scorecardresearch

Jammu Kashmir Terror Attack: പഹൽഗാം ഭീകരാക്രമണം; പരിക്കേറ്റവരെ സന്ദർശിച്ച് രാഹുൽ ​ഗാന്ധി

ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി

ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി

author-image
WebDesk
New Update
Rahul Gandhi meets Pahalgam terror strike victim

ചിത്രം: എക്സ്

Jammukashmir Terrorist Attack: ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ പരിക്കേറ്റവരെ സന്ദർശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. ഭീകരവാദത്തിനെതിരെ പോരാടാനും എന്നെന്നേക്കുമായി പരാജയപ്പെടുത്താനും ഐക്യത്തോടെ നിൽക്കേണ്ടത് പ്രധാനമാണെന്ന് രാഹുൽ പറഞ്ഞു.

Advertisment

രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ, കശ്മീരി ജനതയ്ക്കെതിരെ ഉണ്ടാകുന്ന ആക്രമണങ്ങളെക്കുറിച്ചും രാഹുൽ ഗാന്ധി പരാമർശിച്ചു. ആക്രമണങ്ങൾ ഉണ്ടാകുന്നത് ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ എന്നിവരുമായി രാഹുൽ കൂടിക്കാഴ്ച നടത്തുകയും സ്ഥിതിഗതികൾ ചർച്ച ചെയ്യുകയും ചെയ്തു.

ഭയാനകമായ ദുരന്തമാണ് ഉണ്ടായതെന്നും സ്ഥിതിഗതികൾ മനസ്സിലാക്കാനും സഹായത്തിനുമായാണ് താൻ ഇവിടെ എത്തിയതെന്നും, താഴ്‌വര സന്ദർശിച്ച ശേഷം രാഹുൽ ഗാന്ധി പറഞ്ഞു. കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട എല്ലാവരോടും സ്നേഹം അറിയിക്കുന്നു. രാഷ്ട്രം ഒന്നായി നിൽക്കുന്നു, രാഹുൽ പറഞ്ഞു.

Advertisment

സർക്കാരുമായി കൂടിക്കാഴ്ച നടത്തിയതായും പ്രതിപക്ഷം ആക്രമണത്തെ അപലപിക്കുകയും സർക്കാർ സ്വീകരിക്കുന്ന ഏത് നടപടിക്കും പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതായി, വ്യാഴാഴ്ച ഡൽഹിയിൽ നടന്ന സർവകക്ഷി യോഗത്തെ പരാമർശിച്ചുകൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു.

Read More

Terrorists Attack Jammu Kashmir Rahul Gandhi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: