scorecardresearch

അവധി അപേക്ഷ പിൻവലിച്ച് എഡിജിപി;എൽഡിഎഫ് നേതൃയോഗം ഇന്ന്

കുടുംബത്തോടൊപ്പം സ്വകാര്യ ആവശ്യത്തിനായിട്ടാണ് അവധിക്ക് അപേക്ഷിച്ചിരുന്നത്. എന്നാൽ അവധി വേണ്ടെന്ന് ചൂണ്ടിക്കാട്ടി എം ആർ അജിത് കുമാർ ആഭ്യന്തര വകുപ്പിന് അപേക്ഷ നൽകി

കുടുംബത്തോടൊപ്പം സ്വകാര്യ ആവശ്യത്തിനായിട്ടാണ് അവധിക്ക് അപേക്ഷിച്ചിരുന്നത്. എന്നാൽ അവധി വേണ്ടെന്ന് ചൂണ്ടിക്കാട്ടി എം ആർ അജിത് കുമാർ ആഭ്യന്തര വകുപ്പിന് അപേക്ഷ നൽകി

author-image
WebDesk
New Update
ldg

ശനിയാഴ്ച മുതൽ നാലു ദിവസത്തേക്കായിരുന്നു അവധി അനുവദിച്ചിരുന്നത്

തിരുവനന്തപുരം: നേരത്തെ അനുവദിച്ചിരുന്ന അവധി പിൻവലിക്കാൻ എഡിജിപി എം ആർ അജിത് കുമാർ അപേക്ഷ നൽകി. ശനിയാഴ്ച മുതൽ നാലു ദിവസത്തേക്കായിരുന്നു അവധി അനുവദിച്ചിരുന്നത്. കുടുംബത്തോടൊപ്പം സ്വകാര്യ ആവശ്യത്തിനായിട്ടാണ് അവധിക്ക് അപേക്ഷിച്ചിരുന്നത്. എന്നാൽ അവധി വേണ്ടെന്ന് ചൂണ്ടിക്കാട്ടി എം ആർ അജിത് കുമാർ ആഭ്യന്തര വകുപ്പിന് അപേക്ഷ നൽകി.

Advertisment

മലപ്പുറത്തെ പൊലീസ് സേനയുടെ തലപ്പത്തുണ്ടായ കൂട്ട നടപടിക്കു പിന്നാലെയാണ് എഡിജിപി എം ആർ അജിത് കുമാർ അവധി അപേക്ഷ പിൻവലിച്ചത്. പി വി അൻവർ ഉന്നയിച്ച ആരോപണങ്ങളും, എഡിജിപി എം ആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച നടത്തിയതും ഏറെ വിവാദമായിരുന്നു. എഡിജിപി അജിത് കുമാർ നൊട്ടോറിയസ് ക്രിമിനൽ ആണെന്നായിരുന്നു അൻവർ ആരോപിച്ചത്.

എം ആർ അജിത് കുമാർ അവധിയിൽ പോകുന്നത് തെളിവുകൾ നശിപ്പിക്കാൻ വേണ്ടിയാണെന്നും പി വി അൻവർ ആരോപിച്ചിരുന്നു. അജിത് കുമാറിനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്നും, പൊളിറ്റിക്കൽ സെക്രട്ടറിയെ ലക്ഷ്യമിട്ട് അൻവർ പറഞ്ഞിരുന്നു. അജിത് കുമാറിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നടപടിയെ പരോക്ഷമായി സിപിഐയും വിമർശിച്ചിരുന്നു.

നിർണായക എൽഡിഎഫ് യോഗം

ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച അടക്കം എഡിജിപി എം ആർ അജിത്കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളിൽ ഘടകക്ഷികൾക്ക് കടുത്ത അതൃപ്തി നിലനിൽക്കെ എൽഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത്. മൂന്ന് മണിക്ക് എകെജി സെന്ററിലാണ് യോഗം. അജിത്കുമാറിനെ മാറ്റണമെന്ന നിലപാടിലാണ് സിപിഐയും ആർജെഡിയും. മലപ്പുറത്ത് അൻവർ ഉന്നയിച്ച ആരോപണങ്ങൾ കണക്കിലെടുത്ത് ജില്ലയിലെ എസ്പിയേയും ഡിവൈഎസ്പിമാരെയും സ്ഥലം മാറ്റിയിരുന്നു. 

Advertisment

ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളിൽ പരിശോധനക്ക് ശേഷം സർക്കാർ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി യോഗത്തെ അറിയിച്ചേക്കും. അജിത്കുമാറിനോട് മുഖ്യമന്ത്രി മൃദുസമീപനം തുടരുന്നതിൽ സിപിഎം നേതൃത്വത്തിൽ തന്നെ വിയോജിപ്പുകളുണ്ട്. ഇപി ജയരാജനെ കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റുകയും ടി പി രാമകൃഷ്ണനെ ഇടതുമുന്നണി കൺവീനറാക്കുകയും ചെയ്ത ശേഷമുള്ള അദ്യ യോഗമെന്ന പ്രത്യേകതയും ഇന്നത്തെ മുന്നണി യോഗത്തിന് ഉണ്ട്. 

അതേസമയം, പൊലീസിൽ ഉന്നത തലത്തിൽ വീണ്ടും മാറ്റം വരുത്തി സർക്കാർ ഉത്തരവ് ഇന്നലെയാണ് പുറത്തിറങ്ങിയത്. സിഎച്ച് നാഗരാജുവിനെ ഗതഗത കമ്മീഷണറായും  ദക്ഷിണ മേഖലെ ഐജിയായി ശ്യാം സുന്ദറിനേയും നിയമിച്ചു. നിലവിൽ കൊച്ചി കമ്മീഷണർ ആണ് ശ്യാം സുന്ദർ. എ അക്ബർ ക്രൈം ബ്രാഞ്ച് ഐജിയായി തുടരും. പിവി അൻവർ എംഎൽഎ ആരോപണം ഉന്നയിച്ച എല്ലാ ഉദ്യോഗസഥർക്കും മാറ്റം നൽകിയെങ്കിലും എഡിജിപി അജിത് കുമാറിന് മാത്രം മാറ്റമില്ല.

Read More

Adgp Ldf Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: