scorecardresearch

Jammu Kashmir Terror Attack: പഹൽഗാം ഭീകരാക്രമണം: പങ്കില്ലെന്ന് പാക്കിസ്ഥാൻ, വിശ്വാസത്തിലെടുക്കാതെ ഡൽഹി

Pahalgam Terror Attack: ഭീകരാക്രമണത്തിൽ പങ്കില്ലെന്ന പാക്കിസ്ഥാന്റെ വാദം ഇന്ത്യ വിശ്വാസത്തിലെടുത്തിട്ടില്ല. പ്രാഥമിക അന്വേഷണത്തിൽ വിനോദസഞ്ചാരികളെ വെടിവച്ച ഭീകരരുടെ സംഘത്തിൽ വിദേശികളും ഉണ്ടായിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്

Pahalgam Terror Attack: ഭീകരാക്രമണത്തിൽ പങ്കില്ലെന്ന പാക്കിസ്ഥാന്റെ വാദം ഇന്ത്യ വിശ്വാസത്തിലെടുത്തിട്ടില്ല. പ്രാഥമിക അന്വേഷണത്തിൽ വിനോദസഞ്ചാരികളെ വെടിവച്ച ഭീകരരുടെ സംഘത്തിൽ വിദേശികളും ഉണ്ടായിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്

author-image
WebDesk
New Update
Army, Military

ഫയൽ ചിത്രം

Jammu Kashmir,Pahalgam Terror Attack: ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണവുമായി യാതൊരു ബന്ധവുമില്ലെന്ന് പാക്കിസ്ഥാൻ. "ഞങ്ങൾക്ക് അതിൽ യാതൊരു പങ്കുമില്ല. എല്ലാ തരത്തിലുള്ള ഭീകരതയെയും പാക്കിസ്ഥാൻ അംഗീകരിക്കാറില്ല," പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്  ഒരു പാക്കിസ്ഥാൻ ടിവി ചാനലിനോട് പറഞ്ഞു.

Advertisment

"അനന്ത്നാഗ് ജില്ലയിലുണ്ടായ ആക്രമണത്തിൽ വിനോദസഞ്ചാരികളുടെ ജീവൻ നഷ്ടപ്പെട്ടതിൽ ഞങ്ങൾക്ക് ദുഃഖമുണ്ട്. മരിച്ചവരുടെ അടുത്ത ബന്ധുക്കളെ ഞങ്ങൾ അനുശോചനം അറിയിക്കുന്നു, പരുക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു," പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.

അതേസമയം, ഭീകരാക്രമണത്തിൽ പങ്കില്ലെന്ന പാക്കിസ്ഥാന്റെ വാദം ഇന്ത്യ വിശ്വാസത്തിലെടുത്തിട്ടില്ല. പ്രാഥമിക അന്വേഷണത്തിൽ വിനോദസഞ്ചാരികളെ വെടിവച്ച ഭീകരരുടെ സംഘത്തിൽ വിദേശികളും ഉണ്ടായിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. പാക്കിസ്ഥാൻ ആസ്ഥാനമായുള്ള നിരോധിത ഭീകര സംഘടനയായ ലഷ്‌കറെ തയിബ (എൽഇടി) യുടെ നിഴൽ രൂപമായ ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതിനാൽ പാക്കിസ്ഥാന്റെ വാദത്തിൽ ഇന്ത്യയ്ക്ക് സംശയമുണ്ട്. 

പ്രാഥമിക അന്വേഷണത്തിൽ വിദേശ പൗരന്മാരെന്ന് കരുതുന്ന രണ്ട് പേർ ഉൾപ്പെടെ നാല് ഭീകരർ സൈനിക വസ്ത്രം ധരിച്ചാണ് എത്തിയതെന്ന് ഇരകളും ദൃക്‌സാക്ഷികളും മൊഴി നൽകിയതായി വൃത്തങ്ങൾ പറഞ്ഞു. "പുൽമേട്ടിൽ എത്തിയ ശേഷം, ഭീകരർ ആദ്യം വിനോദസഞ്ചാരികളെ തോക്ക് ചൂണ്ടി ബന്ദികളാക്കി. സ്ത്രീകളോടും കുട്ടികളോടും മാറി നിൽക്കാൻ ആവശ്യപ്പെട്ടു. പ്രാഥമിക വിവരങ്ങൾ തിരക്കിയശേഷമാണ് വളരെ അടുത്ത് നിന്ന് വെടിവച്ചത്. അതിനുശേഷം വിവേചനമില്ലാതെ വെടിയുതിർക്കുകയായിരുന്നു," വൃത്തങ്ങൾ പറഞ്ഞു.

Advertisment

Read More

Jammu Kashmir Terrorist Attack

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: