scorecardresearch

സ്വാതന്ത്ര്യസമര സേനാനികളെ മാനിക്കണം; സവർക്കർക്കെതിരായ പരാമർശത്തിൽ രാഹുൽ ഗാന്ധിയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

Rahul Gandhi's remarks against VD Savarkar: ചരിത്രം അറിയില്ലെങ്കിൽ ഇത്തരം പരാമർശങ്ങൾ നടത്തരുതെന്നും സുപ്രീം കോടതി പറഞ്ഞു. സ്വാതന്ത്ര്യം നേടി തന്നവരെ അപമാനിക്കാൻ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി

Rahul Gandhi's remarks against VD Savarkar: ചരിത്രം അറിയില്ലെങ്കിൽ ഇത്തരം പരാമർശങ്ങൾ നടത്തരുതെന്നും സുപ്രീം കോടതി പറഞ്ഞു. സ്വാതന്ത്ര്യം നേടി തന്നവരെ അപമാനിക്കാൻ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി

author-image
WebDesk
New Update
Rahul Gandi

രാഹുൽ ഗാന്ധിയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

Rahul Gandhi's remarks against VD Savarkar: ന്യൂഡൽഹി: സവർക്കർക്കെതിരായ പരാമർശത്തിൽ രാഹുൽ ഗാന്ധിയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. രാഹുലിനെതിരെയുള്ള ലഖ്‌നൗ സെക്ഷൻസ് കോടതി വാറണ്ട് സ്‌റ്റേ ചെയ്ത സുപ്രീം കോടതി പരാമർശം ആവർത്തിച്ചാൽ സ്വമേധയാ നടപടി എടുക്കുമെന്ന് പറഞ്ഞു.സവർക്കറെ ആരാധിക്കുന്ന മഹാരാഷ്ട്രയിൽ പോയി എന്തിന് പ്രസ്താവന നടത്തിയെന്ന് കോടതി ചോദിച്ചു. 

Advertisment

വി.ഡി സവർക്കർക്കെതിരായ പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനമാണ് സുപ്രീംകോടതി ഉയർത്തിയത്. സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കരുതെന്ന് പറഞ്ഞ കോടതി, ഇന്ദിര ഗാന്ധി സവർക്കറെ പുകഴ്ത്തിയത് ചൂണ്ടിക്കാട്ടി. ചരിത്രം അറിയില്ലെങ്കിൽ ഇത്തരം പരാമർശങ്ങൾ നടത്തരുതെന്നും കോടതി പറഞ്ഞു. സ്വാതന്ത്ര്യം നേടി തന്നവരെ അപമാനിക്കാൻ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. 

നേരത്തെ ലഖ്‌നൗ സെഷൻസ് കോടതി പുറപ്പെടുവിച്ച സമൻസ് പിൻവലിക്കണമെന്ന രാഹുൽഗാന്ധിയുടെ ആവശ്യം അലഹബാദ് ഹൈകോടതി തള്ളിയിരുന്നു. തുടർന്നാണ് രാഹുൽ സുപ്രീംകോടതിയെ സമീപിച്ചത്. ഭാരത് ജോഡോ യാത്രക്കിടെ 2022 നവംബർ 17നാണ് രാഹുൽ ഗാന്ധി പ്രസംഗത്തിനിടെ സവർക്കറെ വിമർശിച്ച് രംഗത്തുവന്നത്. 

സവർക്കർ ബ്രിട്ടീഷുകാരുടെ സേവകനായിരുന്നുവെന്നും അവരിൽനിന്ന് പെൻഷൻ വാങ്ങിയിരുന്നു എന്നുമായിരുന്നു പരാമർശം. ഇതുമായി ബന്ധപ്പെട്ട ലഘുലേഖകൾ വാർത്തസമ്മേളനത്തിൽ വിതരണം ചെയ്‌തെന്ന് കാട്ടി അഭിഭാഷകൻ നൃപേന്ദ്ര പാണ്ഡെ നൽകിയ പരാതിയിലാണ് കേസെടുത്തത്.

Advertisment

കേസിൽ ഹാജരാകണമെന്ന് കാണിച്ച് കഴിഞ്ഞ നവംബറിൽ ലഖ്‌നൗ സെഷൻസ് കോടതി ജഡ്ജി അലോക് വർമ്മ ഉത്തരവിട്ടിരുന്നു. തൻറെ പരാമർശങ്ങളിലൂടെ രാഹുൽ ഗാന്ധി സമൂഹത്തിൽ വിദ്വേഷം പടർത്തിയെന്നാണ് കോടതിയുടെ കണ്ടെത്തൽ. കേസിൽ സമൻസ് ലഭിച്ചിട്ടും ഹാജരാകാത്ത രാഹുൽ ഗാന്ധിക്ക് മാർച്ചിൽ ലഖ്‌നൗ കോടതി 200 രൂപ പിഴയിട്ടിരുന്നു.

Read More

Savarkar Rahul Gandhi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: