/indian-express-malayalam/media/media_files/2025/04/23/ZFxbTHFV7XJXXhMaC3wi.jpg)
Photograph: (ANI)
Jammu Kashmir, Pahalgam Terror Attack: ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്ഥാനെതിരെ കടുത്ത നടപടികളുമായി ഇന്ത്യ. സിന്ധു നദീജല കരാർ റദ്ദാക്കാനും, പാകിസ്ഥാൻ പൗരന്മാരുടെ സാർക്ക് വിസ റദ്ദാക്കാനും തീരുമാനമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബുധനാഴ്ച ചേർന്ന സുരക്ഷാസമിതി യോഗത്തിലാണ് തീരുമാനം.
നിലവിൽ ഇന്ത്യയിലുള്ള പാക് പൗരന്മാർ 48 മണിക്കൂറിനുള്ളിൽ രാജ്യം വിടണം. പഹൽഗാം ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്ത് ഒരു ദിവസത്തിന് പിന്നാലെയാണ് നടപടി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ എന്നിവരും മറ്റു ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
അട്ടാരിയിലെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് ഉടനടി അടച്ചുപൂട്ടും. അതിർത്തി കടന്നവർക്ക് മെയ് 01ന് മുമ്പ് തിരികെ വരാം. സാർക്ക് വിസ എക്സംപ്ഷൻ സ്കീം (SVES) വിസകൾ പ്രകാരം പാകിസ്ഥാൻ പൗരന്മാർക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ അനുവാദമുണ്ടായിരിക്കില്ല. പാകിസ്ഥാൻ പൗരന്മാർക്ക് മുമ്പ് നൽകിയിട്ടുള്ള ഏതൊരു SVES വിസയും റദ്ദാക്കപ്പെട്ടതായി കണക്കാക്കും. സാർക്ക് ചട്ടക്കൂടിന് കീഴിൽ നിലവിൽ ഇന്ത്യയിലുള്ള എല്ലാ പാകിസ്ഥാൻ പൗരന്മാർക്കും രാജ്യം വിടാൻ 48 മണിക്കൂർ സമയം നൽകിയിട്ടുണ്ട്.
ഇന്ത്യയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരെയും പുറത്താക്കിയിട്ടുണ്ട്. ഇവർ ഒരാഴ്ചയ്ക്കുള്ളിൽ രാജ്യം വിടണം. ഇന്ത്യയുടെ സൈനിക ഉപദേഷ്ടാക്കൾ ഒഴികെയുള്ള അഞ്ച് ഇന്ത്യൻ ഉദ്യോഗസ്ഥരെ ഇസ്ലാമാബാദിലെ ഹൈക്കമ്മീഷനിൽ നിന്ന് പിൻവലിച്ചു. രണ്ടു പതിറ്റാണ്ടിനിടെ കശ്മീരിലുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ ശക്തമായ നടപടികളിലേക്ക് നീങ്ങിയിരിക്കുന്നത്.
Read More
- Jammu Kashmir Terror Attack: പഹൽഗാം ഭീകരാക്രമണം; കൊല്ലപ്പെട്ട രാമചന്ദ്രന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു
- രാമചന്ദ്രന് വെടിയേറ്റത് കുതിരപ്പുറത്ത് സവാരി ചെയ്യുന്നതിനിടെ, മകൾ ദൃക്സാക്ഷിയായി
- Jammu Kashmir Terror Attack: വിവാഹം കഴിഞ്ഞ് ആറു ദിവസം, കൊച്ചിയിലെ നേവി ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടത് മധുവിധു യാത്രക്കിടെ
- Jammu Kashmir Terror Attack: പഹൽഗാമിലെ ആക്രമണത്തിനുപിന്നിൽ ഭീകരസംഘടന: റെസിസ്റ്റൻസ് ഫ്രണ്ട് എന്താണ്?
- പഹൽഗാം ഭീകരാക്രമണം: പങ്കില്ലെന്ന് പാക്കിസ്ഥാൻ, വിശ്വാസത്തിലെടുക്കാതെ ഡൽഹി
- ഭീകരരുടെ കയ്യിൽ എകെ-47, എത്തിയത് സൈനിക വേഷത്തിൽ, 70 റൗണ്ട് വെടിവച്ചു: പ്രാഥമിക അന്വേഷണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.