/indian-express-malayalam/media/media_files/3RAWSluYdYlY56SQT6Tj.jpg)
പ്രതീകാത്മക ചിത്രം
കൊച്ചി: ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയതായി റിപ്പോർട്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പുകളുംസംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളും ഒരേസമയം നടത്താനുള്ള ബിൽ ശീതകാല സമ്മേളനത്തിലോ അടുത്ത വർഷം വരാനിരിക്കുന്ന ബജറ്റ് സമ്മേളനത്തിലോ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്ന ബിജെപി സർക്കാരിന്റെ ഏറെക്കാലങ്ങളായുള്ള ആവശ്യം നടപ്പിലാക്കാൻ നരേന്ദ്ര മോദി സർക്കാർ ബിൽ കൊണ്ടുവരാൻ ഒരുങ്ങുന്നുവെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. മൂന്നാം തവണ അധികാരത്തിലേറിയ നരേന്ദ്ര മോദി, നിലവിലെ സർക്കാർ കാലയളവ് അവസാനിക്കും മുൻപുതന്നെ ബിൽ അവതരിപ്പിക്കുമെന്ന് വ്യക്തമായിരുന്നു.
ലോക്സഭാ പ്രകടനപത്രികയിലെ ബിജെപിയുടെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്'. സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തിനായി രാജ്യം ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു. ഒരേസമയം വിവിധ തലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച പ്രസിഡന്റ് രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയിലുള്ള ഉന്നതതല കമ്മിറ്റി 2024 മാർച്ചിൽ അനുകൂല റിപ്പോർട്ട് നൽകിയിരുന്നു.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പിലാക്കുന്നതിന്റെ ആദ്യഘട്ടമായി ലോക്‌സഭ-നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താമെന്നായിരുന്നു ഉന്നതതല സമിതിയുടെ നിർദേശം. തുടർന്ന് 100 ദിവസത്തിനുള്ളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തണമെന്നും സമിതി ശുപാർശ ചെയ്തിരുന്നു. ഉന്നതതല സമിതി 18 ഭരണഘടനാ ഭേദഗതികളാണ് ശുപാർശ ചെയ്തിട്ടുള്ളത്. ഇവയിൽ മിക്കതിനും സംസ്ഥാന നിയമസഭകളുടെ അംഗീകാരം ആവശ്യമുള്ളവയല്ല. ഒറ്റ വോട്ടർപട്ടിക, ഒറ്റ വോട്ടർ ഐഡി കാർഡ് എന്നിവ സംബന്ധിച്ചുള്ള നിർദേശിച്ച മാറ്റങ്ങൾക്ക് സംസ്ഥാനത്തിന്റെ അംഗീകാരം വേണം. ഇതെല്ലാം സംബന്ധിച്ചുള്ള നിയമ കമ്മിഷന്റെ റിപ്പോർട്ട് ഉടൻ പുറത്തുവരും.
Read More
- പിഎഫ് തുക ഇനി എടിഎമ്മിലൂടെ പിൻവലിക്കാം; ജനുവരി മുതല് നടപ്പാക്കുമെന്ന് തൊഴിൽമന്ത്രാലയം
- പലസ്തീൻ അനുകൂല ലേഖനം; ഇന്ത്യൻ വംശജനായ വിദ്യാർഥിയെ സസ്പെൻഡ് ചെയ്ത് അമേരിക്കൻ സർവകലാശാല
- സിറിയയിൽ നിന്ന് 75 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം
- നേതൃത്വം മമതയ്ക്ക് നൽകൂ; കോൺഗ്രസിന്റെ എതിർപ്പ് ഗൗരവമാക്കേണ്ട; പിന്തുണച്ച് ലാലു പ്രസാദ് യാദവ്
- വിദേശകാര്യ മന്ത്രിയും കർണാടക മുൻ മുഖ്യമന്ത്രിയുമായ എസ്.എം.കൃഷ്ണ അന്തരിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us