scorecardresearch

Jammu Kashmir Terror Attack: എന്റെ കുടുംബത്തെ രക്ഷിച്ചത് ആ ഗൈഡ്; പഹൽഗാം ഭീകരാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട ബിജെപി പ്രവർത്തകന്റെ വാക്കുകൾ

Pahalgam Terror Attack: എന്റെ ഭാര്യയുടെ വസ്ത്രങ്ങൾ കീറിപ്പോയിരുന്നു, പക്ഷേ നാട്ടുകാർ അവർക്ക് ധരിക്കാൻ വസ്ത്രങ്ങൾ നൽകി. സുരക്ഷിതമായി ആശുപത്രിയിൽ എത്തിച്ചതെന്നും അവരാണെന്ന് അരവിന്ദ് പറയുന്നു

Pahalgam Terror Attack: എന്റെ ഭാര്യയുടെ വസ്ത്രങ്ങൾ കീറിപ്പോയിരുന്നു, പക്ഷേ നാട്ടുകാർ അവർക്ക് ധരിക്കാൻ വസ്ത്രങ്ങൾ നൽകി. സുരക്ഷിതമായി ആശുപത്രിയിൽ എത്തിച്ചതെന്നും അവരാണെന്ന് അരവിന്ദ് പറയുന്നു

author-image
WebDesk
New Update
nazagath

നസകത്തിനൊപ്പം അരവിന്ദ് അഗർവാൾ (എക്സ്പ്രസ് ഫൊട്ടൊ)

Jammu Kashmir Pahalgam Terrorist Attack Updates: ശ്രീനഗർ: നസകത്ത് അവിടെ ഇല്ലായിരുന്നെങ്കിൽ, എനിക്കെന്റെ മക്കളെയും ഭാര്യയെയും തിരികെ കിട്ടില്ലായിരുന്നു. എല്ലാം ഒരുനിമിഷം കൊണ്ട് അവസാനിച്ചിരുന്നേനെ- ചത്തീസ്ഗഢിൽ നിന്നുള്ള ബി.ജെ.പി. പ്രവർത്തകൻ അരവിന്ദ് അഗർവാളിന്റെ വാക്കുകളാണ്.

Advertisment

അവധിക്കാലം ആഘോഷിക്കാൻ കശ്മീരിൽ എത്തിയ അരവിന്ദ് അഗർവാളും കുടുംബവും പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ആ രക്ഷപ്പെടലിന് കാരണമായതാകട്ടെ പഹൽഗാമിലെ പ്രാദേശിക ഗൈഡായ നസകത്ത് അഹമ്മദ് ഷായും.

അഞ്ച് ദിവസത്തെ സന്ദർശനത്തിനാണ് അരവിന്ദ് ഭാര്യ പൂജയ്ക്കും നാലുവയസ്സുള്ള മകൾക്കുമൊപ്പം കശ്മീരിലെത്തിയത്. അരവിന്ദന്റെ സുഹൃത്തും കുടുംബവും ഇവർക്കൊപ്പമുണ്ടായിരുന്നു. ചൊവ്വാഴ്ചയാണ് അരവിന്ദും കുടുംബവും തെക്കൻ കശ്മീരിലെ പഹൽഗാമിലെത്തിയത്. ഭീകരവാദികൾ ആക്രമണം നടത്തിയ സ്ഥലത്തുനിന്ന് ഇരുപത് മീറ്റർ അകലെ മാത്രമാണ് അരവിന്ദും കുടുംബവും നിന്നിരുന്നത്. 

Advertisment

സംഭവത്തെപ്പറ്റി അരവിന്ദ് പറയുന്നതിങ്ങനെ- "കളിയും ചിരിയുമായി ഞങ്ങൾ പഹൽഗാമിന്റെ സൗന്ദര്യം ആസ്വദിക്കുകയായിരുന്നു. ഫോട്ടൊായെടുക്കുന്നതിനാൽ ഭാര്യയും മകളും എനിക്കൽപ്പം പിന്നിലായിരുന്നു. നസാകത്ത് അവർക്കൊപ്പമാണ് നടന്നിരുന്നത്.  പെട്ടെന്നാണ് വെടിയൊച്ച കേട്ടത്. എല്ലാവരും പെട്ടെന്ന് ഓടുന്നതിനിടയിൽ എനിക്ക് ഭാര്യയെയും മകളെയും കണ്ടെത്താനായില്ല. ഒരുമണിക്കൂറിന് ശേഷം ആശുപത്രിയിൽ വെച്ചാണ് ഞാനെന്റെ ഭാര്യയെയും മകളെയും കാണുന്നത്. നസാകത്ത് അവിടെ ഇല്ലായിരുന്നെങ്കിൽ അവർ ഇന്ന് ജീവനോട് കാണില്ലായിരുന്നു"- ചത്തീസ്ഗഢിലെ ചിരിമിരിയിൽ നിന്നുള്ള അരവിന്ദ് ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു. 

