/indian-express-malayalam/media/media_files/2025/04/23/28niwMCzBOGnO7PJXhkw.jpg)
ചിത്രം: പിആർഡി
Jammu Kashmir, Pahalgam Terror Attack: കൊച്ചി: ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എറണാകുളം ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിച്ചു. നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം മന്ത്രിമാരും ജനപ്രതിനിധികളും ചേർന്ന് ഏറ്റുവാങ്ങി.
നെടുമ്പാശേരിയിൽ പൊതുദർശനത്തിനു ശേഷം മൃതദേഹം പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്നും നോർക്ക ആംബുലൻസ് സർവീസ് മുഖേനയാണ് മൃതദേഹം ആശിപത്രിയിൽ എത്തിച്ചത്.
വെള്ളിയാഴ്ച രാവിലെ 7 മുതൽ 9 വരെ ചങ്ങമ്പുഴ പാർക്കിൽ പൊതുദർശനം നടക്കും. 9.30ന് മങ്ങാട്ട് റോഡിലെ വീട്ടിൽ എത്തിക്കും. ചടങ്ങുകൾക്ക് ശേഷം 11.30ന് ചങ്ങമ്പുഴ ശ്മശാനത്തിൽ സംസ്ക്കാരം നടക്കും.
/indian-express-malayalam/media/media_files/2025/04/23/ramachandran-01-634124.jpg)
ഇടപ്പള്ളി മങ്ങാട്ട് റോഡിൽ താമസിക്കുന്ന രാമചന്ദ്രൻ (65)ആണ് ഇന്നലെയുണ്ടയ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഭാര്യ ഷീലയ്ക്കും മകൾ ആരതിക്കും അവരുടെ രണ്ട് കുട്ടികൾക്കുമൊപ്പം തിങ്കളാഴ്ചയാണ് അദ്ദേഹം കശ്മീരിലേക്ക് പോയത്. കുതിരപ്പുറത്തു സവാരി ചെയ്യുന്നതിനിടെയാണ് രാമചന്ദ്രന് വെടിയേറ്റത്.
കൊച്ചിയിൽ നാലു വർഷം മുൻപാണ് രാമചന്ദ്രൻ കുടുംബവുമായി താമസിക്കാൻ എത്തിയത്. അതിനു മുൻപ് നിരവധി വർഷങ്ങളോളം യുഎഇയിൽ ജോലി ചെയ്യുകയായിരുന്നു. അതേസമയം, സൈന്യവും കേന്ദ്ര അർദ്ധസൈനിക വിഭാഗങ്ങളും ജമ്മു കശ്മീർ പൊലീസും ഭീകരർക്കായുള്ള തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.
ഭീകരര്‍ക്കുമുന്നില്‍ രാജ്യം മുട്ടുമടക്കില്ലെന്നും ഭീകരാക്രമണത്തിന് പിന്നില്‍പ്രവര്‍ത്തിച്ചവരെ വെറുതെ വിടില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഭീകരർക്ക് സഹായം നൽകിയവരേയും തേടിചെന്ന് തിരിച്ചടിനൽകുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.
Read More
- രാമചന്ദ്രന് വെടിയേറ്റത് കുതിരപ്പുറത്ത് സവാരി ചെയ്യുന്നതിനിടെ, മകൾ ദൃക്സാക്ഷിയായി
- Jammu Kashmir Terror Attack: വിവാഹം കഴിഞ്ഞ് ആറു ദിവസം, കൊച്ചിയിലെ നേവി ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടത് മധുവിധു യാത്രക്കിടെ
- Jammu Kashmir Terror Attack: പഹൽഗാമിലെ ആക്രമണത്തിനുപിന്നിൽ ഭീകരസംഘടന: റെസിസ്റ്റൻസ് ഫ്രണ്ട് എന്താണ്?
- പഹൽഗാം ഭീകരാക്രമണം: പങ്കില്ലെന്ന് പാക്കിസ്ഥാൻ, വിശ്വാസത്തിലെടുക്കാതെ ഡൽഹി
- ഭീകരരുടെ കയ്യിൽ എകെ-47, എത്തിയത് സൈനിക വേഷത്തിൽ, 70 റൗണ്ട് വെടിവച്ചു: പ്രാഥമിക അന്വേഷണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us