറത്തു വരേണ്ടതുണ്ട്. എല്ലാ വസ്തുതകളും അന്വേഷണത്തിൽ പുറത്തുവരണം. എഡിജിപി കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ സ്ഥാന മാറ്റം മാത്രം പോരെന്നും നിയമ നടപടി സ്വീകരിക്കണമെന്നും ടി.പി.രാമകൃഷ്ണൻ ആവശ്യപ്പെട്ടു.

Advertisment

ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയുമായി കൂടിക്കാഴ്ച നടത്തിയെന്ന് എഡിജിപി എം.ആർ.അജിത്കുമാർ സമ്മതിച്ചിരുന്നു. സ്വകാര്യ സന്ദർശനം ആയിരുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന് എഡിജിപി വിശദീകരണം നൽകിയത്. സഹപാഠിയുടെ ക്ഷണപ്രകാരം കൂടെ പോയതാണന്നും എഡിജിപി വിശദീകരണത്തിൽ വ്യക്തമാക്കിയിരുന്നു.

അജിത് കുമാറിനെതിരായ അന്വേഷണത്തിന് സർക്കാർ പ്രത്യേക സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് ആണ് ആരോപണങ്ങൾ അന്വേഷിക്കുന്നത്. ആരോപണത്തിന്റെ പശ്ചാത്തലത്തിൽ തൽസ്ഥാനത്ത് നിന്ന് മാറി നിൽക്കാമെന്നും വിശദമായ അന്വേഷണം വേണെന്നും രേഖാമൂലം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു എം.ആർ.അജിത് കുമാർ വ്യക്തമാക്കിയത്. എന്നാൽ, സ്ഥാനത്തുനിന്നും മാറ്റിനിർത്താതെയാണ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവിറക്കിയത്.

എം.ആർ.അജിത് കുമാറിനെതിരെ പി.വി.അൻവർ ഉയർത്തിയത് ഫോൺ ചോർത്തൽ, കൊലപാതകം, സ്വർണ്ണക്കടത്ത് സംഘമായുള്ള ബന്ധം അടക്കം ഗുരുതര ആരോപണങ്ങളാണ്. ഇതിലാണ് പൊലീസ് അന്വേഷണം നടക്കുന്നത്. 

Read More

Advertisment
Rss Ldf

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: