/indian-express-malayalam/media/media_files/1dbXZouA80odvVVQ9rpx.jpg)
എഡിജിപിയ്‌ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ
തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് സംസ്ഥാന പൊലീസ് മേധാവി ശുപാർശ നൽകിയെന്ന് സൂചന. ബന്ധുക്കളുടെ പേരിൽ അനധികൃത സ്വത്തു സമ്പാദനം, തിരുവനന്തപുരം കവടിയാറിലെ ആഡംബര വീടു നിർമ്മാണം തുടങ്ങി പി വി അൻവർ എംഎൽഎ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് വിജിലൻസ് അന്വേഷണത്തിന് സർക്കാരിന് ശുപാർശ നൽകിയതെന്നാണ് വിവരം.
സാമ്പത്തിക ആരോപണങ്ങൾ ആയതിനാൽ പ്രത്യേക സംഘത്തിന് അന്വേഷിക്കാനാകില്ലെന്ന് ഡിജിപി ശുപാർശയിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം തൃശൂർ റേഞ്ച് ഡിഐജി തോംസൺ ജോസ് പി വി അൻവറിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയിൽ അനധികൃത സ്വത്തു സമ്പാദനം, സ്വർണം പൊട്ടിക്കൽ സംഘങ്ങളുമായുള്ള ബന്ധം തുടങ്ങി നിരവധി സാമ്പത്തിക ക്രമക്കേടുകൾ എഡിജിപി എംആർ അജിത് കുമാറിനെതിരെ ആരോപിച്ചിരുന്നു.
ഈ മൊഴി പരിശോധിച്ച ശേഷമാണ് ഡിജിപി, സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണമാണ് വേണ്ടതെന്ന് രേഖപ്പെടുത്തി മുഖ്യമന്ത്രിക്ക് കത്തു നൽകിയത്. മൊഴിയിൽ പറയുന്ന അഞ്ചു കാര്യങ്ങൾ വിജിലൻസിന് കൈമാറണമെന്നാണ് ശുപാർശ. മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറി മുഖേന ഇന്നുതന്നെ വിജിലൻസ് ഡയറക്ടർക്ക് ശുപാർശ കൈമാറിയേക്കും. ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചേക്കുമെന്നാണ് സൂചന.
Read More
- ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം എസ്ഐടിയ്ക്ക് കൈമാറി
- ഹൃദയഭേദകം: ശ്രുതിയ്ക്കൊപ്പം നാടുണ്ടെന്ന് മുഖ്യമന്ത്രി
- കൈപിടിച്ചവനെ അവസാനമായി കണ്ട് ശ്രുതി: നാടിന്റെ നോവായി ജെൻസൻ
- ശ്രുതിയെ ഉലച്ച് ദുരന്തങ്ങൾ; പ്രാർഥന വിഫലം, ജെൻസൻ യാത്രയായ്
- എഡിജിപിയ്ക്കൊപ്പം ആർഎസ്എസ് നേതാവിനെ കണ്ടിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ബന്ധു
- അവധി അപേക്ഷ പിൻവലിച്ച് എഡിജിപി;എൽഡിഎഫ് നേതൃയോഗം ഇന്ന്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.