/indian-express-malayalam/media/media_files/Gmyh7WxbhVMJYufdO7lx.jpg)
എന്തുകൊണ്ടാണ് ഡബ്ല്യുസിസിയെ മാത്രം തിരഞ്ഞെടുത്തത്.-ബി ഉണ്ണികൃഷ്ണൻ ചോദിച്ചു
കൊച്ചി:ഹേമാ കമ്മിറ്റി റിപ്പോർട്ടിനെതിരെ ഗുരുതര ആരോപണങ്ങൾ നിരത്തി മലയാള സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക രംഗത്ത്. ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണനാണ് വ്യാഴാഴ്ച നടന്ന വാർത്ത സമ്മേളനത്തിൽ ആരോപണങ്ങൾ ഉന്നയിച്ചത്. കേൾക്കേണ്ടവരെ കേൾക്കാതെയാണ് ഹേമാ കമ്മിറ്റി റിപ്പോർട്ട് തയ്യാറാക്കിയത് എന്നതാണ് ഫെഫ്ക ഉന്നയിക്കുന്ന പ്രധാന ആരോപണം.
"ഹേമ കമ്മറ്റി റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന പേരുകൾ പുറത്തു വരണം എന്നാണ് ഫെഫ്കയുടെ നേരത്തെയുള്ള നിലപാട്. ട്രേഡ് യൂണിയൻ എന്ന നിലയിൽ ഹേമ കമ്മറ്റി റിപ്പോർട്ടിൽ ഫെഫ്കക്ക് വിമർശനം ഉണ്ട്. പ്രധാന വിമർശനം ഹേമ കമ്മറ്റി കാണേണ്ട ആളുകളെ കണ്ടിട്ടില്ല എന്നതാണ്. എന്തു കൊണ്ടു തെരഞ്ഞെടുക്കപെട്ടവരെ മാത്രം കണ്ടുവെന്ന് വ്യക്തമാക്കണം. ഒരു ചോദ്യവലി ഉണ്ടാക്കി ഡബ്യുസിസി അംഗങ്ങൾക്ക് അയച്ചു എന്ന് ഹേമ കമ്മറ്റി റിപ്പോർട്ടിലെ പന്ത്രണ്ടാം പേജിൽ തന്നെ പറയുന്നുണ്ട്. എന്തുകൊണ്ടാണ് ഡബ്ല്യുസിസിയെ മാത്രം തിരഞ്ഞെടുത്തത്. മറ്റ് സിനിമ സംഘടനകളെ എന്തിന് ഒഴിവാക്കി".-ബി ഉണ്ണികൃഷ്ണൻ ചോദിച്ചു
"ഇതെല്ലാം വ്യക്തമാക്കുന്നത് കൃത്യമായൊരു 'ഒഴിവാക്കൽ' നടന്നിട്ടുണ്ടെന്നാണ്. ഏറ്റവും കൂടുതൽ ഈ റിപ്പോർട്ടിൽ പറയുന്നത് പ്രൊഡക്ഷൻ എക്‌സിക്യൂട്ടിവുകളെ കുറിച്ചാണ്. എന്നാൽ ഹേമ കമ്മിറ്റി അവരുടെ യുണിയൻ നേതാവിനെ എന്തുകൊണ്ട് ബന്ധപെട്ടില്ലെന്ന് അറിയില്ല. ഡബ്ല്യുസിസി സ്ഥാപക അംഗത്തിനെതിരെ ഹേമ കമ്മറ്റി നടത്തിയ പരാമർശം ദുഷ്ടലാക്കോടെയുള്ളതാണെന്നാണ് ഫെഫ്കയുടെ നിലപാട്".
"സ്ത്രീ ശാക്തീകരണത്തിൽ ഡബ്ല്യുസിസിയുടെ പങ്കിനെ ഫെഫ്ക ആദരവോടെ കാണുന്നു. റിപ്പോർട്ടിൽ ആണധികാരത്തെ കുറിച്ചുള്ള ആശങ്കയുണ്ട് . എല്ലാ ആണുങ്ങളും മോശമല്ല എന്ന് ചേർത്തിരിക്കുന്നത് അതുകൊണ്ടാണ്. ഒരു സംവിധായകനും ഛായാഗ്രാഹനും നന്നായി പെരുമാറി എന്ന് റിപ്പോർട്ടിൽ ചേർത്തതിൻറെ സാംഗത്യം മനസ്സിലാകുന്നില്ലെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു".
"ഹേമ കമ്മറ്റി റിപ്പോർട്ടിൽ പറയുന്ന പവർ ഗ്രൂപ്പ് ഉണ്ടെങ്കിൽ അവരുടെ പേര് പുറത്തു വരണം. ആ 15 പേരുകളും പുറത്തു വരണം എന്നാണ് ഫെഫ്ക പറയുന്നത്. അല്ലാതെ പുകമറ സൃഷ്ടിക്കരുത്, അവ്യക്ത മാറണം. സിനിമയിൽ എന്തെങ്കിലും പ്രശ്‌നം ഉണ്ടായാൽ ഉടൻ പവർ ഗ്രൂപ്പ് ആണ് പിന്നിൽ എന്നു പറഞ്ഞു ചിലർ മുന്നോട്ട് വരുന്നുണ്ട്, അത് അവസാനിക്കണം.കോമ്പറ്റീഷൻ കമ്മിഷൻ നിയമം ജന വിരുദ്ധമാണ്. അതിൽ ഫെഫ്ക മാത്രം അല്ല മറ്റ് പലർക്കും പിഴ കിട്ടിയിട്ടുണ്ട്. അങ്ങനെ ആ നിയമത്തെ എതിർത്തിൻറെ പേരിൽ പിഴ കിട്ടിയെങ്കിൽ അതിൽ അഭിമാനിക്കുന്നു".-ഉണ്ണികൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Read More
- എഡിജിപിയെ മാറ്റണമെന്ന് നിലപാടിൽ മാറ്റമില്ല:ബിനോയ് വിശ്വം
- എഡിജിപി വിഷയത്തിൽ എൽഡിഎഫിൽ വ്യത്യസ്ത അഭിപ്രായമില്ല:എംവി ഗോവിന്ദൻ
- എഡിജിപിയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ
- ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം എസ്ഐടിയ്ക്ക് കൈമാറി
- ഹൃദയഭേദകം: ശ്രുതിയ്ക്കൊപ്പം നാടുണ്ടെന്ന് മുഖ്യമന്ത്രി
- കൈപിടിച്ചവനെ അവസാനമായി കണ്ട് ശ്രുതി: നാടിന്റെ നോവായി ജെൻസൻ
- ശ്രുതിയെ ഉലച്ച് ദുരന്തങ്ങൾ; പ്രാർഥന വിഫലം, ജെൻസൻ യാത്രയായ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us