/indian-express-malayalam/media/media_files/2024/12/13/VxLfGIhNWJxuxWziOfMA.jpg)
ഫയൽ ഫൊട്ടോ
കൊൽക്കത്ത; കൊൽക്കത്തിയിലെ ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ, മുൻ പ്രിൻസിപ്പലിനും, പൊലീസ് ഉദ്യോഗസ്ഥനും ജാമ്യം. സീൽദയിലെ പ്രാദേശിക കോടതിയാണ് ഇരുവർക്കും ജാമ്യം അനുവദിച്ചത്.
സിബിഐ കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്ന് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റാണ് പ്രതികൾക്ക് ജാമ്യം നൽകിയത്. കേസിൽ 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കണമെന്നായിരുന്നു നിർദേശം. മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ്, സ്റ്റേഷൻ്റെ ചുമതലയുണ്ടായിരുന്ന മുൻ പൊലീസ് ഉദ്യോഗസ്ഥൻ അഭിജിത് മൊണ്ടോൾ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്.
2000 രൂപ വീതമുള്ള ആൾ ജാമ്യത്തിലാണ് ഇരുവർക്കും ജാമ്യം അനുവദിച്ചത്. ആവശ്യപ്പെടുമ്പോൾ സിബിഐക്ക് മുൻപാകെ ഹാജരാകണമെന്നും കോടതി നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ സന്ദീപ് ഘോഷ് ജയിലിൽ തുടരണം.
കേസിൽ പ്രതികൾക്കെതിരായ അന്വേഷണം ഇപ്പോഴും തുടരുകയാണെന്ന് സിബിഐ കോടതിയെ അറിയിച്ചു. ഈ വർഷം ഓഗസ്റ്റ് 9നാണ് രാജ്യത്തെ നടുക്കിയ ബലാത്സംഗ കൊലപാതകത്തിന്റെ വാർത്ത പുറംലോകം അറിയുന്നത്. രാജ്യ ശ്രദ്ധനേടിയ സംഭവം ഡോക്ടർമാരിൽ നിന്ന് ഉൾപ്പെടെ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കി. വനിതാ ഡോക്ടർ കൊല്ലപ്പെട്ട അടുത്ത ദിവസം തന്നെ പ്രിതി സഞ്ജയ് റോയിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
അതേസമയം, തെളിവു നശിപ്പിച്ചെന്ന കുറ്റം ചുമത്തിയാണ് സന്ദീപ് ഘോഷിനെ സിബിഐ കസ്റ്റഡിയിലെടുത്തത്. പിന്നാലെ കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കാലതാമസം വരുത്തിയെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ഉദ്യോഗസ്ഥനെയും അറസ്റ്റു ചെയ്യുകയായിരുന്നു.
Read More
- വജ്രമേഖലയിലെ മാന്ദ്യം എങ്ങനെ സൂറത്തിലെ സ്കൂളുകളെ ബാധിക്കുന്നു
- ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്; ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
- പിഎഫ് തുക ഇനി എടിഎമ്മിലൂടെ പിൻവലിക്കാം; ജനുവരി മുതല് നടപ്പാക്കുമെന്ന് തൊഴിൽമന്ത്രാലയം
- പലസ്തീൻ അനുകൂല ലേഖനം; ഇന്ത്യൻ വംശജനായ വിദ്യാർഥിയെ സസ്പെൻഡ് ചെയ്ത് അമേരിക്കൻ സർവകലാശാല
- സിറിയയിൽ നിന്ന് 75 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം
- നേതൃത്വം മമതയ്ക്ക് നൽകൂ; കോൺഗ്രസിന്റെ എതിർപ്പ് ഗൗരവമാക്കേണ്ട; പിന്തുണച്ച് ലാലു പ്രസാദ് യാദവ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.