/indian-express-malayalam/media/media_files/uploads/2023/02/MV-Govindan.jpg)
എംവി ഗോവിന്ദൻ
ന്യൂഡൽഹി: പി ശശിക്കെതിരെ പിവി അൻവർ എംഎൽഎ ഇന്നേവരെ ഒരു ആരോപണവും ഒരു പരാതിയും എഴുതി നൽകിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. "എഴുതി നൽകിയ ആരോപണം ഉണ്ടെങ്കിൽ അന്വേഷണം നടത്തും. ഇപ്പോഴത്തെ അന്വേഷണത്തിൽ ഉയർന്നുവന്ന എല്ലാ കാര്യങ്ങളും പരിശോധിക്കും"- എംവി ഗോവിന്ദൻ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
"എഡിജിപിയുടെ വിഷയത്തിൽ ഇടതുമുന്നണിയിൽ വ്യത്യസ്ത അഭിപ്രായമില്ല. യോജിച്ച തീരുമാനമാണ് ഉണ്ടായത്. ഏറ്റവും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻമാരുടെ പട്ടികയിലാണ് എഡിജപിമാർ. അതുകൊണ്ടാണ് എല്ലാ പരിശോധിക്കുന്നതിനായി മുഖ്യമന്ത്രി ഡിജിപിയെ തന്നെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. അതിന് ശേഷം തുടർനടപടികൾ സ്വീകരിക്കും."
"പത്തനംതിട്ട മുൻ എസ്പി സുജിത് ദാസിനെതിരെയുള്ള ആരോപണത്തിൽ അടിസ്ഥാനമുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെ ഉടൻ തന്നെ നടപടി എടുത്തിട്ടുണ്ട്. അതേ നിലപാട് തന്നെയാകും എഡിജിപിയുടെ കാര്യത്തിലും. ഇക്കാര്യത്തിൽ പാർട്ടിക്കകത്ത് ഒരു പ്രതിസന്ധിയും ഇല്ല. നിങ്ങൾ സൃഷ്ടിച്ച വാർത്ത നിങ്ങൾക്ക് അനുകൂലമായ രീതിയിൽ വരാത്തതിനെ തുടർന്ന് പ്രതിസന്ധിയിലാകുന്നത് പാർട്ടിയല്ല മാധ്യമങ്ങളാണ്. കള്ളവാർത്ത സൃഷ്ടിക്കുകയും ആ വാർത്തക്ക് അടിസ്ഥാനമാക്കി സർക്കാർ നീങ്ങാതെ വരുമ്പോൾ പ്രതിസന്ധിയാലാകുന്നത് മാധ്യമങ്ങളാണ്".-എം വി ഗോവിന്ദൻ പറഞ്ഞു.
Read More
- എഡിജിപിയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ
- ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം എസ്ഐടിയ്ക്ക് കൈമാറി
- ഹൃദയഭേദകം: ശ്രുതിയ്ക്കൊപ്പം നാടുണ്ടെന്ന് മുഖ്യമന്ത്രി
- കൈപിടിച്ചവനെ അവസാനമായി കണ്ട് ശ്രുതി: നാടിന്റെ നോവായി ജെൻസൻ
- ശ്രുതിയെ ഉലച്ച് ദുരന്തങ്ങൾ; പ്രാർഥന വിഫലം, ജെൻസൻ യാത്രയായ്
- എഡിജിപിയ്ക്കൊപ്പം ആർഎസ്എസ് നേതാവിനെ കണ്ടിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ബന്ധു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.