"വെടിവെയ്പ്പ് തുടങ്ങിയപ്പോൾ നസകത്ത് എല്ലാവരോടും കിടക്കാൻ ആവശ്യപ്പെട്ടു. എന്റെ മകളെയും എന്റെ സുഹൃത്തിന്റെ മകനെയും കെട്ടിപ്പിടിച്ചാണ് നസകത്ത് നിലത്ത് കിടന്നത്. ആദ്യം കുട്ടികളെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചു. പിന്നീട്,  എന്റെ ഭാര്യയെയും സുരക്ഷിത സ്ഥാനത്ത് എത്തിച്ചു. എന്റെ ഭാര്യയുടെ വസ്ത്രങ്ങൾ കീറിപ്പോയിരുന്നു, പക്ഷേ നാട്ടുകാർ അവർക്ക് ധരിക്കാൻ വസ്ത്രങ്ങൾ നൽകി. സുരക്ഷിതമായി ആശുപത്രിയിൽ എത്തിച്ചു"- അരവിന്ദ് അഗർവാൾ പറഞ്ഞു.

സംഭവത്തെപ്പറ്റി ഗൈഡ് നസകത്തിന്റെ വാക്കുകൾ ഇങ്ങനെ- ''ഞങ്ങൾ നിന്നിരുന്നിടത്ത് നിന്ന് ഏകദേശം 20 മീറ്റർ അകലെയുള്ള സിപ്ലൈനിന് സമീപമാണ് വെടിവയ്പ്പ് നടന്നത്. ആദ്യം ചുറ്റുമുള്ള എല്ലാവരോടും നിലത്ത് കിടക്കാൻ ഞാൻ ആവശ്യപ്പെട്ടു. പിന്നീട് വേലിയിലെ ഒരു വിടവ് ഞാൻ കണ്ടെത്തി കുട്ടികളെ അതിലൂടെ രക്ഷിച്ചു. തീവ്രവാദികൾ ഞങ്ങൾക്ക് അരികിലേക്ക് എത്തുന്നതിന് മുൻപ് കുട്ടികളെ സുരക്ഷിത സ്ഥലത്താക്കി". -നസകത്ത് ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു. 

"അരവിന്ദിന്റെ ഭാര്യ മറ്റൊരു ദിശയിലേക്കാണ് ചിതറിഓടിയത്. വെടിവെപ്പുണ്ടായ സ്ഥലത്ത് വീണ്ടും ഓടിയെത്തിയ ഞാൻ, അവിടെ നിന്ന് ഒന്നരക്കിലോമീറ്റർ അകലെയാണ് പൂജയെ കണ്ടെത്തിയത്. എന്റെ കാറിൽ ഞാനവരെ സുരക്ഷിതമായി ശ്രീനഗറിൽ എത്തിച്ചു"- നസകത്ത് ഇന്ത്യൻ എക്‌സപ്രസിനോട് പറഞ്ഞു. 

ഭീകരാക്രമണത്തിൽ നസകത്തിന് തന്റെ അടുത്ത ബന്ധുവിനെ നഷ്ടമായി. വിനോദസഞ്ചാരികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ തീവ്രവാദികളുടെ തോക്കിനിരയായ കശ്മീർ സ്വദേശി മുപ്പതുകാരനായ സയ്യിദ് ആദിൽ ഹുസൈൻ ഷാ നസകത്തിന്റെ അടുത്ത ബന്ധുവാണ്. 

ടൂറിസം ഞങ്ങളുടെ അന്നമാണ്, അത് ഇല്ലാതക്കുതെ

കശ്മീരിലെ വിനോദസഞ്ചാരമാണ് തങ്ങളുടെ അന്നമെന്നും അത് ഇല്ലാതാക്കാൻ ശ്രമിക്കരുതെന്നും നസകത്ത് പറഞ്ഞു. "ടൂറിസം ഞങ്ങളുടെ അന്നമാണ്. അതല്ലാതെ, വേറൊരു തൊഴിലും ഞങ്ങൾക്കില്ല. ഞങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസം ഇതിനെ ആശ്രയിച്ചിരിക്കുന്നു.ഭീകരാക്രമണം ഞങ്ങൾക്ക് നേരെയുള്ള ആക്രമണമാണ്"- നസകത്ത് പറഞ്ഞു.  

കശ്മീരികൾ ആതിഥ്യമര്യാദയ്ക്ക് പേരുകേട്ടവരാണ്, വിനോദസഞ്ചാരികൾ ഇനിയും വരുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും നസകത്ത് പറഞ്ഞു. 

Read More

Jammu Kashmir Terrorist Attack

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: