/indian-express-malayalam/media/media_files/2025/04/25/NG4LVdJIdlAIB2z4ZW0s.jpg)
നിയന്ത്രണ രേഖയിൽ പാക്ക് പ്രകോപനം
Jammu Kashmir Pahalgam Terrorist Attack:ശ്രീനഗർ: ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ വീണ്ടും പാക്കിസ്ഥാന്റെ പ്രകോപനം. നിയന്ത്രണ രേഖയിൽ വെടിയുതിർത്ത പാക്ക് സൈന്യത്തിന് ശക്തമായ മറുപടി ഇന്ത്യൻ സൈന്യം നൽകി. വെടിവയ്പ്പിൽ ആർക്കും പരിക്കില്ല. വ്യാഴാഴ്ച രാത്രിയാണ് ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈന്യം വെടിവയ്പ്പ് നടത്തിയത്. ഇതിനുശക്തമായ മറുപടി നൽകിയെന്ന് ഇന്ത്യൻ സൈനീക വൃത്തങ്ങൾ അറിയിച്ചു.
ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണം ഇരുരാജ്യങ്ങൾക്കും ഇടയിൽ പ്രതിസന്ധി സൃഷ്ടിച്ചതിന് പിന്നാലെയാണ് വെടിവയ്പ്പ് നടന്നത്. ഒരു മലയാളി ഉൾപ്പടെ 26 പേരാണ് പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്.
അതേസമയം, പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാകിസ്ഥാനെതിരെയുള്ള കടുത്ത നടപടികൾക്ക് വേഗം കൂട്ടി ഇന്ത്യ. ഇതിൻറെ ഭാഗമായി സിന്ധു നദീജല കരാർ മരവിപ്പിച്ച് ഇന്ത്യ വിജ്ഞാപനമിറക്കി. പാകിസ്ഥാനെ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിട്ടുമുണ്ട്.
പാകിസ്ഥാൻറെ തുടർച്ചയായ അതിർത്തി കടന്നുള്ള ഭീകരവാദമാണ് കരാറിൽ നിന്നുള്ള പിന്മാറ്റത്തിന് കാരണമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്ഥാൻ നടത്തിയ മറ്റ് ലംഘനങ്ങൾക്ക് പുറമെ, കരാറിൽ വിഭാവനം ചെയ്തിട്ടുള്ളതുപോലെ ചർച്ചകളിൽ ഏർപ്പെടാനുള്ള ഇന്ത്യയുടെ അഭ്യർത്ഥനയോട് പ്രതികരിക്കാൻ പാകിസ്ഥാൻ വിസമ്മതിക്കുകയും കരാർ ലംഘിക്കുകയും ചെയ്തുവെന്ന് ജലശക്തി മന്ത്രാലയത്തിൻറെ വിജ്ഞാപനത്തിൽ പറയുന്നു. ഈ സാഹചര്യത്തിൽ സിന്ധു നദീജല കരാർ തൽക്ഷണം മരവിപ്പിക്കാൻ തീരുമാനിച്ചെന്നാണ് അറിയിപ്പ്.
സർക്കാരിന് പൂർണ പിന്തുണയെന്ന് പ്രതിപക്ഷം
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിളിച്ചുചേർത്ത സർവ്വകക്ഷി യോഗത്തിൽ സർക്കാരിന്റെ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്ക് പൂർണപിന്തുണ നൽകി പ്രതിപക്ഷം. സർവ്വകക്ഷി യോഗത്തിന് ശേഷം പുറത്തിറങ്ങിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
പാർലമെന്റെിലാണ് സർവ്വകക്ഷി യോഗം നടന്നത്.കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലിയർപ്പിച്ചാണ് യോഗം ആരംഭിച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷായും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും നടപടികൾ വിശദീകരിച്ചു. കശ്മീരിലെ വിനോദസഞ്ചാരമേഖലയെ ഈ ഭീകരാക്രമണം സാമ്പത്തികമായി തകർക്കുമെന്ന് സർവ്വകക്ഷി യോഗം വിലയിരുത്തി
2004 മുതൽ 2024 കശ്മീരിൽ നിരവധി നിരവധി ആക്രമണങ്ങൾ നടന്നു. എന്നാൽ, 2024-ഓടെ ഭീകരാക്രമണങ്ങൾ കുറഞ്ഞിരുന്നെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിംങ് യോഗത്തിൽ പറഞ്ഞു. കേന്ദ്രമന്ത്രിമാരായ നിർമലാ സീതാരാമൻ, കിരൺ റിജിജു, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഖെ, എൻസിപി നേതാവ് സുപ്രിയ സുലൈ, അസയുദ്ദീൻ ഒവൈസി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Read More
- Pahalgam Terror Attack: എന്റെ കുടുംബത്തെ രക്ഷിച്ചത് ആ ഗൈഡ്; പഹൽഗാം ഭീകരാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട ബിജെപി പ്രവർത്തകന്റെ വാക്കുകൾ
- Pahalgam Terror Attack: തിരിച്ചടിച്ച് ഇന്ത്യ; സിന്ധു നദീജല കരാർ ഔദ്യോഗീകമായി മരവിപ്പിച്ചു
- Indus Water Treaty: സിന്ധു നദീജല കരാറിൽ നിന്നുള്ള ഇന്ത്യയുടെ പിന്മാറ്റം എങ്ങനെ പാക്കിസ്ഥാനെ ബാധിക്കും?
- Jammu Kashmir Terror Attack: ഇന്ത്യ തിരിച്ചടിയ്ക്ക് തയ്യാറെടുക്കുന്നോ ? മിസൈലുകൾ പരീക്ഷിച്ച് നാവികസേന
- Jammu Kashmir Terror Attack: പഹൽഗാം ഭീകരാക്രമണം രാജ്യത്തിന്റെ ആത്മാവിനേറ്റ മുറിവ്, ഭീകരരെ വെറുതെ വിടില്ലെന്ന് നരേന്ദ്ര മോദി
- പഹൽഗാമ ഭീകരാക്രമണം: കടുത്ത നടപടികളിലേക്ക് നീങ്ങി ഇന്ത്യ; പാക് നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.