scorecardresearch

Jammu Kashmir Terror Attack: ഇന്ത്യ തിരിച്ചടിയ്ക്ക് തയ്യാറെടുക്കുന്നോ ? മിസൈലുകൾ പരീക്ഷിച്ച് നാവികസേന

Jammu Kashmir Terror Attack: പ്രൊജക്ട് 15 ബി ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ പ്രോജക്ടിന്റെ ഭാഗമായുള്ള നാലാമത്തെയും അവസാനത്തെയും കപ്പലാണ് ഐ.എൻ.എസ്. സൂറത്ത്. 75 ശതമാനം ഭാഗവും തദ്ദേശീയമായാണ് നിർമ്മിച്ചത്

Jammu Kashmir Terror Attack: പ്രൊജക്ട് 15 ബി ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ പ്രോജക്ടിന്റെ ഭാഗമായുള്ള നാലാമത്തെയും അവസാനത്തെയും കപ്പലാണ് ഐ.എൻ.എസ്. സൂറത്ത്. 75 ശതമാനം ഭാഗവും തദ്ദേശീയമായാണ് നിർമ്മിച്ചത്

author-image
WebDesk
New Update
Pahalgam

ഐഎൻഎസ് സൂറത്തിൽ നിന്ന് നാവികസേന നടത്തിയ മിസൈൽ പരീക്ഷണം (ഫൊട്ടൊ കടപ്പാട്: ഇന്ത്യൻ നേവി)

Jammu Kashmir,Pahalgam Terrorist Attack: ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ രാജ്യം തിരിച്ചടിയ്ക്ക് തയ്യാറെടുക്കുന്നുവെന്ന് സൂചന നൽകി നാവികസേനയുടെ അഭ്യാസപ്രകടനം. ഐ.എൻ.എസ്. സൂറത്തിൽ നിന്ന് ഇന്ത്യൻ നാവിക സേന മിസൈലുകൾ പരീക്ഷിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഇന്ത്യ തദ്ദേശീയമായി വികസിപ്പെടുത്ത കപ്പലാണ് ഐ.എൻ.എസ്. സൂറത്ത്.

Advertisment

പ്രൊജക്ട്  15 ബി ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ പ്രോജക്ടിന്റെ ഭാഗമായുള്ള നാലാമത്തെയും അവസാനത്തെയും കപ്പലാണ് ഐ.എൻ.എസ്. സൂറത്ത്. 75 ശതമാനം ഭാഗവും തദ്ദേശീയമായാണ് നിർമ്മിച്ചത്. ലോകത്തിലെ ഏറ്റവും വലുതും ഏറ്റവും നൂതനവുമായ ഡിസ്‌ട്രോയറുകളിൽ ഒന്നാണ്. കൊൽക്കത്ത ക്ലാസ് ഡിസ്ട്രോയറുകൾക്ക് സമാനമാണിവ. നേരത്തെ പാക്കിസ്ഥാൻ അതിർത്തികളിൽ ഇന്ത്യ കൂടുതൽ സൈന്യത്തെ വിന്യസിച്ചിരുന്നു. 

അതേസമയം, പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പഹൽഗാം ഭീകരാക്രമണം രാജ്യത്തിൻറെ ആത്മാവിനേറ്റ മുറിവാണെന്നും ഈ ഭീകരാക്രമണം നടത്തിയവർക്കും ഗൂഢാലോചന നടത്തിയവർക്കും കടുത്ത ശിക്ഷ കിട്ടുമെന്നും നരേന്ദ്രമോദി പറഞ്ഞു. അവർക്ക് സങ്കല്പിക്കാൻ പോലും കഴിയാത്ത തിരിച്ചടി നൽകുമെന്ന് നരേന്ദ്രമോദി മുന്നറിയിപ്പ് നൽകുന്നു. ബിഹാറിലെ മധുബനിയിൽ ദേശീയ പഞ്ചായത്തീരാജ് ദിനാഘോഷത്തിലാണ് മോദിയുടെ മുന്നറിയിപ്പ്.

Advertisment

ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് മൗനപ്രാർത്ഥനയിലൂടെ ആദരം അർപ്പിച്ച ശേഷമായിരുന്നു മോദിയുടെ ശക്തമായ പ്രതികരണം. ഭീകരർ എവിടെപ്പോയി ഒളിച്ചാലും വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി ആവർത്തിക്കുന്നു. കശ്മീരിൽ നിരപരാധികളുടെ ജീവനെടുത്തവർക്ക് സങ്കൽപ്പിക്കാൻ കഴിയാത്ത ശിക്ഷ നൽകുമെന്ന് മോദി പറഞ്ഞു. ഇന്ത്യ ഒറ്റക്കെട്ടായി ആക്രമണത്തിൽ രോഷം പ്രകടപ്പിക്കുകയാണ്. ബാക്കിയുള്ള ഭീകരവാദികളെ കൂടി മണ്ണിൽ മൂടാൻ സമയമായിയെന്നും പ്രധാനമന്ത്രി പ്രതികരിച്ചു.

തീവ്രവാദികളെയും പിന്തുണയ്ക്കുന്നവരെയും ഇന്ത്യ പിന്തുടർന്ന് ശിക്ഷിക്കും. ഇന്ത്യയുടെ ആത്മാവിനെ തകർക്കാൻ ഒരിക്കലും തീവ്രവാദത്തിന് കഴിയില്ല. തീവ്രവാദത്തിന് ശിക്ഷ ഉറപ്പാണ്. നീതി നടപ്പായെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമവും നടത്തും. ഈ ലക്ഷ്യത്തിനായി രാജ്യം ഒറ്റക്കെട്ടാണ്. മനുഷ്യത്വത്തിൽ വിശ്വസിക്കുന്ന എല്ലാവരും നമ്മോടൊപ്പമാണ്. 140 കോടി ഭാരതീയരുടെ നിശ്ചയദാർഢ്യം മാത്രം മതി, തീവ്രവാദികളുടെ തലതൊട്ടപ്പന്മാരുടെ നട്ടെല്ല് തകർക്കാമെന്നും മോദി കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ കൂടെ നിൽക്കുന്ന എല്ലാ രാജ്യങ്ങൾക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു. മനുഷ്യത്വത്തിൽ വിശ്വസിക്കുന്ന എല്ലാവരും ഇന്ത്യയുടെ കൂടെ നിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസംഗത്തിൽ പാകിസ്ഥാനെ പ്രധാമന്ത്രി പരോക്ഷമായി പരാമർശിച്ചു. ഭീകരതയ്ക്ക് പിന്തുണ നൽകുന്നവരെയും ശിക്ഷിക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.

Read More

Jammu Kashmir Terrorist Attack

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: