/indian-express-malayalam/media/media_files/2025/04/23/ufp2OiY6Zz24FsSUDIyz.jpg)
ചിത്രം: എഎൻഐ
Jammu Kashmir, Pahalgam Terror Attack:ഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഹരിയാന സ്വദേശിയായ നാവിക സേന ഉദ്യോഗസ്ഥനും. കൊച്ചിയിൽ ജോലി ചെയ്യുന്ന ലെഫ്റ്റനന്റ് വിനയ് നർവാൾ (26) ആണ് കൊല്ലപ്പെട്ടത്. അടുത്തിടെ വിവാഹിതനായ വിനയ് നർവാൾ ഭാര്യ ഹിമാൻഷിക്കൊപ്പം മധുവിധു ആഘോഷിക്കാന്‍ കശ്മീരില്‍ എത്തിയതായിരുന്നു.
ഹിമാൻഷിയുടെ കണ്‍മുന്നില്‍വെച്ച് വിനയിനെ ഭീകരര്‍ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. മെയ് 1ന് തന്റെ 27-ാം ജന്മദിനം ആഘോഷിക്കാനുള്ള ഒരുക്കത്തിലായിരുന്നു അദ്ദേഹം. ഇതിനായി ഹരിയാനയിലെ കുടുംബം വലിയ പരിപാടികൾ ആസൂത്രണം ചെയ്തിരുന്നുവെന്നാണ് വിവരം. മൃതദേഹം ബുധനാഴ്ച വൈകുന്നേരം കർണാലിലെ ജന്മനാട്ടിൽ എത്തിക്കും.
വിവാഹത്തോട് അനുബന്ധിച്ച് അവധിയിലായിരുന്ന വിനയ് അടുത്ത മാസം ജോലിയിൽ തിരിച്ചെത്തേണ്ടതായിരുന്നു. മെയ് 3ന് ഭാര്യയോടൊപ്പം കൊച്ചിയിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. മധുവിധു യാത്രയ്ക്കായി വിദേശത്തേക്ക് പോകാൻ അനുമതി നിഷേധിച്ചതിനെത്തുടർന്നായിരുന്നു അദ്ദേഹം ഭാര്യയ്ക്കൊപ്പം കശ്മീരിലേക്ക് പുറപ്പെട്ടത്. സ്വിറ്റ്‌സർലൻഡിലേക്ക് പോകാൻ അനുമതി ലഭിച്ചിരുന്നെങ്കിൽ അദ്ദേഹം ഇന്ന് ജീവനോടെയുണ്ടാകുമായിരുന്നെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.
ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനി മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ചിട്ടുണ്ട്. വിനയ് നർവാളിന്റെ മുത്തച്ഛനുമായി അദ്ദേഹം ഫോണിൽ സംസാരിച്ച് അനുശോചനം പങ്കുവച്ചു. കർണാൽ എംഎൽഎ ജഗ്മോഹൻ ആനന്ദും അസാന്ദ് എംഎൽഎ യോഗേന്ദർ സിങ് റാണയും വിനയ് നർവാളിൻ്റെ വസതിയിലെത്തി കുടുംബാംഗങ്ങളെ നേരിൽ കണ്ടു.
Read More
- Jammu Kashmir Terror Attack: പഹൽഗാമിലെ ആക്രമണത്തിനുപിന്നിൽ ഭീകരസംഘടന: റെസിസ്റ്റൻസ് ഫ്രണ്ട് എന്താണ്?
- പഹൽഗാം ഭീകരാക്രമണം: പങ്കില്ലെന്ന് പാക്കിസ്ഥാൻ, വിശ്വാസത്തിലെടുക്കാതെ ഡൽഹി
- ഭീകരരുടെ കയ്യിൽ എകെ-47, എത്തിയത് സൈനിക വേഷത്തിൽ, 70 റൗണ്ട് വെടിവച്ചു: പ്രാഥമിക അന്വേഷണം
- രാമചന്ദ്രന് വെടിയേറ്റത് കുതിരപ്പുറത്ത് സവാരി ചെയ്യുന്നതിനിടെ, മകൾ ദൃക്സാക്ഷിയായി
- സൗദി സന്ദർശനം വെട്ടിച്ചുരുക്കി നരേന്ദ്ര മോദി ഡൽഹിയിൽ; ഉന്നതതല യോഗം ചേർന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.