scorecardresearch

രാഷ്ട്രപതി ഭവന് അകത്തും പേരുമാറ്റം; ദർബാർ ഹാളിന്റെ പേര് മാറ്റി

കഴിഞ്ഞ വർഷം ജനുവരിയിൽ രാഷ്ട്രപതി ഭവനിലെ മുഗൾ ഉദ്യാനത്തിന്റെ പേര് അമൃത് ഉദ്യാൻ എന്ന് പുനർനാമകരണം ചെയ്തിരുന്നു.

കഴിഞ്ഞ വർഷം ജനുവരിയിൽ രാഷ്ട്രപതി ഭവനിലെ മുഗൾ ഉദ്യാനത്തിന്റെ പേര് അമൃത് ഉദ്യാൻ എന്ന് പുനർനാമകരണം ചെയ്തിരുന്നു.

author-image
WebDesk
New Update
Droupadi Murm| രാഷ്ട്രപതി| ഡല്‍ഹി സര്‍വീസസ് ആക്ട്

ഇന്ത്യയുടെ പുരാതന സംസ്‌കൃതിയിലേക്ക് വെളിച്ചം വീശൂന്നതിനാലാണ് ഗണതന്ത്ര മണ്ഡപ് എന്ന പേര് തിരഞ്ഞെടുത്തതെന്നും രാഷ്ട്രപതി ഉത്തരവിൽ വിശദീകരിക്കുന്നു

ന്യുഡൽഹി: രാഷ്ട്രപതി ഭവന് അകത്തും പേരുമാറ്റം. രാഷ്ട്രപതി ഭവന് അകത്തുള്ള രണ്ട് ഹാളുകളുടെ പേരുകളാണ് മാറ്റിയത്. ദർബാർ ഹാൾ ഇനിമുതൽ ഗണതന്ത്ര മണ്ഡപ് എന്നാകും അറിയപ്പെടുക. കൂടാതെ, അശോക ഹാളിന്റെ പേര് അശോക് മണ്ഡപ് എന്നാക്കി പുനർനാമകരണവും ചെയ്തു. രാഷ്ട്രപതി ദ്രൗപതി മുർമുവാണ് വ്യാഴാഴ്ച പേരുമാറ്റിയുള്ള ഉത്തരവ് പുറത്തിറക്കിയത്.
രാജഭരണ കാലത്തേയും ബ്രിട്ടീഷ് ഭരണത്തെയും ഓർമ്മിപ്പിക്കുന്ന പദമാണ് ദർബാറെന്നും ഇന്ത്യ റിപ്പബ്ലിക് ആയതോടെ അതിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്നുമാണ് ഉത്തരവിൽ രാഷ്ട്രപതി വിശദീകരിക്കുന്നത്. ഗണതന്ത്ര എന്ന ആശയം പുരാതന കാലം മുതൽ ഇന്ത്യൻ സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയതാണ്. ഇന്ത്യയുടെ പുരാതന സംസ്‌കൃതിയിലേക്ക് വെളിച്ചം വീശൂന്നതിനാലാണ് ഗണതന്ത്ര മണ്ഡപ് എന്ന പേര് തിരഞ്ഞെടുത്തതെന്നും രാഷ്ട്രപതി ഉത്തരവിൽ വിശദീകരിക്കുന്നു ഗണതന്ത്ര മണ്ഡപം എന്നത് ദർബാർ ഹാളിനെവേദിക്ക് അനുയോജ്യമായ പേരാക്കി മാറ്റുന്നു.
കഴിഞ്ഞ വർഷം ജനുവരിയിൽ രാഷ്ട്രപതി ഭവനിലെ മുഗൾ ഉദ്യാനത്തിന്റെ പേര് അമൃത് ഉദ്യാൻ എന്ന് പുനർനാമകരണം ചെയ്തിരുന്നു.സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന് മുന്നോടിയായി ആണ് ഉദ്യാനത്തിന്റെ പേര് മാറ്റിയത്. 

Read More

Advertisment
Indian President President

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: